Govt. Higher Secondary School, Pathiripala

Govt. Higher Secondary School, Pathiripala ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പത്?

പാലക്കാട് ജില്ലയില്‍ മണ്ണൂര്‍ പഞ്ചായത്തിലാണ് പത്തിരിപ്പാല, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് (ബയോളജി, കമ്പ്യൂട്ടർ സയൻസ് ), ഹുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോംബിനേഷനുകളാണ് ഈ സ്കൂളിൽ ഉള്ളത്

11/09/2021
പത്തിരിപ്പാല ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി കോങ്ങാട...
11/09/2021

പത്തിരിപ്പാല ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി കോങ്ങാട് എംഎൽഎ ആയിരുന്ന യശ:ശരീരനായ ശ്രീ.കെ.വി വിജയദാസ് എംഎൽഎയുടെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സെപ്റ്റംബർ 14 ചൊവ്വാഴ്ച 3 30 പി എമ്മിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. നാടിന്റെ അഭിമാനമായ നമ്മുടെ വിദ്യാലയത്തിന്റെ സന്തോഷകരമായ ഈ ചടങ്ങിലേക്ക് നിങ്ങൾ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

HSSTA അക്കാദമിക് കൗൺസിൽഹയർ സെക്കണ്ടറി ഓൺലൈൻ മാതൃക പരീക്ഷകോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്...
21/04/2020

HSSTA അക്കാദമിക് കൗൺസിൽ
ഹയർ സെക്കണ്ടറി ഓൺലൈൻ മാതൃക പരീക്ഷ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.

2020 ഏപ്രിൽ 22 മുതൽ 25 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 11 മണിക്ക് hsstaplus.com എന്ന വെബ്സൈറ്റിൽ Online Examination എന്ന ലിങ്കിൽ ചോദ്യങ്ങൾ ലഭ്യമാവും. പരീക്ഷ പൂർത്തീകരിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്കോറുകൾ അറിയാനും ഉത്തരസൂചിക നിങ്ങൾക്ക് കാണുവാനും സാധിക്കും.

സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കണ്ടറി മേഖലയിൽ നിരവധി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് ലോക്ക് ഡൗണിനു ശേഷം പരീക്ഷയെ നേരിടുന്ന എല്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ഈ ഓൺലൈൻ മാതൃക പരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

HSSTA Academic Council

എച്ച് എസ് എസ് ടി എ നടത്തുന്ന ഓൺലൈൻ മാതൃക പരീക്ഷയിൽ പങ്കെടുക്കാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://hsstaplus.com/2020/04/20/online-examination/

Higher Secondary School Teachers Association

HSE II - Results on 8th May 2019
05/05/2019

HSE II - Results on 8th May 2019

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നാളെ മുതൽ ആരംഭിക്കുന്ന ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ എഴുതാൻ പോകുന്ന പ്രിയപ്പെട്ട വിദ്യാർത്ഥി...
05/03/2019

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

നാളെ മുതൽ ആരംഭിക്കുന്ന ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ എഴുതാൻ പോകുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളോട്..

✒✒✒✒✒✒✒✒✒✒✒✒✒✒✒✒

# കൈയക്ഷരം മോശമാണെന്നു കരുതി നിങ്ങൾ വിഷമിക്കേണ്ടതില്ല. നല്ല കൈയക്ഷരത്തിന് അധികം മാർക്കു ലഭിക്കില്ല. എഴുതുന്നത് മറ്റുള്ളവർക്ക് വായിക്കാൻ കഴിയണം എന്നു മാത്രം.

# വരികൾക്കിടയിലുള്ള അകലം കൂട്ടി വളയാതെ എഴുതിയാൽ തനിയെ നിങ്ങളുടെ കൈയക്ഷരം മനോഹരമാകും. നിങ്ങൾ എഴുതുന്ന പേജുകളുടെ എണ്ണം കൂടുകയും ചെയ്യും.

# പരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതിനാൽ കൃത്യസമയം കാണിക്കുന്ന വാച്ച് കെട്ടി വേണം പരീക്ഷാ ഹാളിലേക്ക് കടക്കാൻ.

# പരീക്ഷ നിങ്ങളുടെ ശത്രുവല്ല, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരം നൽകുന്ന കാര്യം മാത്രമാണ്.

# നന്നായി വെള്ളം കുടിച്ചിട്ടു വേണം പരീക്ഷാഹാളിലേക്ക് കടക്കേണ്ടത്. അത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷം നൽകും.

# പരീക്ഷക്കു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും പരീക്ഷാത്തലേന്ന് റെഡിയാക്കി വയ്ക്കണം (ഉദാ:- ജ്യോമട്രി ബോക്സ്, ഹാൾ ടിക്കറ്റ്, പേനകൾ, ID കാർഡ്, വാട്ടർബോട്ടിൽ etc.)

# പരീക്ഷാ ത്തലേന്ന് അധിക സമയം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്. ശരിയായ ഉറക്കം ഓർമ്മശക്തിക്ക് ആവശ്യമാണ്.

# ഒരു പരീക്ഷ കഴിഞ്ഞാൽ അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കരുത്. അതെല്ലാം മാറ്റിയിട്ട് ഇനി എഴുതാനുള്ള വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ആണ് വേണ്ടത്.

