Govt UPS Thekkekara

Govt UPS Thekkekara One of the premier educational institutions in Aleppey District, Kerala for 100 years. Welcome to ou It is famous for temples and it was named after that.

Thekkekara UPS School has been one of the premier institutions of it's kind in Olakettiyambalam for 100 years. Olakettiambalam is a small village situated in the southern part of Alappuzha district, six kilometers north,from Mavelikkara and six kilometers apart from Kayamkulam. This place belongs to Onattukara. We endeavour to imbibe in our students a sense of piety, courage, gentleness, kind-heartedness and justice in addition to excellence in academics and sports...

07/03/2023

തെക്കേക്കര ഗവ: യു പി സ്കൂളിൽ വാർഷിക ആഘോഷങ്ങൾ നടക്കുന്നു നാളെ 08.03.2023 ബുധനാഴ്ച . ഈ സ്കൂളിന്റെ എല്ലാവിധ കാര്യങ്ങൾക്കും കൂടെയുള്ള എല്ലാവരെയും പി.ടി. എ യുടെ പേരിൽ ക്ഷണിച്ചു കൊള്ളുന്നു
Promo video.

പഠനോത്സവം 2020
05/03/2020

പഠനോത്സവം 2020

10/03/2019

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
നഴ്സറി, LKG ,UKG മുതൽ 7-)o ക്ലാസ്സ് വരെ'
മീഡിയം - ഇംഗ്ലീഷ് & മലയാളം

LKG ക്ലാസ്സുകൾ ചിത്രം വരച്ച് മനോഹരമാക്കുന്നു '
10/03/2019

LKG ക്ലാസ്സുകൾ ചിത്രം വരച്ച് മനോഹരമാക്കുന്നു '

21/02/2019
05/09/2018

മാതാവും , പിതാവും കഴിഞ്ഞു നമ്മൾ ആദ്യമായി സ്നേഹിച്ച , വിശ്വസിച്ച , ആരാധിച്ച , മാതൃകയാക്കാൻ ശ്രമിച്ച നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ.

അവരുടെ സുദിനമാണ് ഇന്ന് .അവരെയൊക്കെ ഓർത്തെടുക്കാനുള്ള ഒരു ദിനം .നന്മയുടെ അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ.

ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ച് നടന്ന റാലിയിൽ നിന്നും..
26/06/2018

ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ച് നടന്ന റാലിയിൽ നിന്നും..

ജൂൺ 5- ലോക പരിസ്ഥിതി ദിനം.ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. നമ്മ...
05/06/2018

ജൂൺ 5- ലോക പരിസ്ഥിതി ദിനം.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനുള്ള അവബോധം വളർന്നു വരുന്ന തലമുറയിൽ വളർത്തിയെടുക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്. ഈ ഭൂമിയെ ജലസമൃദ്ധവും സസ്യ സമ്പന്നവുമാക്കി നിലനിർത്തണം. പുതിയ മരങ്ങൾ നടുന്നതിനൊപ്പം പ്രധാനമാണ് മുൻപ് നട്ട മരങ്ങൾ പരിപാലിച്ച് നിർത്തുന്നത്.

വേണം ഒരു കരുതൽ, നാളെക്കായി .....!!l

സ്കൂളിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ചുമരുകൾ മോടിപിടിപ്പിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ജി  ശ്രീകുമാർ വരച...
20/05/2018

സ്കൂളിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ചുമരുകൾ മോടിപിടിപ്പിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ജി ശ്രീകുമാർ വരച്ച മനോഹര ചിത്രങ്ങൾ.

മധുരമാം ബാല്യം നമ്മുടെ സ്കൂളിലെ ഓർമ്മകൾ. ജൂണിലെ പെരുമഴയത്തു ഓടി വന്നു കേറിയിരുന്ന സ്കൂൾദിനങ്ങളാൽ തുടങ്ങുന്ന അധ്യയനവർഷം. ...
10/04/2018

മധുരമാം ബാല്യം നമ്മുടെ സ്കൂളിലെ ഓർമ്മകൾ.

