Wafiyya Arts College Pattambi

Wafiyya Arts College Pattambi educational institution

കൊടലൂർ ദേശത്തിന്‍റെ പ്രതീക്ഷയും പ്രത്യാശയുമായി 2022 ൽ തുടക്കം കുറിച്ച മത ഭൗതിക സമന്വയ കലാലയമാണ്  *ഇര്‍ഷാദുല്‍ അഥ്ഫാല്‍ വ...
24/02/2025

കൊടലൂർ ദേശത്തിന്‍റെ പ്രതീക്ഷയും പ്രത്യാശയുമായി 2022 ൽ തുടക്കം കുറിച്ച മത ഭൗതിക സമന്വയ കലാലയമാണ് *ഇര്‍ഷാദുല്‍ അഥ്ഫാല്‍ വഫിയ്യ ആര്‍ട്സ് കോളേജ്.* നാട്ടില്‍ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും മറ്റുമായി അറുപതോളം വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റൽ, ഡേ സംവിധാനങ്ങളിലായി നിലവില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

മത മൂല്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് തന്നെ ക്വാളിറ്റിയുള്ള ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും നല്‍കി നാടിനും സമൂഹത്തിനും ഉപകരിക്കുന്ന സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാം ഈ സ്ഥാപനം തുടങ്ങി വെച്ചത്.

സാമ്പത്തികമായി കഴിവുള്ളവരും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ പഠിക്കാനും ലോകത്തോളം ഉയരാനുമുള്ള ഈ കുട്ടികളുടെ താല്‍പര്യമാണ് നമുക്കും ഇവരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമായി മാറുന്നത്.

എന്നാൽ സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികമായാ സഹായ സഹകരണങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്.
ഭക്ഷണത്തിലേക്കും മറ്റുമായിവരുന്ന ചെലവിലേക്ക് *വിശുദ്ധ റമദാനിന്‍റെ മുന്നോടിയായി 200 രൂപ ചലഞ്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.*

ഈ മക്കളുടെ പ്രാര്‍ത്ഥകളില്‍ എപ്പോഴും നിങ്ങള്‍ക്കൊരിടമുണ്ടാവുമെന്നത് തീര്‍ച്ചയാണ്. വ്യാഴാഴ്ച തോറും നടത്തി വരുന്ന ദുആ മജ്‌ലിസിൽ എല്ലാ അഭ്യുദയകാംക്ഷികളെയും പ്രത്യേകം ഉൾപ്പെടുത്താറുണ്ട്.

എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

20/09/2024
16/06/2024

ഏവർകും ബലി പെരുന്നാൾ ആശംസകൾ

Congratulations our students 💐💐💐💐
10/10/2022

Congratulations our students 💐💐💐💐

ചരിത്ര മഹാ സംഗമത്തിന് നാട് സാക്ഷിയാവുന്നു.🔥❤️ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെനിര്‍വൃതിയോ...
12/09/2022

ചരിത്ര മഹാ സംഗമത്തിന് നാട് സാക്ഷിയാവുന്നു.🔥❤️

ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍
ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ
നിര്‍വൃതിയോടെയാണ് ഞങ്ങള്‍
ഈ പോസ്റ്റിടുന്നത്.

റബ്ബേ നിനക്ക് സ്തുതി.

لك الحمد يا رب يا الله

കൊടലൂര്‍ എന്ന കൊച്ചു
ഗ്രാമം ലോകത്തിനോടൊത്ത് ഇനി
വളരുകയാണ്.

തലമുറകളെ മാറ്റിമറിക്കാന്‍
കെല്‍പ്പുള്ള വിദ്യാഭ്യാസ വിപ്ലവത്തിന് നമ്മള്‍ തുടക്കം കുറിച്ച് കഴിഞ്ഞു.

ഇന്ന് അറുപതിലധികം വിദ്യാര്‍ത്ഥിനികള്‍
അഡ്മിഷനെടുത്ത് പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നാട്ടിലെ യുവാക്കളും മഹല്ല് മദ്റസാ ഭാരവാഹികളും ഒരുമിച്ച് നിന്ന് പ്രയത്നിച്ച ഇന്നലെകള്‍. അല്‍ഹംദുലില്ലാഹ്.

പുതിയ ഒരു സ്ഥാപനം തുടങ്ങുമ്പോഴുണ്ടാവുന്ന പ്രതിസന്ധികളെല്ലാം നീങ്ങി റബ്ബിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് സ്ഥാപനം ഉദ്ഘാടന മഹാ സമ്മേളനത്തിനൊരുങ്ങുന്ന സന്തോഷം നിങ്ങളുമായി പങ്ക് വെക്കുകയാണ്. വരുന്ന ഒക്ടോബര്‍ 1 ശനിയാഴ്ച.

മുസ്ലിം കൈരളിയുടെ അഭിമാന നായകന്‍, സി ഐ സിയുടെ പ്രസിഡണ്ട്, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രിയപ്പെട്ട ഉസതാദ്, സംവിധാനത്തിന്‍റെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

ചരിത്ര സംഭവമാക്കണം.
ഉജ്ജ്വലമാക്കണം.
കൂടെ നില്‍ക്കണം...

സ്ഥാപനം അഭിമാനത്തോടെ മുന്നോട്ട് പോവണം. അള്ളാഹുവേ നീ സഹായിക്കണേ. സ്ഥാപനത്തെ സഹായിക്കുന്നവരെ നീ ഏറ്റെടുക്കണേ.

പ്രതീക്ഷയോടെ...❣️

മാനേജ്മെന്‍റ്& സ്റ്റാഫ്
(ഇര്‍ഷാദുല്‍ അഥ്ഫാല്‍ വഫിയ്യ ആര്‍ട്സ് കോളേജ്, കൊടലൂര്‍)

India @75Irshadul athfal wafiyya arts College Pattambi
15/08/2022

India @75
Irshadul athfal wafiyya arts College Pattambi

Address

Kodaloor
Pattambi
EDUCATIONALINSTITUTION

Telephone

+914662930886

Website

Alerts

Be the first to know and let us send you an email when Wafiyya Arts College Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category