ആത്മബോധം ശുഭാനന്ദം athmabodham subhanandham

  • Home
  • India
  • Mavelikara
  • ആത്മബോധം ശുഭാനന്ദം athmabodham subhanandham

ആത്മബോധം ശുഭാനന്ദം athmabodham subhanandham ''ആത്മബോധോദയം ആത്യന്തവേദാന്തം ഇദ്ധരയിൽ മറ്റുവേദമില്ല''

22/04/2026

ശുഭാനന്ദ തീർത്ഥം

🙏🏼 ജയ് ശുഭാനന്ദം 🙏🏼
14/01/2026

🙏🏼 ജയ് ശുഭാനന്ദം 🙏🏼

🙏🏼ഓം ശ്രീ ശുഭാനന്ദായ നമഃ🙏🏼
28/03/2025

🙏🏼ഓം ശ്രീ ശുഭാനന്ദായ നമഃ🙏🏼

🕉️ഓം ശ്രീ  ശുഭാനന്ദായ നമ🕉️         🙏🏼യുവജനസ്തുതി🙏🏼     സർവ്വത്തിനും കാരണമായ പ്രണവനാദം, ഓങ്കാരം ഉത്ഭവിച്ച തിരുശംഖാണ് ഗുരു...
21/11/2024

🕉️ഓം ശ്രീ ശുഭാനന്ദായ നമ🕉️
🙏🏼യുവജനസ്തുതി🙏🏼
സർവ്വത്തിനും കാരണമായ പ്രണവനാദം,
ഓങ്കാരം ഉത്ഭവിച്ച തിരുശംഖാണ് ഗുരുരൂപം.
ത്രിയേകത്വമായ ആ സത്‌പൊരുൾ ശുഭാനന്ദ തിരുനാമത്തിൽ രൂപംധരിച്ച്
ഇഹലോകത്തിൽ വന്നു വാഴുന്നതാണ് ഗുരു അവതാരം.
ആ മഹാതിരുഹൃദയത്തിൽനിന്നും ഒഴുകിയിറങ്ങുന്ന ജ്ഞാനഗംഗയാണ് നാമസങ്കീർത്തനം.
ഇത് സർവ്വസൃഷ്ടികൾക്കും സമ്പൂർണമോക്ഷത്തിനായി സ്രഷ്ടാവ് സൃഷ്ടിയാരംഭ കാലത്തു
കരുതിവെച്ച സൗഭാഗ്യമാണ്.

ഈ പരമസൗഭാഗ്യത്തെ എന്നും ആത്മലോകത്തിനു പ്രദാനം ചെയ്യുവാനും, തൻ്റെ പരമ്പരകളിൽ ഈ സൗഭാഗ്യത്തെ എന്നും നിറച്ചു നിലനിർത്തുവാനും ലോകസ്രഷ്ടാവാകുന്ന ദൈവം ഇഹലോകത്തിൽ സ്ഥാപിച്ചു പുലർത്തുന്ന സത്യാദർശമാണ് ആത്മബോധോദയ സംഘം.

അതിശ്രേഷ്ഠമായ അറിവിനെ ആദർശമായി സ്ഥാപിച്ച് സൽപുണ്യകർമ്മങ്ങളുടെ സൽഫലത്താൽ ആത്മാവിനെ വീണ്ടെടുത്തു ആത്മമോക്ഷത്തിലെത്തിക്കുവാൻ ആത്മാവിന്റെ ഉടമസ്ഥനാകുന്ന ഗുരുനാഥൻ ഭൂതലത്തിൽ ത്യാഗസമ്പൂർണ്ണരൂപനായി എന്നും വാഴും എന്ന മഹാതിരുകല്പനയുടെ സാക്ഷാത്കാരമാണ് ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവതിരുവടികളിലൂടെയും, ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവതിരുവടികളിലൂടെയും, ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവതിരുവടികളിലൂടെയും ഇന്നു ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവതിരുവടികളിലൂടെയും നാം അനുഭവിച്ചുകൊണ്ടേയിരിക്കുന്നത്.

ഉത്തമമായ ഉത്രാടത്തിലും, പുണ്യപൂരാടത്തിലും, മഹനീയമായ മകയിരത്തിലും, കീർത്തിമാനായി ഇന്നു തൃക്കാർത്തികയിലും നാം അനുഭവിക്കുന്ന പൂരം പിറന്ന പുണ്യഗുരുവിൻറെ തിരുശരീര വാഴ്ച.

ജന്മജന്മാന്തരമായി ആത്മാവിനെ ബാധിച്ച മായയെന്ന മറനീക്കി ആത്മപ്രകാശത്താൽ ആത്മാവിനെ ഉണർത്തുന്ന ആത്മനാഥന്റെ ആനന്ദവാഴ്ച.

നരകകർമ്മങ്ങളാൽ നരകത്തിനടിമപ്പെട്ടുപോയ ആത്മലോകത്തെ സ്വർഗീയ ആദർശകർമ്മങ്ങളാൽ വീണ്ടെടുത്തു ആത്മാവിലാനന്ദനടനമാടുന്ന സ്വർഗ്ഗനാഥന്റെ സ്വർഗീയവാഴ്ച.

