എൻ എസ് എസ് യൂണിറ്റ് 11 പയ്യന്നൂർ കോളേജ്

  • Home
  • India
  • Payyanur
  • എൻ എസ് എസ് യൂണിറ്റ് 11 പയ്യന്നൂർ കോളേജ്

എൻ എസ് എസ് യൂണിറ്റ് 11 പയ്യന്നൂർ കോളേജ് Official page of NSS Unit 11 Payyanur college

ഞാൻ വിത്തിട്ട് പോവാനൊരുങ്ങുന്നു. എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളാണ് തുടർന്നും വിത്തുകൾ വിതക്കേണ്ടത്. വിത്തിട്ടതിൽ ചിലത് മു...
30/07/2021

ഞാൻ വിത്തിട്ട് പോവാനൊരുങ്ങുന്നു. എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളാണ് തുടർന്നും വിത്തുകൾ വിതക്കേണ്ടത്. വിത്തിട്ടതിൽ ചിലത് മുളയ്ക്കും ....
ജോൺസി മാഷ്

പയ്യന്നൂർ കോളേജിൽ തീർച്ചയായും അതിനൊരു തുടർച്ച ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്ന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം. ഒട്ടനേകം പേരുടെ നീണ്ട കാലത്തെ പരിശ്രമം ഇതിനു പിന്നിലുണ്ട്. പുതിയ കാലത്ത് പുതിയ മുഖങ്ങളോടെ അത് കൂടുതൽ വിപുലമാവുകയാണ്. കോളേജിലെ NSS യൂണിറ്റ്,ബയോഡൈവേർസിററി ക്ളബ്ബ്,അധ്യാപകർ, വിദ്യാർത്ഥികൾ എല്ലാം തന്നെ അതിന്റെ ഭാഗമാണ്. ഒരു പക്ഷേ പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം അധ്യാപകനു൦ NSS യൂനിറ്റ് 11 കോ- ഒാർഡിനേട്ടറുമായ രതീഷ് മാഷിന് ഈ നേട്ടത്തിൽ കൂടുതൽ അഭിമാനിക്കാ൦. കോളേജിന്റെ പരിസ്ഥിതി പ്രവർത്തന രംഗത്തെ നിറഞ്ഞ മുഖമാണ് മാഷിന്റേത്. ഇന്ന് പുതിയ പരിസ്ഥിതി പാഠങ്ങളെയു൦ ചെടികളെയും ക്യാ൦പസിന് പരിചയപ്പെടുത്തുന്നതിലു൦ NSS വളണ്ടിയർമാർക്ക് നാടൻ കൃഷിരീതികളിൽ വേണ്ട അറിവും പരിശീലനവു൦ നൽകുന്നതിലു൦ മാഷെ പങ്ക് വളരെ വലുതാണ്.
അതുപോലെ പാടത്തിറങ്ങിയു൦ കൃഷി ചെയ്തും മരങ്ങളും ചെടികളു൦ പരിപാലിച്ചു൦ വലിയൊരു വിദ്യാർത്ഥി കൂട്ടവും രംഗത്തുണ്ട്. പയ്യന്നൂർ കോളേജിന്റെ പരിസ്ഥിതി രംഗത്തെ വലിയ ഇടപെടലുകൾ ക്കുള്ള അംഗീകാരമാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്.

23/06/2020
5 ദിനങ്ങൾ കൂടി....*പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 1 1 ഒരു മത്സരം സംഘടിപ്പിക്കുകയാണ്.**സ്വന്തം ജീവൻ പോലും നോക്കാതെ സേവന പ്...
10/04/2020

5 ദിനങ്ങൾ കൂടി....
*പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 1 1 ഒരു മത്സരം സംഘടിപ്പിക്കുകയാണ്.*
*സ്വന്തം ജീവൻ പോലും നോക്കാതെ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ച് നിങ്ങൾക്ക് എഴുതി അയക്കാം....*
സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ ഏത് മേഖലയിലുള്ളവർക്കും മത്സരത്തിന്റെ ഭാഗമാകാം...
മികച്ച രചനകൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

