Smart academy paravur

Smart academy paravur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smart academy paravur, Education, north paravur, Paravur.

21/02/2022
03/03/2021

january 26 Speech

PSC Coaching Admission started - പുതിയ ബാച്ചിലേക്ക്
11/12/2020

PSC Coaching Admission started - പുതിയ ബാച്ചിലേക്ക്

01/11/2020
28/10/2020

Smart Academy:
ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ?

☑️ സുന്ദർബൻ ഡെൽറ്റ

ഇന്ത്യൻ തീരപ്രദേശത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു അവ ഏവ

☑️കിഴക്കൻ തീരപ്രദേശം പടിഞ്ഞാറൻ തീര പ്രദേശം

കിഴക്കൻ തീര സമതലത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു അവ ഏവ?

☑️ 1.കോറമാൻഡൽ തീരം
2.വടക്കൻ സിർക്കർസ്

ആന്ധ്രപ്രദേശിലെ വടക്കൻ തീരവും ഒഡിഷയുടെ തീരവും പശ്ചിമബംഗാൾ തീര പ്രദേശവും അറിയപ്പെടുന്നത്

☑️വടക്കൻ സിർക്കാർസ്

ഒഡീഷയുടെ തീര പ്രദേശം അറിയപ്പെടുന്നത്

☑️ ഉത്കൽ സമതലം

തമിഴ്നാടൻ തീര പ്രദേശം അറിയപ്പെടുന്നത്

☑️ കോറമാൻഡൽതീരം

പടിഞ്ഞാറൻ തീര പ്രദേശത്തിൻറെ വടക്കുഭാഗം അറിയപ്പെടുന്നത് ?

☑️ കൊങ്കൺ തീരം

പടിഞ്ഞാറൻ തീര പ്രദേശത്തിൻറെ തെക്ക് ഭാഗം അറിയപ്പെടുന്നത്

☑️മലബാർ തീരം

ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം

☑️മലബാർ തീരം

പൂർവ്വതീര സമതലത്തിലെ ഏറ്റവും വലിയ തടാകം

☑️ചിൽക്ക

ഗുജറാത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലവണത്വം ഉള്ള ചതുപ്പുനിലങ്ങൾ

☑️റാൻ ഓഫ് കച്ച്

ഗുജറാത്തിലെ തീരപ്രദേശത്തെ പറയുന്ന പേര്

☑️ഗുജറാത്ത് തീരം

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം

☑️പടിഞ്ഞാറൻ തീരസമതലം

ഒരു ലക്ഷം ദ്വീപുകൾ എന്നർത്ഥം വരുന്ന ദ്വീപസമൂഹം

☑️ ലക്ഷദ്വീപ്

36 പവിഴ ദ്വീപുകൾ ഉള്ള ലക്ഷദ്വീപിൽ എത്ര എണ്ണത്തിൽ ജനവാസം ഉണ്ട് ?

☑️ 11

ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ്

☑️ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്

☑️ആന്ത്രോത്ത്

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്

☑️ ബിത്ര

ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്

☑️കവരത്തി

ലക്ഷദ്വീപിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ദ്വീപ് ?

☑️ ബിത്ര

ലക്ഷദ്വീപിലെ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ദ്വീപ്

☑️മിനിക്കോയ്

ഷഹീദ് സ്വരാജ് ദ്വീപുകൾ എന്നറിയപ്പെടുന്നത്

☑️ആൻഡമാൻ നിക്കോബാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതിചെയ്യുന്ന കടൽ

☑️ബംഗാൾ ഉൾക്കടൽ

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം

☑️ബാരൻ

ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്

☑️ നാർകോണ്ടം ദ്വീപ്

പോർട്ട് ബ്ലെയർ സ്ഥിതിചെയ്യുന്നത്

☑️സൗത്ത് ആൻഡമാൻ

സൗത്ത് ആൻഡമാനെയും ലിറ്റിൽ ആൻഡമാനെയും തമ്മിൽ വേർതിരിക്കുന്നത്

☑️ ഡങ്കൻ പാസ്സേജ്

☑️ഇന്ദിരാ പോയിൻറ് സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം

☑️ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ

ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം

☑️ 10° ചാനൽ

ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്

☑️നോർത്ത് ആൻഡമാൻ

ആൻഡമാൻ ദ്വീപുകളിൽ ചെറുത്

☑️റോസ് ദ്വീപ്

നിക്കോബാർ ദ്വീപുകളിൽ ഏറ്റവും ചെറുത്

☑️പിൻമിലാവോ ദീപ്

ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

☑️മജുലി

ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്

☑️ഹണിമൂൺ ദ്വീപ്

ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്നത്

☑️ചിൽക്ക

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?

☑️രാമേശ്വരം (കലാമിൻറെ ജന്മസ്ഥലം)

എലിഫൻറ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

☑️മഹാരാഷ്ട്ര

ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്

☑️ വീലർ ദ്വീപ്

വീലർ ദ്വീപിൻറെ പുതിയ പേര്

☑️അബ്ദുൾ കലാം

ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്

☑️കരാങ്

സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതി ചെയ്യുന്ന ദ്വീപ്

☑️ശ്രീഹരിക്കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

☑️ചിൽക്ക (ലവണ തടാകം കൂടിയാണ് )

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

☑️വൂളാർ

ഇന്ത്യയിലെ ഏറ്റവും ലവണത്വം ഉള്ള തടാകം

☑️ സാംബർ തടാകം

ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ?

☑️ കൊല്ലേരു

പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

☑️ രാജസ്ഥാൻ

നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വതനിര?

☑️ആരവല്ലി

ഉൽക്കാപതനതിൻറെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം

☑️ലോണാർ തടാകം (മഹാരാഷ്ട്ര)

ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം

☑️ കൻവർ തടാകം (ബീഹാർ )

ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

☑️മണിപ്പൂർ

നൽസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

☑️ഗുജറാത്ത്

ഹൈദരാബാദിനെയും സെക്കന്തരാബാദിനെ യും വേർതിരിക്കുന്ന തടാകം

☑️ഹുസൈൻ സാഗർ തടാകം

കേര ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം

☑️ഡുംബൂർ തടാകം (ത്രിപുര )

Address

North Paravur
Paravur
683513

Website

Alerts

Be the first to know and let us send you an email when Smart academy paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Smart academy paravur:

Shortcuts

Share

Category