# പരീക്ഷ ആരംഭിക്കുന്നതിന് മുൻപുള്ള കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ സമാധാനത്തോടെ വായിച്ചു നോക്കണം. മൂന്ന് ചോദ്യങ്ങളിൽ ചിലപ്പോൾ രണ്ടെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയാകും. അവ വ്യക്തമായി വായിച്ച് ഏറ്റവും നന്നായി എഴുതാൻ കഴിയുന്ന രണ്ട് എണ്ണത്തിന് ഉത്തരമെഴുതാൻ ശ്രദ്ധിക്കണം.

# ഒന്നാമത്തെ ചോദ്യത്തിന് തന്നെ ആദ്യം ഉത്തരം എഴുതണം എന്നില്ല. നിങ്ങൾക്ക് ഏറ്റവും നന്നായി ഉത്തരമെഴുതാൻ കഴിയുന്നതിന് ആദ്യം ഉത്തരമെഴുതാം, പക്ഷേ അതാതു ചോദ്യ നമ്പർ ഇടാൻ ശ്രദ്ധിക്കണം.

# പരീക്ഷ സമയം അവസാനിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് പേപ്പറുകൾ ടാഗ് ചെയ്യണം. പേജ് നമ്പർ ശ്രദ്ധിക്കണം. ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിൽ അവയിൽ അടയാളപ്പെടുത്താനുള്ള എല്ലാ വിവരങ്ങളും വ്യക്തമായി അടയാളപ്പെടുത്തി എന്ന് ഉറപ്പു വരുത്തണം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഓർക്കുക,
ഈ പരീക്ഷ നിങ്ങളുടേതാണ്..

ജീവിതത്തിൽ സന്തോഷമുള്ള ദിനങ്ങൾ സമ്മാനിക്കാൻ ഇതിന്റെ ഫലത്തിന് കഴിയട്ടേ..

✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എല്ലാ കൊച്ചു കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ.
✍✍✍✍✍✍✍✍✍✍✍✍✍✍✍✍

19/05/2018

🌏🌍 GEO INFO NEWS 🌍🌏

Govt. College Nilambur, Pookkottumpadam, Malappuram

Courses Offered : -

1⃣ B Sc Geography : 24 seats
2⃣ BA Malayalam : 24
3⃣ B Com Finance : 40

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം..

നിലമ്പൂർ ഗവ. കോളേജിൽ ബി എസ് സി ഭൂമിശാസ്ത്രം കോഴ്സ് ഈ വർഷം മുതൽ ആരംഭിക്കുന്നു.. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഭൂമി ശാസ്ത്രം പഠിച്ച വിദ്യാർത്ഥികൾക്ക് ബി എസ് സി ഡിഗ്രി ചെയ്യാനുള്ള അവസരം.

നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക..

20/08/2016
19/08/2016

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി മെരിറ്റ് വേക്കന്‍സി സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ആഗസ്റ്റ് 19) നടക്കും. ഒന്നാം വര്‍ഷ പ്രവേശനം നേടുന്നതിനുള്ള അവസാന അവസരമാണിത്. ഇന്നലെ (ആഗസ്റ്റ് 18) ഉച്ചക്ക് മൂന്നുമണിവരെ ഒഴിവുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നു. അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ഇന്ന് (19ന്) രാവിലെ ഒന്‍പതുമണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്‌കൂള്‍/കോഴ്‌സ്, റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ ഇന്ന് (ആഗസ്റ്റ് 19) രാവിലെ 10 മുതല്‍ 12 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന രണ്ടുപേജുള്ള കാന്‍ഡിഡേറ്റ്‌സ് റിപ്പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റിനുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകള്‍, ഫീസ് എന്നിവയുമായാണ് എത്തേണ്ടത്.

പ്രതിഭയുടെ പൂനിലാവിനു അശ്രുപ്രണാമങ്ങൾ. മലയാള അക്ഷരങ്ങളെ ലോകത്തിൻറെ നെറുകയിൽ എത്തിച്ച കവി.....  വിട പറഞ്ഞെങ്കിലും അങ്ങയുട...
14/02/2016

പ്രതിഭയുടെ പൂനിലാവിനു അശ്രുപ്രണാമങ്ങൾ. മലയാള അക്ഷരങ്ങളെ ലോകത്തിൻറെ നെറുകയിൽ എത്തിച്ച കവി..... വിട പറഞ്ഞെങ്കിലും അങ്ങയുടെ അക്ഷരങ്ങൾക്കു മരണമില്ല.. അത് കൂടുതൽ ജീവസ്സുറ്റതായിരിക്കുന്നു......

"ശരപഞ്ജരം പിളർന്നൊരു പക്ഷിയെന്ന പോൽ
ഉയരുന്നു വീണ്ടുമെൻ ഗാനം
എവിടെ മനുഷ്യനുണ്ടവിടെയെല്ലാമുയിർ -
ത്തെഴുന്നേൽക്കുമെന്റെയീ ഗാനം.." #ഒഎൻവി

Merry Christmas and Happy New Year
25/12/2015

Merry Christmas and Happy New Year

A pencil drawing by Lijith CB..
19/12/2015

A pencil drawing by Lijith CB..

Address

Govt. HSS Pathiripala, Nagaripuram POST
Palghat
678642

Opening Hours

Monday 9am - 4:45pm
Tuesday 9am - 4:45pm
Wednesday 9am - 4:45pm
Thursday 9am - 4:45pm
Friday 9am - 4:45pm

Telephone

+914912872250

Alerts

Be the first to know and let us send you an email when Govt. Higher Secondary School, Pathiripala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt. Higher Secondary School, Pathiripala:

Shortcuts

Share

Category