GMHSS Perinthalmanna

GMHSS Perinthalmanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GMHSS Perinthalmanna, Education, Govt. model higher secondary school perinthalammanna, Perintalmanna.

22/03/2018
പഴയ ഓർമകൾ പങ്കുവെക്കുന്നു
15/03/2018

പഴയ ഓർമകൾ പങ്കുവെക്കുന്നു

E.M Radha D/o E.M.SAddressing the function
11/03/2018

E.M Radha D/o E.M.S
Addressing the function

22/02/2018
View from ground
17/02/2018

View from ground

പ്രിയപ്പെട്ട പൂർവ വിദ്യാർത്ഥി സുഹൃത്ത്ക്കളെ,                     പെരിന്തൽമണ്ണ  ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ...
16/02/2018

പ്രിയപ്പെട്ട പൂർവ വിദ്യാർത്ഥി സുഹൃത്ത്ക്കളെ,
പെരിന്തൽമണ്ണ ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ *150 വാർഷികം* ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ *പൂർവ വിദ്യാർഥികളുടെ ഒരു സംഗമം* നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
വിദ്യാർത്ഥി ജീവിതത്തിലെ നമ്മുടെ പഴയ കൂട്ടുകാരെ ഒന്നു കൂടി കാണുവാനും അവരുമായുള്ള സ്നേഹം പങ്കിടുവാനുമുള്ള അവസരമാണ്.
അതുകൊണ്ടു എല്ലാവരും *മാർച്ച് 3ആം തിയ്യതി 2 മണിക്ക് സ്കൂളിൽ* എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാവരും *അവരവരുടെ ഗ്രൂപ്പുകളിൽ ഇതു ഷെയർ* ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
നിങ്ങളുടെ സ്വന്തം

അഡ്മിൻ
എന്റെ വിദ്യാലയം
GMHSS പെരിന്തൽമണ്ണ.

Those who wish to join the whatsapp group of get-together pls click the below link
https://chat.whatsapp.com/2oFEcSjvqVAAacMHTuZ0GG

For further information please visit us at
www.facebook.com/gmhssperinthalmanna
www.instagram.com/gmhssperinthalmanna
[email protected]

എന്റെ വിദ്യാലയംനിങ്ങളെയും അമ്മ വിളിക്കുന്നു1865 ൽ ആരംഭിച്ച എന്റെ വിദ്യാലയത്തിന് 150വയസ്സ് പിന്നിടുകയാണ്. പെരിന്തൽമണ്ണ യു...
15/02/2018

എന്റെ വിദ്യാലയം

നിങ്ങളെയും അമ്മ വിളിക്കുന്നു
1865 ൽ ആരംഭിച്ച എന്റെ വിദ്യാലയത്തിന് 150വയസ്സ് പിന്നിടുകയാണ്. പെരിന്തൽമണ്ണ യുടെ ചരിത്രവുമായ് ഇഴുകി ചേർന്ന് പെരിന്തൽമണ്ണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രഗത്ഭമതികളായ ആചാര്യന്മാരുടെയും പ്രതിഭാധനരായ അന്തേവാസികളുടെയും സർഗാത്മക സമ്മേളനം കൊണ്ട് സമ്പന്നവും തേജോ മയവുമായ ഒരു ഭൂതകാലം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്

തന്റെ മടിത്തട്ടിലിരുന്ന് കളിച്ചും ചിരിച്ചും പഠിച്ചും വലുതായി കാണാത്ത ചക്രവാളങ്ങൾ കീഴടക്കാൻ പറന്നുയർന്ന മക്കളെ കുറിച്ചോർത്ത് ഈ വിദ്യാലയ മുത്തശ്ശി അഭിമാനം കൊള്ളുന്നു ഇ എം സ് . സർ സി. ശങ്കരൻ നായർ, എം. പി . ഗോവിന്ദമേനോൻ, ഇ.പി ഗോപാലൻ, കെ. കെ. മുഹമ്മദ് ഷാഫി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ
വി.ടി ഭട്ടതിരിപാട്, ചെറുകാട്, കെ.എസ്. എഴുത്തച്ഛൻ തുടങ്ങിയ സാഹിത്യ നായകൻമാർ, മങ്കട രവിവർമ്മയെ പോലുള്ള കലാകാരൻമാർ, എം . പി. മുരളീധരമേനോനെയും, ഡോ: കെ.പി. കരുണാകരനേയും പോലുള്ള രാഷ്ട്രീയമീമാംസകൻമാർ, കാദർ എന്ന കുഞ്ഞിപ്പയേയും, മുഹമ്മദാലിയേയും പോലുള്ള കായിക പ്രതിഭകൾ ......... അങ്ങനെ അങ്ങനെ എത്ര പേരുകളാണ് ഈ സ്നേഹമയിയുടെ ഓർമ്മയുടെ നാവിൻ തുമ്പത്ത് നൃത്തം വെയ്ക്കുന്നത്.

