22/09/2019
https://youtu.be/YUlJfWIHV4Q
കർണാടക വിദ്യാഭ്യാസ മന്ത്രി ശ്രീ എസ് സുരേഷ് കുമാർ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. കേരളത്തിലെ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിൻറെ സന്ദർശനം. കേരളത്തിൽ സമ്പൂർണമായി ഹൈടെക് വൽക്കരിച്ച ആദ്യ ജില്ലയാണ് വയനാട്. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ തോമസ് മാസ്റ്റ റുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ അധികൃതർ ഹൈടെക് പദ്ധതിയെ കുറിച്ചുള്ള മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കേരളത്തിലെ ക്ലാസ് റൂമുകളിൽ നടപ്പിലാക്കിയ സമഗ്ര, ലിറ്റിൽ കൈറ്റ്സ്, ഡിജിറ്റൽ ക്ലാസ് റൂം തുടങ്ങിയ ഹൈടെക് പദ്ധതികളെക്കുറിച്ചുള്ള കന്നട ഭാഷയിൽ തയ്യാറാക്കിയ പ്രസെന്റേഷൻ ഇമാം ഗസ്സാലി അക്കാദമി പ്രിൻസിപ്പൽ ശ്രീമതി ബോന്നമ്മ ടീച്ചർ വിശദമായി വിവരിച്ചു. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ വിദ്യാർത്ഥികളിലേക്ക് എത്തുന്നുണ്ടോ എന്ന് മന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ച് മനസ്സിലാക്കി. മികവാർന്ന പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ നടക്കുന്നു എന്നതിൽ ഞാൻ സന്തോഷവാനാണ് എന്നും കേരളത്തിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതി വിജയകരമാണെന്നും മന്ത്രി പറഞ്ഞു. ബത്തേരി മൈസൂർ പാതയിൽ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ നേരിട്ട്മ നസ്സിലാക്കുന്നതിനായി രക്ഷിതാക്കളെ സഹായിക്കുന്ന എഡ്യൂ പേജ്, പുതുതായി ആരംഭിച്ച എൻസിസി ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സ്കൂൾ ഗാർഡനിൽ കർണ്ണാടകയുടെ ഔദ്യോഗിക വൃക്ഷമായ ചന്ദന തൈ നട്ടാണ് അദ്ദേഹം മടങ്ങിയത്. സ്കൂൾ കോർപ്പറേറ്റ് മാനേജർ എം എ മുഹമ്മദ് ജമാൽ, ഡബ്ലിയു എം ഒ പ്രസിഡണ്ട് കെ കെ അഹ്മദ് ഹാജി, ജോയിൻ സെക്രട്ടറി മായൻ മണിമ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ പഴന്തോത്ത് മൂസ ഹാജി, സ്ഥാപനമേധാവി കളായ പി അബ്ദുൽ ജലീൽ, ബിനുമോൾ ജോസ്, പി വി മൊയ്തു, പികെ സുമയ്യ, പത്മാവതി അമ്മ, പി ടി എ പ്രസിഡൻറ് എൻ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
https://youtu.be/YUlJfWIHV4Q
കർണാടക വിദ്യാഭ്യാസ മന്ത്രി ശ്രീ എസ് സുരേഷ് കുമാർ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. കേര...