മഹാമാരിക്കെതിരെ ലോകം പോരാട്ടത്തിലാണ്...നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും സന്നദ്ധ പ്രവർത്തകരും തുടങ്ങി വീ...
07/04/2020

മഹാമാരിക്കെതിരെ ലോകം പോരാട്ടത്തിലാണ്...
നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും സന്നദ്ധ പ്രവർത്തകരും തുടങ്ങി വീട്ടിലിരുന്ന് സഹകരിക്കുന്ന സാധാരണക്കാർ വരെ സേവനപാതയിൽ തന്നെയാണ്...
ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിൽ
*പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 1 1 ഒരു മത്സരം സംഘടിപ്പിക്കുകയാണ്.*
*സ്വന്തം ജീവൻ പോലും നോക്കാതെ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ച് നിങ്ങൾക്ക് എഴുതി അയക്കാം....*
സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ ഏത് മേഖലയിലുള്ളവർക്കും മത്സരത്തിന്റെ ഭാഗമാകാം...
മികച്ച രചനകൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

*Q-LEAGUE CAMPUS**EDITION**KANNUR 2nd LEG** COLLEGE*👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓   പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 ഉം Fo...
11/12/2019

*Q-LEAGUE CAMPUS*
*EDITION*
*KANNUR 2nd LEG*
* COLLEGE*
👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓
പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 ഉം Fortune Academy യും ചേർന്ന് KANNUR Q-LEAGUE CAMPUS Edition ന്റെ 2nd leg കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തി. 11/12/2019 10:30 ന് നടന്ന പരിപാടിയിൽ 40 ഓളം ടീമുകളാണ് പങ്കെടുത്തത്. ക്വിസ് മാസ്റ്റർ അഖിൽ ഖോഷിനോടൊപ്പം NSS വളണ്ടിയേഴ്സും പ്രോഗ്രാമിന്റെ ഭാഗമായി.
🏅🎖️🏆🏅🎖️🏆🏅🎖️🏆

*അവകാശങ്ങൾ ഔദാര്യമല്ല...*⚖⚖⚖⚖⚖⚖⚖⚖പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 ലോകമനുഷ്യാവകാശദിനാചരണം നടത്തി.കോളേജ് പ്രിൻസിപ്പാൾ  Dr....
10/12/2019

*അവകാശങ്ങൾ ഔദാര്യമല്ല...*
⚖⚖⚖⚖⚖⚖⚖⚖

പയ്യന്നൂർ കോളേജ് NSS യൂണിറ്റ് 11 ലോകമനുഷ്യാവകാശദിനാചരണം നടത്തി.കോളേജ് പ്രിൻസിപ്പാൾ Dr.പി സി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു ശേഷം Political Science വിഭാഗം അദ്ധ്യാപകൻ Dr. കെ.എം. സുധീഷ് ക്ലാസ്സെടുത്തു. അധികാര കേന്ദ്രങ്ങൾ അവകാശങ്ങൾ ഔദാര്യമാക്കുന്ന പുതിയ കാലത്തിന്റെ പുതിയ മുഖത്തെക്കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു...
🔥🔥🔥🔥🔥🔥🔥🔥

*ഉർവ്വര൦*🍂🍃🍂🍃🍂🍃🍂🍃*BEAT PLASTIC -SCRIPT WRITING COMPETITION*🥀🍁🌸🌺🌹🌷🌹🥀Payyanur college *Nss 11*ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒ...
10/12/2019

*ഉർവ്വര൦*
🍂🍃🍂🍃🍂🍃🍂🍃
*BEAT PLASTIC -SCRIPT WRITING COMPETITION*
🥀🍁🌸🌺🌹🌷🌹🥀
Payyanur college *Nss 11*

ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രകൃതിയെ കാർന്നുതിന്നുന്ന ഏറ്റവും വലിയ വിപത്തായ പ്ലാസ്റ്റിക് മലിനീകരണത്തെ തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണ്.

പ്ലാസ്റ്റിക് എന്ന വിപത്തിനെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ യൂണിവേഴ്സിറ്റി NSS സെൽ രൂപകൽപന ചെയ്ത "ഉർവ്വരം" പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ കോളേജ് NSS യൂണിറ്റ് -11 "BEAT PLASTIC" എന്ന വിഷയത്തിൽ തിരക്കഥ രചന മത്സരം നടത്തി.