കാലത്തിന്റെ പ്രവാഹതീരത്ത് പ്രതികൂല സാഹചര്യങ്ങളിൽ അടിയുലഞ്ഞാലും അടിപതറാതെ ഈ സരസ്വതീ മന്ദിരം തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നൽകി നിലനിന്നു പോരുന്നു. 1998 ൽ പെരിന്തൽമണ്ണ നഗരസഭ ഇ. എം. എസ്. വിദ്യാഭ്യാസ കോംപ്ലക്സ് എന്ന മഹത്തായ ഒരു പദ്ധതിയുടെ ചിറകിൻ തണലിൽ ഈ സ്ഥാപനത്തേയും സംരക്ഷിക്കാൻ മുന്നോട്ട് വന്നു. അതോടെ പരാധീനതയുടെയും അവശതയുടെയും പരിസമാപ്തിയായി

ഇന്ന്....

ഈ 150 വാർഷികത്തോടനുബന്ധിച്ച് നഗരസഭയും , സർക്കാറും, പൊതു സമൂഹവും ഒത്തു ചേർന്ന് പൊതു വിദ്യാലയ സംക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാൻ ഒരുങ്ങുകയാണ്, അന്തരാഷ്ട്ര നിലവാരമുള്ള ഹൈട്ടെക് വിദ്യാലയമായി മാറ്റാനുള്ള ഊർജ്ജിത പ്രവർത്തനത്തിന് നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആദ്യഘട്ട പ്രവർത്തനങ്ങൾ പിന്നിടുകയും ചെയ്തിട്ടുണ്ട്.

ജീവിതത്തിന്റെ ഇടവേളകളിൽ ഓർമകൾ വിളിച്ചുണർത്തുന്നു, പഴയ കാലങ്ങളിലേക്ക് കൊണ്ടു പോകുന്നു
പഠിച്ച വദ്യാലയം , ക്ലാസ് മുറികൾ , സഹപാഠികൾ, ഗുരുനാഥന്മാർ, കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ.... ഓർമ്മകളിൽ മുങ്ങി നിവരുമ്പോൾ, നാം മോഹിച്ചു പോകുന്നു. ആ കാലം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ..... അതൊരിക്കലും തിരിച്ചു വരില്ല.... എങ്കിലും പഴയ സഹപാഠികളെ ഒന്നിച്ചു കാണാൻ ഒരു അവസരം ഒരുങ്ങുകയാണ്, തുടർന്ന് നിങ്ങളോടൊപ്പം പഠിച്ച വരെ മുഴുവൻ കണ്ടെത്തി ഒരുമിച്ചു കൂട്ടാനുള്ള യജ്ഞവും ആ കൂട്ടായ്മയിൽ മികവിന്റെ വിദ്യാലയത്തിനായുള്ള പൂർവ്വ വിദ്യാർത്ഥികളുടെ മഹത്തായ കൂട്ടായ്മയും ഒരുങ്ങുകയാണ്

ഇതൊരറിയിപ്പായി പരിഗണിച്ച് താങ്കൾ വരണം, താങ്കളോടൊപ്പം പഠിച്ച വരെ വിവരമറിയിച്ച് പങ്കെടുപ്പിക്കാനും ശ്രദ്ധിക്കണം

ഒന്നര നൂറ്റാണ്ടിന്റെ വേനലും വർഷവും അനുഭവിച്ച് നേടിയ ഉൾക്കരുത്തോടെ ഈ സ്ഥാപനം മുന്നേറുകയാണ്, ലോകത്തിന്റെ വിവിധ കോണുകളിൽ, ജീവിതത്തിന്റെ വിത്യസ്ത കർമ്മ മാർഗങ്ങളിൽ അടിപതറാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മക്കളെ അമ്മ വിളിക്കുന്നു.

ഒന്നു കാണാൻ, ആശിർവദിക്കാൻ

പിറന്നാളിന്റെ ആഹ്ലാദം പങ്കുവെയ്ക്കാൻ,

വരൂ.. 2018 മാർച്ച് 3 ന് വൈകീട്ട് 3 മണിക്ക് ആ പഴയ വിദ്യാലയ മുറ്റത്തേക്ക് 150 വാർഷികത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിലേക്ക് സഹർഷം സ്വാഗതം..

മുഹമ്മദ്‌ സലിം
ചെയര്‍മാന്‍
പെരിന്തല്‍മണ്ണ നഗരസഭ

Address

Govt. Model Higher Secondary School Perinthalammanna
Perintalmanna
679322

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04933228010

Website

Alerts

Be the first to know and let us send you an email when GMHSS Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMHSS Perinthalmanna:

Shortcuts

Share

Category