BVN Malappuram

BVN Malappuram

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BVN Malappuram, School, Malappuram.

03/01/2026

ഭാരതീയ വിദ്യാനികേതൻ സംസ്കൃതി ബോധ് വിഭാഗം സംസ്ഥാനതലത്തിൽ നടത്തിയ പ്രശ്നമഞ്ച് മത്സരത്തിൽ ശിശു വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ അയങ്കലം
അഗസ്ത്യ വിദ്യാനികേതനിലെ അനയ്കൃഷ്ണ P , അളകനന്ദ U , ദേവനന്ദ R എന്നീ കുട്ടികൾ
ഒന്നാം സ്ഥാനം നേടി

02/12/2025

ഭാരതീയ വിദ്വാനികേതൻ ജില്ലാ കലോത്സവ വേദിയിൽ വെച്ച് നടത്തിയ സമ്മാനകൂപ്പണിൻ്റെ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനത്തിനർഹമായ കൂപ്പൺ വിതരണം നടത്തിയ ഗുരുകുലം വിദ്യാനികേതൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ നിലമ്പൂരിൽ താമസിക്കും ശ്രീരാം രാഗേഷിൽ നിന്നും 45 ഇഞ്ച് LED ടെലിവിഷൻ സമ്മാനാർഹനായ നിലമ്പൂർ സ്വദേശി ശ്രീ ഗോപിയേട്ടൻ ഏറ്റു വാങ്ങുന്നു.
വിദ്യാലയത്തിലെ പ്രാർത്ഥനാ സഭയിലെ ചടങ്ങുകളിൽ ഗോപിയേട്ടൻ്റെ മകളും മരുമകനും പങ്കെടുത്തു.

30/11/2025
29/11/2025

Inauguration of Mohanam 2025 - Bharatheeya Vidya Nikethan Malappuram District Kalamela by Adv. Krishnapurath Haripriya

News coverage: Malabar News

Photos from BVN Malappuram's post 29/11/2025

കല മനസ്സുകളെ പരിശുദ്ധമാക്കുന്നു. അഡ്വ:കൃഷ്ണപുരത്ത് ഹരിപ്രിയ

പെരിന്തൽമണ്ണ: കല മനസ്സുകളെ പരിശുദ്ധമാക്കുമെന്നും ഇതിലൂടെ സംസ്കാരസമ്പന്നരായ വ്യക്തികളെ സൃഷ്ടിക്കാനാകുമെന്നും പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരി അഡ്വ: കൃഷ്ണപുരത്ത് ഹരിപ്രിയ പറഞ്ഞു. ശ്രീ വള്ളുവനാട് വിദ്യാഭവനിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള മോഹനം 2025 ൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

സ്വാഗത സംഘം ചെയർമാൻ ഡോ: കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ആനന്ദത്തിൻ്റേയും ആഘോഷത്തിൻ്റേയും വേദികളായ കലോത്സവങ്ങൾ വാശികൊണ്ടും രക്ഷിതാക്കളുടെ ഇടപെടൽ മൂലവും സംഘർഷ വേദികളായി മാറുകയാണെന്ന് ഭാരതീയ വിദ്യാനികേതൻ സ്ംസ്ഥാന സംഘടനാ കാര്യദർശി ആർ. അനീഷ്കുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ പി.കെ തരകൻ മാസ്റ്റർ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളേയും വിദ്യാനികേതനിൽ 25 വർഷം സേവനം പൂർത്തിയാക്കിയവരേയും ആദരിച്ചു.

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കാര്യദർശി എം. ബാലസുബ്രഹ്മണ്യൻ, ജില്ലാ ഉപാധ്യക്ഷൻ എം. രാജീവ്, ജില്ലാ സെക്രട്ടറി എം. ജയപ്രകാശ്, സംസ്ഥാന പ്രചാർ പ്രമുഖ് കെ.വി.സജിത്ത് കുമാർ, പ്രിൻസിപ്പാൾ പി. ഹരിദാസ്, മാനേജർ കെ.കൃഷ്ണകുമാർ, എൻ. മഞ്ജുള , മാതൃഭാരതി ജില്ലാ സമിതി ഭാരവാഹികളായ അഡ്വ: കെ. ഇന്ദിര, സാന്ദ്ര, ദീപ്തി കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.

27/11/2025

മോഹനം 2025ന് ആശംസകളുമായി നരേനും

27/11/2025

മോഹനം 2025 ജില്ലാ കലാമേളക്ക് ആശംസകളുമായി ഹൃദയപൂർവ്വം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് ചുവട് വെച്ച ദേവരാജും ഒപ്പം സോഷ്യൽ മീഡിയിൽ ടീം യുറേക്കാ എന്ന പേരിൽ താരമായ നന്ദഗോപനും ........

27/11/2025

മോഹനം 2025

ഭാരതീയ വിദ്യാനികേതൻ മലപ്പുറം ജില്ല കലാമേള 28, 29 വെള്ളി,ശനി ദിവസങ്ങളിൽ പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവനിൽ വെച്ച് നടക്കും. കലാമേളയുടെ ഉദ്ഘാടനം വള്ളുവനാട് വിദ്യാഭവനിലെ പൂർവ്വ വിദ്യാർത്ഥിയും ഓട്ടൻതുള്ളൽ കലാകാരിയുമായ അഡ്വ: കൃഷ്ണപുരത്ത് ഹരിപ്രിയ നിർവ്വഹിക്കും. ജില്ലയിലെ മുഴുവൻ വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നുമായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും

Photos from BVN Kerala,a Unit of Vidya Bharati Akhil Bharatiya Shiksha Sansthan's post 22/11/2025
Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Website

Address

Malappuram