10/12/2019 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് ഗാർഡനിൽ വച്ച് സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. പി സി ശ്രീനിവാസൻ ഉദ്ഘടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പേപ്പർ പേനകൾ വിതരണം ചെയ്തു. 25ഓളം വിദ്യാർത്ഥികൾ തിരക്കഥ രചന മത്സരത്തിൽ പങ്കെടുത്തു.

*പ്ലാസ്റ്റിക് ബോധവൽകരണ സർവ്വേ*ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളമായ ഒരു ഹരിത കേന...
08/12/2019

*പ്ലാസ്റ്റിക് ബോധവൽകരണ സർവ്വേ*

ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രകൃതിയെ കാർന്നുതിന്നുന്ന ഏറ്റവും വലിയ വിപത്തായ പ്ലാസ്റ്റിക് മലിനീകരണത്തെ തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണ്.

പ്ലാസ്റ്റിക് എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് സെൽ രൂപകൽപ്പന ചെയ്ത പ്രത്യേക പദ്ധതിയാണ് *"ഉർവരം".* പ്രകൃതിയുടെ ഉർവ്വരദക്ക് ആക്കം കൂട്ടുന്ന ഈ പരിപാടിയുടെ പ്രചാരണാർത്ഥം പയ്യന്നൂർ കോളേജിലെ എൻ എസ് എസ് യൂണിറ്റ് 11 വളണ്ടിയർമാർ ഇന്ന് പയ്യന്നൂർ, കേളോത്ത് പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ സർവ്വേ നടത്തി.

എൻ എസ് എസ് വളണ്ടിയർമാർ രാവിലെ 9:30ന് പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ സംഘടിക്കുകയും തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് 90 ഓളം വീടുകളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം എത്തിക്കുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്തു. അതോടൊപ്പം പ്ലാസ്റ്റിക്കിനോടുള്ള ജനങ്ങളുടെ വിവിധങ്ങളായ സമീപനങ്ങളും വിലയേറിയ അഭിപ്രായങ്ങളും അറിയുവാനും മനസ്സിലാക്കുവാനും സാധിച്ചു. വളണ്ടിയേഴ്സിന് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ പ്രവർത്തനം സമ്മാനിച്ചത്.
🍃🍂🍂🍀

*'THE ROTARY JAIPUR FREE LIMB CAMP '*🍃🍂🍃🍂🍃🍂 ജീവിതത്തിന്റെ പടവുകൾ കയറാൻ വെല്ലുവിളി നേരിടുന്നവരുടെ , സ്വപ്നങ്ങൾക്ക് ജീവൻ ന...
08/12/2019