ഓങ്കാരധ്വനിയുടെ പൂർണത "ഓം ശ്രീ ശുഭാനന്ദായ നമഃ" എന്ന നവാക്ഷരീ മന്ത്രത്തിലാണെന്നു ഭക്തലോകത്തിനു അനുഭവമാക്കിക്കൊണ്ടു വാഴുന്ന അനുഭവഗുണനിധിയുടെ സമ്പൂർണ്ണവാഴ്ച.

ആത്മാവിന്റെ ഉയർപ്പിനും വീണ്ടെടുപ്പിനും വേണ്ടി ഗുരുഹൃദയം ഉരുകി ഒഴുകിയതത്രെയും നാമങ്ങളായി, നിയമങ്ങളായി, സങ്കല്പങ്ങളായി, തിരുനിശ്ചയങ്ങളായി, മഹാകല്പനകളായി, നാമസങ്കീർത്തനങ്ങളായി തന്റെ സൃഷ്ടിലോകത്തിന്റെ നിത്യമോക്ഷത്തെ യഥാവിധി സാധ്യമാക്കിക്കൊണ്ടു വാഴുന്ന അത്ഭുതപുരുഷന്റെ അത്ഭുതവാഴ്ച.

ആത്മലോകത്തിനു പരമസൗഭാഗ്യത്തെ പ്രദാനം ചെയ്യുന്ന
ആചാരാനുഷ്ടാനങ്ങളായി, വാവുവ്രതമായി, താരാസ്തുതിയായി, ആചാര്യസ്തുതിയായി, പന്ത്രണ്ടുവെള്ളിയാഴ്ച വ്രതമായി, തപോശതാബ്‌ദിയായി, സർവ്വജ്ഞാനോത്സവമായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആനന്ദകർമ്മങ്ങളിൽ നമ്മെ കരുണാപൂർവ്വം കരുതുന്ന പരമഗുരുനാഥന്റെ കാരുണ്യ വാഴ്ച

ആത്മലോകത്തിൻ്റെ പാപനീക്കത്തിനായി പകരംവെച്ച ത്യാഗസമ്പൂർണരൂപൻറെ മഹാത്യാഗത്തെ ലോകമുള്ള നാൾവരെയും വിളംബരം ചെയ്യുവാൻ തൻ്റെ സങ്കൽപവേദിയിൽ രൂപം നൽകി ആത്മദീപമായി പ്രശോഭിക്കുന്ന ഭഗവൽ കർമ്മരൂപത്താൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന മഹാഗോപുരം പൂർണരൂപം പ്രാപിക്കുന്ന ഈ കാലയളവിൽ സദ്‌ഗുരുനാഥൻറെ പൊന്നുതൃപ്പാദങ്ങളിൽ ഭക്തലോകത്തിനു സമർപ്പിക്കുവാനുള്ള ഏക പ്രാർത്ഥന, ഏറ്റവും വലിയ പ്രാർത്ഥന, മഹാശക്തിയുടെ തിരുവുടലിലെ സമ്പൂർണമായ സുഖവാഴ്ചക്കുള്ള യാചന, ഏകദിന യുവജനസ്തുതിയായി ഭക്തലോകം പരമപാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു.
2024 നവംബർ മാസം ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച സുദിനത്തിൽ കലിയുഗഖഡ്ഗിയുടെ നിരന്തരവാഴ്ചയുടെ നിത്യശ്രീകോവിലാകുന്ന ചെറുകോൽ ശ്രീ ശുഭാനന്ദ ആശ്രമസന്നിധാനത്തിൽ വെച്ചു നടത്തപ്പെടുന്ന മഹായുവജനസ്തുതിയിൽ എല്ലാ ഭക്തജനങ്ങളും വിശിഷ്യാ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് ഗുരുനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു

നന്ദി നമസ്‍കാരം
ഓം ശ്രീ ശുഭാനന്ദായ നമഃ

Semi classical dance perfomance by Nartita school of dance, | SUBHANANDA NJANOLSAVAM DUBAI
16/10/2024

Semi classical dance perfomance by Nartita school of dance, | SUBHANANDA NJANOLSAVAM DUBAI

NARTHITHA- Shiva Shiva ShankaraThis Bharatnatyam semi-classical dance to "Shiva Shiva Shankara" by Shankar Mahadevan is a devotional performance celebrating ...

07/10/2024

Lyrics : Brahmasree Anandaji Gurudev. Composed By: Pranavam Madhu Vocal :Mithra Pradeesh Violin :Sankar Mridangam :Rajesh Raghavan Ghatom :Manjesh Mohan

Namaskaram🙏🏼 newest followers!Sandhya KG, Prajeesh P, Vavachi Ravi, Dinesan Vd, Pradeep P K
27/08/2024

Namaskaram🙏🏼 newest followers!

Sandhya KG, Prajeesh P, Vavachi Ravi, Dinesan Vd, Pradeep P K

https://youtu.be/nrDr7twYHkA?si=KBK0MgstF5UMTS7v
15/08/2024

https://youtu.be/nrDr7twYHkA?si=KBK0MgstF5UMTS7v

ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവതിരുവടികളുടെ ഉത്രാടം ജന്മശതാബ്ദി ആഘോഷം

Address

SREE SUBHABANDHA ASHRAMAM, CHERUKOLE, MAVELIKARA P. O. , KERALA
Mavelikara

Alerts

Be the first to know and let us send you an email when ആത്മബോധം ശുഭാനന്ദം athmabodham subhanandham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ആത്മബോധം ശുഭാനന്ദം athmabodham subhanandham:

Shortcuts

Share