MMLPS Vadakkuparamba

MMLPS Vadakkuparamba വടക്കുപറമ്പിന്റെ സ്പന്ദനം

Zëhrâfarewell and Anniversaryഅബ്ദു മാഷിന്റെ യാത്രയപ്പും വടക്കുപറമ്പ് എം.എം. എൽ.പി.സ്കൂളിന്റെ 46-ാം വാർഷികവും മാർച്ച് -29...
18/03/2022

Zëhrâ
farewell and Anniversary

അബ്ദു മാഷിന്റെ യാത്രയപ്പും വടക്കുപറമ്പ് എം.എം. എൽ.പി.സ്കൂളിന്റെ 46-ാം വാർഷികവും മാർച്ച് -29 ന് നടക്കുന്നതിന്റെ മുന്നോടിയായി സ്ക്കൂളിൽ പ്രോഗ്രാം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.

18 March 2022
Vadakkuparamba

കോവിഡാനന്തരം ആദ്യമായി സ്കൂളിലെത്തുന്ന വടക്കുപറമ്പ് എം.എം.എൽ.പി. സ്കൂളിലെ ബെബ്സ് പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞു കൂട്ടുകാർ...
21/02/2022

കോവിഡാനന്തരം
ആദ്യമായി സ്കൂളിലെത്തുന്ന
വടക്കുപറമ്പ് എം.എം.എൽ.പി. സ്കൂളിലെ
ബെബ്സ് പ്രീപ്രൈമറി വിഭാഗത്തിലെ
കുഞ്ഞു കൂട്ടുകാർക്ക് നൽകിയ വരവേൽപ്പ്.

21- ഫെബ്രുവരി - 2022
വടക്കുപറമ്പ്

വടക്കുപറമ്പ് എം.എം.എൽ.പി സ്കൂളിൽ ഫിറ്റ് ഇന്ത്യയുടെ ഭാഗമായി കായിക വാരത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ മികച്ച കോച്ചിനുള...
15/01/2022

വടക്കുപറമ്പ് എം.എം.എൽ.പി സ്കൂളിൽ ഫിറ്റ് ഇന്ത്യയുടെ ഭാഗമായി കായിക വാരത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ മികച്ച കോച്ചിനുള്ള പുരസ്കാരം കരസ്ഥമാക്കിയ പന്തല്ലൂർ സ്കൂൾ കായികാധ്യാപകൻ ശ്രീ.വി.പി. സുധീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ കായിക പരിശീലനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടകൻ പറഞ്ഞു.
സ്പോർട്സ് ഉപകരണങ്ങളടങ്ങുന്ന കിറ്റ് സുധീർ മാസ്റ്ററിൽ നിന്നും സ്കൂൾ പാർലമന്റ് പി.ഇ.ടി ലീഡർ സന. കെ.പി ഏറ്റുവാങ്ങി.
തുടർന്ന് കബ് & ബുൾബുൾ ടീമിന്റെ മാർച്ച് പാസ്റ്റും അരങ്ങേറി.
കോവിഡാനന്തര കാലത്തെ കുട്ടികളുടെ ആരോഗ്യപരിരക്ഷകക്കും വ്യക്തിത്വ വികാസത്തിനുമുതകുന്ന വ്യത്യസ്ത മത്സരങ്ങളാണ് കായിക വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ ഫുട്ബാൾ, ബാഡ്മിൻറൺ, സ്കിപ്പിങ് റോപ്, റിങ്ങ്സ് തുടങ്ങി കായിക ഇനങ്ങൾക്ക് പരിശീലനം നൽകും.
പ്രധാനാധ്യാപകൻ സി.പി. ജലീൽ, അധ്യാപകരായ കെ. അബ്ദു മാസ്റ്റർ, എം.ഫസീല, വി.രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.

18/12/2021

2021- ഡിസംബർ 18
അന്താരാഷ്ട്ര അറബി ഭാഷാ ദിനം .
"Celebrate Multilingualism and Cultural Diversity'
"ബഹുഭാഷാപരതയും സാംസ്കാരിക നാനാത്വവും കൊണ്ടാടുക !"

2021-22 അദ്ധ്യായന വർഷത്തെ അറബി ഭാഷാ വാരം.
വിവിധ സംസ്കാരങ്ങളിൽ നിന്നും നാം മലയാളികൾ സ്വീകരിച്ച വൈവിധ്യങ്ങളെ, കലകളെ കോർത്തിണക്കി കൊണ്ട് സംഘടിപ്പിച്ച പരിപാടികളുടെ ദൃശ്യാവിഷ്കരണം.!