*'THE ROTARY JAIPUR FREE LIMB CAMP '*
🍃🍂🍃🍂🍃🍂
ജീവിതത്തിന്റെ പടവുകൾ കയറാൻ വെല്ലുവിളി നേരിടുന്നവരുടെ , സ്വപ്നങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു പയ്യന്നൂർ റോട്ടറി ക്ലബ്ബ്. ജീവിതത്തിന്റെ പല വേളയിൽ മുതൽ ഒരു മാസം മുൻപ് കാല് നഷ്ടപ്പെട്ട് പോയവർ . ഏകദേശ൦100- ഓളം പേരാണ് പയ്യന്നൂർ റോട്ടറിയുടെ ROTARY JAIPUR LIMB UK CAMP ന് എത്തിച്ചേർന്നത് .കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് .തന്റെ കൂടപ്പിറപ്പിന്റെ കാലിന് ജീവൻ വയ്ക്കുക എന്ന സ്വപ്നം യാഥാർത്യമാക്കാൻ കൂടെയെത്തിയ കുടുംബങ്ങൾ. ഇതായിരുന്നു പയ്യന്നൂർ കേളോത്ത് റോട്ടറി ഭവൻ ഐ എം എ ഹാളിൽ ഇന്ന് രാവിലെ കണ്ടിരുന്ന കാഴ്ച.രാവിലെ 8.00 മണി മുതൽ റോട്ടറി ഭവന്റെ പരിസരത്ത് ജീവിത സ്വപ്നത്തിലെക്ക് പിച്ചവെക്കാൻ കാത്തുനിന്നവർ ഐ എം എ ഹാളിന്റെ പടി തിരിച്ച് ഇറങ്ങുമ്പോൾ അവരുടെ ജീവിത സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്ന സന്തോഷം ഓരോ ചുണ്ടിലും ഉണ്ടായിരുന്നു . ക്യാമ്പിലേക്കായി എത്തിയവർക്കായി അവരെ കാത്ത് പയ്യന്നൂർ കോളേജിലെ NSS യൂനിറ്റ് 11 ലെ വളണ്ടിയേർസ് വിവിധ സെക്ഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് ക്യാമ്പിലെത്തി തിരിച്ച് വരുന്നത് വരെ ഓരോരുത്തരോടൊപ്പവും വളണ്ടിയേർസും അവർക്ക് താങ്ങായി കൂടെ ഉണ്ടായിരുന്നു. രജിസ്ട്രേഷൻ മുതൽ ചിലർ താങ്ങി യു മറ്റു ചിലർ എടുത്തും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്ന വേളയിൽ മറ്റു ചിലർ ഭക്ഷണവും ദാഹജലവും നൽകാനായി ഓടിനടന്നു. അങ്ങനെ ഓരോ ഘട്ടത്തിലും വളണ്ടിയർമാർ അവരോടൊപ്പം ഓടിയെത്തി. പയ്യന്നൂർ റോട്ടറിയോടൊപ്പം ചേർന്ന് പയ്യന്നൂർ കേളേജ് NSS യൂനിററ് 11 ലെ വളണ്ടിയേർസ് നടന്നു കയറിയത് ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്കായിരുന്നു.🍂🍃🍂🍃🍂🍃

*സ്നേഹസ്പർശം* LN4 PROSTHETIC LIMB CAMP   🍃🍂🍃🍂🍃🍂 പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റേതായിരുന്നു ആ സ്നേഹസ്പർശം .ഒരു കൈ മാത്രമുള്ള...
24/11/2019

*സ്നേഹസ്പർശം*
LN4 PROSTHETIC LIMB CAMP
🍃🍂🍃🍂🍃🍂
പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റേതായിരുന്നു ആ സ്നേഹസ്പർശം .ഒരു കൈ മാത്രമുള്ളവർ ചിലപ്പോൾ അത് പോലും ഇല്ലാതെ എന്നും പരസഹായത്തിനായി കാത്തിരിക്കുന്നവർ അവരെ ഒപ്പം ചേർത്ത് നിർത്തി സ്വപ്നങ്ങൾക്ക് കൈ വച്ച് നൽകുകയായിരുന്നു പയ്യന്നൂർ റോട്ടറി ക്ലബ്ബ്. ജന്മനാ കൈയ്യില്ലാത്തവർ മുതൽ ഒരു മാസം മുൻപ് കൈ നഷ്ടപ്പെട്ട് പോയവർ വരെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ .ഇത്രനാളും തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒന്ന്, നിരന്തരമായി താൻ ഉപയോഗിച്ചിരുന്ന ഒന്ന് ഒരു പ്രഭാതത്തിനിപ്പുറം ഇല്ലാതാവുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ നാമിതുവരെ ? എന്നാൽ അതനുഭവിക്കേണ്ടി വന്ന 450 - ഓളം പേരാണ് പയ്യന്നൂർ റോട്ടറിയുടെ L4 PROSTHETIC LIMB CAMP ന് എത്തിച്ചേർന്നത് .കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമെത്തിയവർ .തന്റെ കൂടപ്പിറപ്പിന്റെ കൈ ഒന്ന് ചലിക്കുന്നത് കാണാൻ കൂടെയെത്തിയ കുടുംബങ്ങൾ. ഇതായിരുന്നു പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുതൽ ഇന്ന് രാവിലെ കണ്ടിരുന്ന കാഴ്ച.രാവിലെ 2.00 മണി മുതൽ റെയിൽവേ സ്റ്റേഷനിലെത്തി ജീവിത സ്വപ്നത്തെ കൈയ്യെത്തിപ്പിടിക്കാൻ കാത്തുനിന്നവർ vidoba ഓഡിറ്റോറിയത്തിലെത്തി തിരിച്ച് വരുമ്പോൾ അവരുടെ ജീവിത സ്വപ്നം നേടിയിരുന്നു. ക്യാമ്പിലേക്കായി എത്തിയവർക്കായി രാവിലെ 5 മണി മുതൽ അവരെ കാത്ത് പയ്യന്നൂർ കോളേജിലെ NSS യൂനിറ്റ് 11 േല വളണ്ടിയേർസ് റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് ക്യാമ്പിലെത്തി തിരിച്ച് വരുന്നത് വരെ ഓരോരുത്തരോടൊപ്പവും വളണ്ടിയേർസും കൈവിടാതെയുണ്ടായിരുന്നു. രജിസ്ട്രേഷൻ മുതൽ ചിലവർ Experts മാരായി മറ്റു ചിലർ ട്രെയിനികളായി മറ്റു ചിലർ ഭക്ഷണവും വെള്ളവും നൽകാനായി ഓടിനടന്നു. അങ്ങനെ ഓരോ ഘട്ടത്തിലും വളണ്ടിയർമാർ അവരോടൊപ്പം ഓടിയെത്തി. പയ്യന്നൂർ റോട്ടറിയോടൊപ്പം ചേർന്ന് പയ്യന്നൂർ കേളേജ് NSS 11 ലെ വളണ്ടിയേർസ് നേടിയ അനുഭവം ഒരു ആയുഷ്കാലത്തേക്ക് മുഴുവനുള്ള ജീവിത പാoവമായിരുന്നു.🍃🍂🍃🍂🍃🍂🍃🍂🍃