ജൂണിലെ പെരുമഴയത്തു ഓടി വന്നു കേറിയിരുന്ന സ്കൂൾദിനങ്ങളാൽ തുടങ്ങുന്ന അധ്യയനവർഷം. സ്ളേറ്റും വെറ്റിലമഷിയും മറ്റു പുസ്തകങ്ങളും അലുമിനിയം പെട്ടിയിലാക്കി നമ്മൾ ഈ സ്കൂളിലേക്ക് വന്നിരുന്ന ദിനങ്ങൾ. ഒരു കുടയിൽ രണ്ടും മൂന്നും പേരുമായി പകുതിയിലധികവും നനഞ്ഞും കഥകൾ പറഞ്ഞും മഴ ആസ്വദിച്ചും സ്കൂളിലേക്കുള്ള യാത്ര എത്ര സുന്ദരമായിരുന്നു. ഇപ്പോഴും തെക്കേക്കര സ്കൂളെന്നാൽ ഒരു കൂട്ടം ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. സരസ്വതി 'അമ്മ വെക്കുന്ന ഉച്ചക്കഞ്ഞിയും പയറും , കടലയും, ആനന്ദൻ കൊച്ചാട്ടന്റെ കടയിൽ നിന്നും വാങ്ങുന്ന അച്ചാറും, മുടിക്കുളത്തിലെ (ആറാട്ടുകുളത്തിലെ ) പത്രം കഴുകലും, ഓട്ടവും ചാട്ടവും, അസ്സബ്‌ളിയും, നന്മ പകർന്നു നല്കുന്ന സാറുമ്മാരും അങ്ങനെയങ്ങനെ എത്രയേറെ ഓർമകളാണ്. അനിരുദ്ധൻ സാർ, പീതാംബരൻ സാർ, ശശി സാർ, സരസ്വതി ടീച്ചർ തുടങ്ങി എത്രയോ മികച്ച അധ്യാപക സമ്പത്താണ് നമുക്കുണ്ടായിരുന്നത്. അറിവിൻറെയും വിജ്ഞാനത്തിന്റെയും പ്രകാശ രേണുക്കൾ കൊണ്ടു നമ്മുടെ അഞ്ജതയുടെ അന്ധകാരം തുടച്ചുമാറ്റാൻ നമ്മെ സഹയിച്ച നമ്മുടെ പ്രിയ ഗുരുക്കളെ എങ്ങനെ വിസ്മരിക്കാനാകും

വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആന്മാര്‍ത്ഥമായി പരിശ്രമിച്ച നമ്മുടെ അധ്യാപകര്‍ ഉണ്ടെന്ന് ഓര്‍ക്കുക. വളരെ വലിയൊരു സേവനമാണ് അവര്‍ ചെയ്യുന്നത്. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

നമ്മളോരോരുത്തർക്കും ആ ഇടനാഴികളിൽ ക്ലാസ്സ്മുറികളിൽ അവിടുത്തെ മരത്തണലുകളിൽ ചിലവഴിച്ച നിമിഷങ്ങളുടെ മധുരസ്മരണകളുണ്ടാവും. ഇവയെല്ലാം തുടർന്നും എക്കാലവും നിലനിൽക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്. ആയതിനു വേണ്ടി ഇപ്പോൾ നടന്നു വരുന്ന സ്കൂൾ പുനരുദ്ധാരണകർമങ്ങളിൽ നമ്മളുടെ സാന്നിധ്യം ഒരു ആവിശ്യഘടകമാണ്. അതിനാൽ ഏവരും ഈ വരുന്ന ഞായറാഴ്ച ഏപ്രിൽ 15 നു സ്കൂൾ അങ്കണത്തിൽ നടക്കുന്ന എന്റെ മാതൃ വിദ്യാലയത്തിന് ഒരു വിഷു കൈനീട്ടം ' എന്ന പരിപാടിയിൽ പങ്കു കൊള്ളണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

നമുക്ക് വഴികാട്ടിയ മാതൃസ്‌കൂളിന്‌ നാം ഒന്ന് ചേർന്ന് വഴികാട്ടാം. നമ്മുടെ വരും തലമുറക്കായി ഈ ദീപം അണയാതെ കാത്തു സംരക്ഷിക്കാം. 🙏🙏🙏

09/04/2018

നമ്മുടെ സ്കൂളിന്റെ പുനരുദ്ധാരണപ്രവർത്തങ്ങളെകുറിച്ച് CD നെറ്റ് ന്യൂസ് ചാനലിൽ വന്ന വാർത്ത.

Address

Olakettiyampalam P O
Mavelikara
690510

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+914792478989

Alerts

Be the first to know and let us send you an email when Govt UPS Thekkekara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category