Abu Thahir Faizy Nizami Mananthavady

Abu Thahir Faizy Nizami Mananthavady Islamic ideals based on tradition
(1)

കേരള യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി 👍🥰🥰🥰
24/08/2026

കേരള യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി 👍🥰🥰🥰

22/08/2026

നബിദിനം അല്ല ഇവരുടെ പ്രശ്നം നബി (സ) തങ്ങളാണ്

21/08/2026
അവതരണം മികച്ചത് ആവാം പറയുന്നത് സത്യങ്ങൾ മാത്രം ആവാം കേൾക്കാൻ നല്ല ഭംഗി തോന്നാം പറയേണ്ടതാണെന്ന് മനസ്സ് ആവർത്തിച്ചു പറയാം....
21/08/2026

അവതരണം മികച്ചത് ആവാം
പറയുന്നത് സത്യങ്ങൾ മാത്രം ആവാം
കേൾക്കാൻ നല്ല ഭംഗി തോന്നാം
പറയേണ്ടതാണെന്ന് മനസ്സ് ആവർത്തിച്ചു പറയാം..
പക്ഷേ സാഹചര്യം പ്രധാനമാണ്..
പറയുന്നത് ദൈവാസ്തിത്വത്തെ കുറച്ചാണെങ്കിലും ഒരു മുസ്ലിമിന് Islamic perspective ലൂടെ മാത്രമേ അതിനെ സമർത്ഥിച്ചെടുക്കാൻ സാധിക്കൂ..
ഇവിടെ കഴുക കണ്ണുകൾ വലയം ചെയ്യും..

ഒരിക്കലും യൂറോപ്യൻ ശൈലി എല്ലായിടത്തും സുരക്ഷിതമായിരിക്കില്ല.
പ്രവാചകൻ അങ്ങനെയല്ലേ
സ്വഹാബികൾ ഇങ്ങനെ ചെയ്തില്ലേ
എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്
പക്ഷേ അവരൊക്കെ സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് ദഅ്‌വത്ത് നടത്തിയത് ഒന്നുകൂടി പഠിക്കണം.

എന്തുകൊണ്ട് സാക്കിർ നായിക്ക് നാടുകടത്തപ്പെട്ടു.. അദ്ദേഹം ആരെയെങ്കിലും ആക്രമിച്ചത് കൊണ്ടല്ല..
അദ്ദേഹത്തിൻറെ പ്രബോധന ശൈലി ഇന്ത്യൻ സാഹചര്യത്തിൽ നിലവിലുള്ള സ്വാതന്ത്ര്യം പോലും അദ്ദേഹത്തിന് നഷ്ടപ്പെടുത്തി..

എം എം അക്ബറിന്റെ പ്രബോധന രീതി ഇവിടെ ഉണ്ടാക്കിയ communal polarization ചെറുതൊന്നുമല്ല..
നമ്മുടെ പണ്ഡിതന്മാർ അന്നുതന്നെ അത് ചൂണ്ടിക്കാണിച്ചതാണ്.. ഇന്ന് അദ്ദേഹം അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നു..
അത് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു..

ജമാഅത്തെ ഇസ്ലാമി ഇതിനു മറ്റൊരു ഉദാഹരണമാണ്.. ഈ പ്രസ്ഥാനം കേരളത്തിലെ മുസ്ലിങ്ങൾക്കുണ്ടാക്കിയ ഭവിഷത്ത് ചെറുതല്ല..
അത് മനസ്സിലാക്കി അവർ അടപടലം മാറുകയും അവരുടെ ആശയങ്ങൾ തിരുത്തുകയും ചെയ്യേണ്ടി വന്നു..

ദമ്മാജ് സലഫിസം മറ്റൊരു ഉദാഹരണമാണ്..
സുബൈർ മങ്കടയുടെ നേതൃത്വത്തിൽ നിലമ്പൂരിനടുത്ത് അത്തിക്കാട് എന്ന പ്രദേശത്ത് ഒരു ഇസ്ലാമിക വില്ലേജ് എന്ന പേരിൽ കുറച്ചു കുടുംബങ്ങൾ ദമ്മാജ് മോഡൽ വില്ലേജ് ഉണ്ടാക്കി. അവിടെ പള്ളിയും മദ്രസയും ഉണ്ടാക്കി കുട്ടികളെ സ്കൂളിൽ പോലും വിടാതെ പ്രവാചക കാലഘട്ടത്തിൽ എങ്ങനെയാണോ ജീവിച്ചത് ആ തരത്തിൽ ആടുമേച്ചാണ് ഞങ്ങൾ ജീവിക്കുന്നത് എന്ന് അവർ ജനങ്ങളെ തര്യപ്പെടുത്തി.. പക്ഷേ ഏതാനും ദിവസങ്ങൾക്കകം കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നു.. ഇന്ത്യയിൽ നിന്ന് നാടുവിട്ട് ദമ്മാജിൽ എത്തിയവരെ കുറിച്ചുള്ള അന്വേഷണം നിലമ്പൂരിലെ അത്തിക്കാടിലെത്തി പിന്നീട് സംഭവിച്ചത് കിടക്കയും പായയും മടക്കി പോവേണ്ടിവന്നു എന്നതാണ്..