25/09/2019

NSS DAY CELEBRATION... *സ്നേഹപൂർവ്വം... 2K19*
❤🧡💛💚💙💜

*National service scheme* അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണിന്ന് 50 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ ഈ പ്രസ്ഥാനത്തിന് ശില പാകിയവർക്ക് അഭിമാനിക്കാനേറെയാണ്.യുവത്വത്തിന് ഒരു ചെറിയ കാലയളവിൽ ഇത്രയേറെ മേഖലകളിൽ ഇത്രയും മാതൃകാപരമായ പ്രവർത്തനത്തിന് അവസരം നൽകുന്ന പ്രസ്ഥാനം പുതിയ ആശയങ്ങളെ അതിനോട് കൂട്ടിച്ചേർത്ത് സമൂഹത്തിലെ പുതിയ തലമുറകളോടൊപ്പം യാത്ര തുടരുകയാണ്. NSS ദിനത്തോടനുബന്ധിച്ച്
🖤പയ്യന്നൂർ കോളേജ് *NSS യൂണിറ്റ് 11 ന്റെ* നേതൃത്വത്തിൽ *എനിക്കെന്റെ വിദ്യാർത്ഥികളോട് പറയാനുള്ളത്* അധ്യാപകർക്കിടയിൽ കത്തെഴുത്ത് മത്സരം നടത്തി വിജയികളായ അധ്യാപകർക്കായി അനുമോദന സദസ്സ് സംഘടിപ്പിക്കുകയും
*പയ്യന്നൂർ കോളേജ് മുൻകാല അധ്യാപകനും പ്രഭാഷകനുമായ മുഹമ്മദ് അഹമ്മദ് മാഷിനുള്ള സ്നേഹാദരവും* NSS ദിനത്തോടനുബന്ധിച്ച് നടത്തി.കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.

🖤NSS ദിനാഘോഷം യൂണിറ്റിന്റെ ദത്ത് ഗ്രാമമായ പയ്യന്നൂർ അംബേദ്കർ കോളനിയിലെ 'പയ്യന്നൂർ സെൻട്രൽ യൂ.പി സ്കൂൾ' വിദ്യാർത്ഥികളുമൊത്ത് ആഘോഷിച്ചു.

NSS യൂണിറ്റ് 11
Payyanur college payyanur
🍃🍂🍃🍂🍃🍂

Address

Payyanur

Website

Alerts

Be the first to know and let us send you an email when എൻ എസ് എസ് യൂണിറ്റ് 11 പയ്യന്നൂർ കോളേജ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share