മെഹ്ഫിൽ അറബിക് ക്ലബ്ബ്
എം.എം.എൽ.പി സ്കൂൾ വടക്കുപറമ്പ്

13/12/2021

2021-22 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഡിസംബർ-13 ന് മെഹ്ഫിൽ ക്ലബ്ബിന് കീഴിൽ കാലിഗ്രാഫർ ഫാത്തിമ സഫയുടെ നേതൃത്വത്തിൽ നടന്ന അറബിക് കാലിഗ്രാഫി ശിൽപശാല ...!!😍

"കുത്തിവരകളുടെ ആകാശം"ഡിസ്പ്ലേ ബോർഡ്‌ ഉദ്ഘാടനം.   വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കലാവാസനകളെ പരി...
13/12/2021

"കുത്തിവരകളുടെ ആകാശം"
ഡിസ്പ്ലേ ബോർഡ്‌ ഉദ്ഘാടനം.

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുവാനും "കുത്തിവരകളുടെ ആകാശം "എന്ന പേരിൽ ഡിസ്പ്ലേ ബോർഡ്‌ സ്ഥാപിച്ചു.

സ്കൂളിൻ്റെ വളർന്നു വരുന്ന ചിത്രകാരനായ നാലാം ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ്‌ മുജ്തബയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകൻ ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു.

എല്ലാ കുട്ടികൾക്കും വ്യത്യസ്ത കലാഭിരുചികൾ ഉണ്ടെന്നും അവ പ്രദർശിപ്പിക്കാൻ ഇത്തരം സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കുട്ടികളോട് ഉദ്ഘാടനവേളയിൽ ഹെഡ്മാസ്റ്റർ പറയുകയുണ്ടായി.

13/12/2021

'അറബി ഭാഷാ വാരം'
ഡിസംബർ-13 മുതൽ 18 വരെ

അറബിക് കാലിഗ്രാഫി ശിൽപശാല
ഇൻഡോ അറബ് എക്സിഹിബിഷൻ
മെഹന്തി ഫെസ്റ്റ്
അറേബ്യൻ ഫുഡ് ഫെസ്റ്റ്
Food Vloging Competition

MËHFÌL ÇLÜB
MMLP SCHOOL VADAKKUPARAMBA

'അറബി ഭാഷാ വാരം'വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു.നമ്മുടെ സ്കൂളിലെ മെഹ്ഫിൽ ക്ലബ്ബിന് കീഴിൽഡിസംബർ - 18 അറബി ഭാഷാ ദിനത്തോ...
13/12/2021

'അറബി ഭാഷാ വാരം'
വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു.

നമ്മുടെ സ്കൂളിലെ മെഹ്ഫിൽ ക്ലബ്ബിന് കീഴിൽ
ഡിസംബർ - 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്,
'Celebrate Multilingualism and Cultural Diversity' (ബഹുഭാഷാ പരതയും, സാംസ്കാരിക നാനാത്വവും കൊണ്ടാടുക) എന്ന പ്രമേയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അതിവിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു.

അറബിക് കാലിഗ്രാഫി ശിൽപശാല, മെഹന്തി ഫെസ്റ്റ്, അറേബ്യൻ ഫുഡ് ഫെസ്റ്റ്, രക്ഷിതാക്കൾക്കായി Food Vloging Competition, ഇൻഡോ അറബ് എക്സിഹിബിഷൻ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെടുവാൻ ധാരണയായി.

സ്കൂൾ ലീഡർ റിദ സ്വാഗതവും ഹെഡ് മാസ്റ്റർ ജലീൽ സാർ ഉദ്ഘാടനവും നിർവഹിച്ചു.

3 A ക്ലാസ്സിലെ മെഹ്ഫിൽ എക്സിക്യൂട്ടീവ് അംഗം അദീൻ. ടി. ചർച്ചക്ക് നേതൃത്വം നൽകി.
പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശംഭീരമായ സദസ്സിന് ഡെപ്യൂട്ടി ലീഡർ അഷ്മിൽ കെ.കെ നന്ദിയും പറഞ്ഞു.

MËHFÌL ÇLÜB
MMLP SCHOOL VADAKKUPARAMBA

🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️🛡️

17/11/2021

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം
സ്കൂൾ അങ്കണത്തിൽ പുതിയ തലമുറയുടെ
കാലൊച്ച കേട്ടു.
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മൃതിയിൽ
അവർ പാടിപ്പറഞ്ഞു.
അവരാദ്യമായി വിർച്വൽ പ്രോഗ്രാമുകളിൽ നിന്ന് മാറി ഒരു സദസ്സിന് മുന്നിൽ സംവദിച്ചു.
ഇനിയുള്ള ദിനങ്ങളിൽ കോവിഡാനന്തര ലോകത്തെ മാറ്റങ്ങൾ ഉൾകൊള്ളാൻ ഈ കുഞ്ഞു മനസ്സുകളെ പ്രാപ്തമാക്കേണ്ടതുണ്ട്.

ഏവർക്കും ശിശുദിനാശംസകൾ !👨‍🎤

CHACHAJIKORUMMA
CHILDREN'S DAY'2021
M M L P SCHOOL VADAKKUPARAMBA

11/08/2021

Address

Vadakkuparamba, Kadambode PO, 676521
Manjeri
676121

Telephone

+919745105696

Website

Alerts

Be the first to know and let us send you an email when MMLPS Vadakkuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MMLPS Vadakkuparamba:

Shortcuts

Share

Category