സൂഫികൾ ഇസ്ലാം പ്രചരിപ്പിച്ച നാടാണ് ഇന്ത്യ.
ആ പ്രബോധന രീതിയാണ് നമ്മുടെ രാജ്യത്ത് എപ്പോഴും അഭികാമ്യം. വർഗീയവാദികൾക്ക് വിദ്വേഷം സൃഷ്ടിക്കാൻ ഒരു പുൽക്കൊടി പോലും നൽകാതെ നാം ഇവിടെ സുന്ദരമായി ഇസ്ലാമിക ആശയ ആദർശത്തിൽ അടിയുറച്ച് ജീവിക്കുക..

അബൂ ത്വാഹിർ ഫൈസി മാനന്തവാടി

20/08/2026

1936
മുജാഹിദുകളുടെ
നബിദിന കൊണ്ടാട്ടം..

20/08/2026

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ എഴുപതാം വാർഷിക സമ്മേളന ലോഗോ ശൈഖുനാ ഉമർ ഫൈസി മുക്കം പ്രകാശനം ചെയ്യുന്നു..

സമസ്ത പുറത്താക്കിയ ഒരു വ്യക്തിയെ പാണക്കാടിന്റെ തണലിന്റെ ചുവട്ടിലേക്ക് കൊണ്ടുവന്ന് തങ്ങളെ കൂടി ഇതിൽ പ്രതി ചേർക്കാനുള്ള വാ...
18/08/2026

സമസ്ത പുറത്താക്കിയ ഒരു വ്യക്തിയെ പാണക്കാടിന്റെ തണലിന്റെ ചുവട്ടിലേക്ക് കൊണ്ടുവന്ന് തങ്ങളെ കൂടി ഇതിൽ പ്രതി ചേർക്കാനുള്ള വാഫികളുടെ കുതന്ത്രം കരുതി ഇരിക്കുക.. ഹംസ ഹൈത്തമിയുടെ പ്രസംഗത്തിനോട് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഒരിക്കലും യോജിക്കാനാവില്ല..

18/08/2026

വിക്കറ്റ് നമ്പർ 3 ഹംസ ഹൈത്തമിയെ സമസ്ത പുറത്താക്കി..

കേരള പോലീസിന്റെ സായുധ പോലീസ് ബറ്റാലിയനാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്ക...
17/08/2026

കേരള പോലീസിന്റെ സായുധ പോലീസ് ബറ്റാലിയനാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സായുധ വിഭാഗമാണിത്. 1884ൽ മലപ്പുറം സ്പെഷ്യൽ ഫോഴ്സ് എന്നേ പേരിലാണ് ആദ്യം രൂപീകരിച്ചത്. ഈ ബറ്റാലിയന്റെ ആസ്ഥാനം മലപ്പുറത്താണ്. മലബാറിലെ മുസ്ലീങ്ങളുടെ ആത്മീയകരുത്തായിരുന്നു ബ്രിട്ടീഷുകാരെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിക്കാൻ കാരണം. മലബാറിൽ മാത്രം ഇങ്ങനെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കാനും കാരണം. ആ ആത്മീയ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ബ്രിട്ടീഷ് പട്ടാളം ഏറെ പ്രയാസപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ആത്മീയത നഷ്ടപ്പെടുകയും ഭൗതികത വർദ്ധിച്ചു വരികയും ചെയ്യുന്ന ഇന്നിന്റെ കാലത്ത് നമ്മെ നേരിടാൻ ഒരു എം എസ് പി യും വേണ്ടിവരില്ല..
നമ്മുടെ ഈമാനിക ആവേശവും ആത്മീയതയും ചോർത്തി കളയുക എന്നതാണ് ശത്രുക്കൾക്ക് നമ്മെ ഇടിച്ചു നിരത്താൻ ഏറ്റവും എളുപ്പമായ മാർഗം. സംഘപരിവാർ ശക്തികൾ ഇന്ന് നമ്മെ വരിഞ്ഞുമുറുക്കുന്നതും അതുകൊണ്ടാണ്...
പാണക്കാട് സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ ഒരു ഏലസ്സിന് മുന്നിൽ പതറിയത് കരുത്തരായ ബ്രിട്ടീഷ് പട്ടാളമായിരുന്നു എങ്കിൽ ഇന്ന് ഒട്ടും കരുത്ത് ഇല്ലാത്ത രാജ്യത്തിൻറെ ശത്രുക്കളായ സംഘപരിവാറിന് മുന്നിൽ നാം പതരുന്നത് എന്ത് കൊണ്ടായിരിക്കും..? ചിന്തിക്കുക.. മറ്റാരെയും കുറ്റപ്പെടുത്താതെ സ്വന്തത്തോട് തന്നെ ചോദിക്കുക..

16/08/2026

മാതൃകാപരമായ നബിദിന റാലി നടത്തിയ എടവണ്ണപ്പാറ മേഖല സമസ്ത പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..

Address

Nechikkattil
Mananthavady
640674

Alerts

Be the first to know and let us send you an email when Abu Thahir Faizy Nizami Mananthavady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category