AUPS Amayur South

  • Home
  • AUPS Amayur South

AUPS Amayur South Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AUPS Amayur South, School, Amayur (P. O), .

15/08/2020
15/08/2020
Admission started
20/05/2020

Admission started

13/05/2020

കോവിഡ് 19 അവധിക്കാല പ്രവർത്തനങ്ങൾ LKG

ആമയൂർ സൗത്ത് എ.യു പി സ്കൂളിലെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. LKG  മുതൽ നാലാം ക്ളാസുവരേയുള...
12/06/2019

ആമയൂർ സൗത്ത് എ.യു പി സ്കൂളിലെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. LKG മുതൽ നാലാം ക്ളാസുവരേയുള്ള എല്ലാ കുട്ടികൾക്കും സ്കൂളിന്റെ പേരോടുകൂടിയ തൊപ്പി, യു.പി.യിൽ നവാഗതർക്ക് പഠനോപകരണകിറ്റ്,ഒന്നാം ക്ളാസിലെ കുട്ടികൾക്ക് നെയിംകാർഡ്, പൂക്കൾ എന്നിവ നൽകി സ്വീകരിച്ചു. ഇതൊടൊപ്പം ബ്ളോക്ക് പഞ്ചായത്ത് നൽകിയ ലൈബ്രറി യുടെയും ടോയ്‌ലറ്റിന്റെയും ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.സുമാസുന്ദരം നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ശ്രീ. മോഹൻദാസ് ഇടിയത്ത് നിർവഹിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറസാന്നിധ്യം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

2018-19 വർഷം കുറെയേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കാൻ നമുക്ക് കഴിഞ്ഞു. അതിന്റെ ഒരു  Brochure അടിക്കാനും അത്  കുട്ടികൾക...
29/04/2019

2018-19 വർഷം കുറെയേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കാൻ നമുക്ക് കഴിഞ്ഞു. അതിന്റെ ഒരു Brochure അടിക്കാനും അത് കുട്ടികൾക്ക് നൽകാനും കഴിഞ്ഞു. വളരെയധികം പരിപാടികൾ ഉണ്ടായിരുന്നതിനാൽ എല്ലാ ഫോട്ടോകളും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വിഷമം ഉണ്ട്.

ഈ വർഷത്തെ വാർഷികം വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞത്‌ രക്ഷിതാക്കളുടെയും PTA അംഗങ്ങളുടെയും അധ്യാപകരുടെയും സഹകരണവും സഹായവും കൊണ്ട് മാത്രമാണ്.
കുരുന്നുകളുടെ കലാപരിപാടികൾ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും എത്തിയ നിറഞ്ഞ സദസ്സും വാർഷികത്തിന് തിളക്കം കൂട്ടി .....

💐 സ്കൂൾ വാർഷികം 2018 - 2019 💐
28/03/2019

💐 സ്കൂൾ വാർഷികം 2018 - 2019 💐

പട്ടാമ്പി സബ്ജില്ല സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ അർജുൻദാസ് ,വന്ദന ഉണ്ണികൃഷ്ണൻ, അതുൽ പി, എന്നിവർ HM പത്മജ ടീച്ചറോടും, സ...
04/02/2019

പട്ടാമ്പി സബ്ജില്ല സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ അർജുൻദാസ് ,വന്ദന ഉണ്ണികൃഷ്ണൻ, അതുൽ പി, എന്നിവർ HM പത്മജ ടീച്ചറോടും, സംസ്‌കൃതം അദ്ധ്യാപിക ഷീബ ടീച്ചറോടുമൊപ്പം

ഒക്ടോബർ 6 ന് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടറേറ്റ് നേടിയ  കെ.സി.സുധ, M.A ഫിലോസഫിയിൽ നാലാം റാങ്ക് നേടിയ അഞ്ജലി എന...
29/12/2018

ഒക്ടോബർ 6 ന് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടറേറ്റ് നേടിയ കെ.സി.സുധ, M.A ഫിലോസഫിയിൽ നാലാം റാങ്ക് നേടിയ അഞ്ജലി എന്നിവർക്ക് സ്കൂൾ പി.ടി.എ യുടെ വക അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ ഭാരവാഹികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്ത യോഗത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകാനുതകുന്ന രീതിയിൽ ഡോ.സുധ തന്റെ പഠനാനുഭവങ്ങൾ പങ്കുവച്ചു.

ഒക്ടോബർ 2ന് ഗാന്ധി ജയന്തി പഞ്ചായത്ത് തല ദിനാചരണം സ്കൂളിൽ വച്ചു നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലുമാസ്റ്റർ അധ്യക്ഷനാ...
29/12/2018

ഒക്ടോബർ 2ന് ഗാന്ധി ജയന്തി പഞ്ചായത്ത് തല ദിനാചരണം സ്കൂളിൽ വച്ചു നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലുമാസ്റ്റർ അധ്യക്ഷനായ യോഗം ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമിതയാണ്. പഞ്ചായത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ, പി.ടി എ ഭാരവാഹികൾ എല്ലാവരും പങ്കെടുത്ത യോഗത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ കെ.സി സുധയേയും അബൂൾ റസാക്കിനെയും അനുമോദിച്ചു.
കൊപ്പം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എൽ പി, യു പി കുട്ടികൾക്ക് ഗാന്ധിജയന്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. രക്ഷിതാവ്-കുട്ടി ടീം ആയിരുന്നു മത്സരിച്ചത്. തികച്ചും വേറിട്ട ഒരു അനുഭവമായി മാറി എന്നത് പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലായി. ഗാന്ധിയൻ ആശയങ്ങൾ സാധാരണക്കാരിൽ പോലും എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ വാക്കുകൾ. നൂറിലധികം പേർ ക്വിസിൽ പങ്കെടുത്തു. ബി.ആർ.സി.യിൽ നിന്നും ശങ്കരൻ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ എന്നിവർ ക്വിസ് നയിച്ചു. പങ്കെടുത്തവർക്കെല്ലാം ലഘുഭക്ഷണം നൽകി. എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

Address

Amayur (P. O)

679303

Opening Hours

Monday 10:00 - 16:00
Tuesday 10:00 - 16:00
Wednesday 10:00 - 16:00
Thursday 10:00 - 16:00
Friday 09:30 - 16:30

Website

Alerts

Be the first to know and let us send you an email when AUPS Amayur South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share