Janatha Alumni Association-JAA

Janatha Alumni Association-JAA It is the Official Page of JAA, an Association of Old Higher Secondary Students of Govt. Janatha Higher Secondary School, Naduvattam,Pattambi, Palakkad Dt

മികവിൻ്റെ കേന്ദ്രമാണ് നടുവട്ടം ജനത ഹയർ സെക്കണ്ടറി സ്കൂൾ...വൈജ്ഞാനിക രംഗത്ത്  മാത്രമല്ല, കലാ കായിക പ്രവൃത്തി പരിചയമേളകളില...
19/05/2020

മികവിൻ്റെ കേന്ദ്രമാണ് നടുവട്ടം ജനത ഹയർ സെക്കണ്ടറി സ്കൂൾ...

വൈജ്ഞാനിക രംഗത്ത് മാത്രമല്ല,
കലാ കായിക പ്രവൃത്തി പരിചയമേളകളിലും മറ്റു മേഖലകളിലും എന്നും മുന്നിലാണ് ഈ വിദ്യാലയം...

അറിവിന്റെ വിഹായസ്സിലേക്കുള്ള ജനതയുടെ വാതായനങ്ങൾ തുറന്നു കഴിഞ്ഞു...
ഗുണമേന്മയുള്ള വിദ്യാഭ്യാസം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ ഊർജ്ജസ്വലരായ ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ജനത നിങ്ങൾക്ക് ഉറപ്പ് തരുന്നു...

കൊറോണയുടെ പ്രതിസന്ധികൾക്കിടയിൽ അഡ്മിഷൻ എടുക്കാൻ നിങ്ങൾ പ്രയാസപ്പെടേണ്ടതില്ല...
UP & HS ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ ആയി ആരംഭിച്ചിരിക്കുന്നു..
റജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GJHSS NADUVATTAM ADMISSION TO UP AND HS 2020

ഓർമ്മകളിലേക്ക് ഒരു കാറ്റ് വീശുന്നുണ്ട്...മെയ് 25ന്... ജനതയുടെ തിരുമുറ്റത്ത്...നിങ്ങളും കൂടെയുണ്ടാവില്ലേ..?!
09/05/2019

ഓർമ്മകളിലേക്ക് ഒരു കാറ്റ് വീശുന്നുണ്ട്...
മെയ് 25ന്... ജനതയുടെ തിരുമുറ്റത്ത്...
നിങ്ങളും കൂടെയുണ്ടാവില്ലേ..?!

'നാളെയാണ്‌ ആ മഹാസംഗമം'ജൂൺ മാസത്തിലെ മഴനനഞ്ഞു‌വരാന്തയിലെത്തി, നനഞ്ഞ യൂണീഫോമിലെ വെള്ളംകുടഞ്ഞ്‌, കുളിർകോരിയശരീരവുമായി തണുത്...
27/01/2018

'നാളെയാണ്‌ ആ മഹാസംഗമം'

ജൂൺ മാസത്തിലെ മഴനനഞ്ഞു‌വരാന്തയിലെത്തി, നനഞ്ഞ യൂണീഫോമിലെ വെള്ളംകുടഞ്ഞ്‌, കുളിർകോരിയശരീരവുമായി തണുത്ത്‌വിറച്ച്‌, മരത്തിനാൽനിർമ്മിച്ച ബെഞ്ചിലിരുന്ന് അറിവുകൾ നുകർന്നെടുത്ത്‌‌..
മാർച്ചുമാസത്തിലെ വേനലിന്റെ പരീക്ഷച്ചൂടിൽ വിയർത്തൊലിച്ച്‌ പടിയിറങ്ങിയ വിദ്യാലയത്തിന്റെ 'പൂമരത്തണലിൽ' ഒരിത്തിരി നേരം ഒരുമിച്ചിരിക്കാൻ ഒത്തുകൂടുന്ന ആ മഹാസംഗമം നാളെയാണ്‌.

വിജ്ഞാനം പകർന്ന ക്ലാസ്സ്റൂമുകളും തമാശപറഞ്ഞ വരാന്തകളും കളിച്ചുനടന്ന മൈതാനവും അസംബ്ലിയിലൊരുമിച്ചുനിന്ന ചീനിമരത്തണലും നമ്മെ കാത്തിരിക്കുന്നുണ്ട്‌.
കുസൃതികളും കശപിശകളുമായി നമ്മൾ കഴിച്ചുകൂട്ടിയ നല്ലനാളിന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ടാകെട്ടിടം നമുക്കായ്‌ ഒരുങ്ങിനിൽക്കുന്നുണ്ട്‌.

