21/11/2024
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് രസതന്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗവും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. https://forms.gle/tGXFrhca1ZHVFsY1A
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് രസതന്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗവും കാത് ബ്രിഗേഡ് - സോഷ്യൽ ബറ്റാലിയൻ ആൻഡ് ടാസ്ക് ഫോഴ്സ് ഓഫ് കാതോലിക്കേറ്റും സംയുക്തമായി ഡിസംബർ 5, 6 തിയ്യതികളിൽ കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. ഈ ശില്പശാലയ്ക്ക് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ സ്‌കൂൾ, കോളേജ് കുട്ടികൾക്കായി 2024 നവംബർ 29 ാം തിയ്യതി 1.30PM മണിക്ക് കാതോലി ക്കേറ്റ് കോളേജ് കെമിസ്ട്രി വിഭാഗത്തിൽ വച്ച് 'മാലിന്യ നിർമ്മാജ്ജനം'എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം (വാട്ടർ കളർ) സംഘടിപ്പിക്കുന്നു. ജൂനിയർ ( 5,6,& 7 ക്ലാസുകൾ), സീനിയർ (8,9&10 ക്ലാസുകൾ), സൂപ്പർ സീനിയം(UG& PG) കുട്ടികൾ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായിരിക്കും മത്സരം നടക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റും നൽകുന്നതും തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിററ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. പങ്കെടുക്കാൻ താല്പര്യമുളള വിദ്യാർത്ഥികൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം നവംബർ 26 ന് 4 PM മണിക്ക് മുൻപായി പൂരിപ്പിച്ച് നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുക. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും
1.ഡോ. ശൈനോ ഹന്ന വർഗ്ഗീസ് (HOD, കെമിസ്ട്രി, കാതോലിക്കേറ്റ് കോളേജ് ), മൊബൈൽ നം.9400713722.
2.സുമിത ടോം (അസിസ്റ്റൻ്റ് പ്രൊഫസർ , കെമിസ്ട്രി, ) മൊബൈൽ നം.9446286797