ഈശ്വരപ്രാർത്ഥനയിൽ തുടങ്ങി ദേശീയഗാനത്തിലവസാനിച്ചിരുന്ന ഓരോദിനങ്ങളും എത്രയോ മഹത്വമേറിയതായിരുന്നെന്ന് അറിയാൻ നാം വളരെ വൈകി. കറുത്തപ്രതലത്തിൽ വെളുത്ത ചോക്കിനാൽ എഴുതിയിരുന്ന വാക്കുകളുടെ മൂല്യമറിയാനും വളരെ വൈകി.
ഡെസ്കിൽ തലചായ്ച്ചുറങ്ങിയവസാനിപ്പിച്ച നിമിഷങ്ങൾക്കിത്രയും പ്രാധാന്യമുണ്ടെന്നറിയാനും വൈകി.
ഒരേക്ലാസ്സിൽ കൂട്ടിരുന്ന സഹപാഠികൾ ഒരുശരീരത്തിലെ അവയവം പോലെയായിരുന്നെന്ന് മനസ്സിലാക്കാനും നമ്മൾ വൈകി. അറിവിന്റെ നിറകുടങ്ങളും വാത്സല്യനിധികളുമായ നമ്മുടെ അദ്ധ്യാപകരുടെ സ്നേഹം തിരിച്ചറിയാനും നമ്മൾ ഒത്തിരി വൈകി.

വികൃതികളും പിണക്കങ്ങളുമായ്‌ നമ്മൾ കഴിച്ചുകൂട്ടിയ നാളുകൾ കണ്ണിമവെട്ടിത്തുറക്കുന്ന സമയംപോൽ നമ്മിൽ നിന്നും അകന്നുപോയിരിക്കുന്നു.
തിരിച്ചെടുക്കാൻ കഴിയാത്തതും തിരിച്ചുകിട്ടാത്തതുമായ സുന്ദരനിമിഷങ്ങൾ..
എങ്കിലും അതേ വിദ്യാലയം ഇന്നവിടെനിൽപ്പുണ്ട്‌. അതേ അദ്ധ്യാപകർ നമുക്കായ്‌ നാളെ സംഗമിക്കാനൊരുങ്ങുന്നുണ്ട്‌. എന്നിട്ടും നമ്മളെന്തേ തനിച്ചിരിക്കുന്നു.
നാളെയാ തിരുമുറ്റത്തേക്ക്‌ വരാൻ ഒന്നൊരുങ്ങിനിൽക്കൂ..

നാളെയെന്ന ദിവസം ഒരു വസന്തകാലമാണ്‌.
നമ്മുടെ അദ്ധ്യാപകരാകുന്ന പൂക്കൾ പൂമരത്തണലിൽ നാളെ വിരിഞ്ഞു നിൽക്കും..
ആ പൂവിലെ മധുനുകരാനെത്തുന്ന ശലഭങ്ങൾപോൽ നമ്മൾ അവിടേക്ക്‌ പറന്നെത്തണം..
സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കണികകൾ അലയടിക്കുന്ന അസുലഭമുഹൂർത്തമായ നാളെ ഞാനാപൂമരത്തണലിലേക്ക്‌ പറന്നെത്തുന്നുണ്ട്‌.
നിങ്ങളും എത്തണം..

സ്നേഹത്തോടെ
ഷമി.
( പൂര്‍വ്വ വിദ്യാര്‍ത്ഥി )

ഇനിയും രെജിസ്റ്റർ ചെയ്യാത്തവർ ഉടൻ രെജിസ്റ്റർ ചെയ്യൂ..
രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്‌..👇👇

11/01/2018
30/12/2016
MLA C.P Muhammed inaugurating the ALUMNI MEET2014..!
25/12/2014

MLA C.P Muhammed inaugurating the ALUMNI MEET2014..!

22/12/2014

Hi friends... all alumni of Janatha HSS are requested to present at 9am on December 25@Janatha High school. Please register your name online so that we can issue the Membership ID Card and make necessary facilities as per the no.of participants....

Information Leaflet Of JAA- Objectives, Vision, Mission, Working, For what, why should I be member, How to become a memb...
19/12/2014

Information Leaflet Of JAA- Objectives, Vision, Mission, Working, For what, why should I be member, How to become a member, etc...!!

18/12/2014

Dear friends.... Online Registration for Janatha Alumni Associatiom Membership has Started. All are requested to Register as early as possible. Alumni Membership ID card sholud be issued at Dec.25's Alumni Meet for those who register before December22..!! For online registration visit: www.janathaalumni.org

Janatha Higher Secondary ALUMNI MEET 2014..!!
16/12/2014

Janatha Higher Secondary ALUMNI MEET 2014..!!

Alumni meet 2014...!!!
15/12/2014

Alumni meet 2014...!!!

Alumni meet 2014..!!
12/12/2014

Alumni meet 2014..!!

Address

C/O Principal, Govt. Janatha Higher Secondary School
Naduvattam
679308

Telephone

919809529756

Website

Alerts

Be the first to know and let us send you an email when Janatha Alumni Association-JAA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Janatha Alumni Association-JAA:

Shortcuts

Share

Category