PTMA UP School Mulliakurssi

  • Home
  • PTMA UP School Mulliakurssi

PTMA UP School Mulliakurssi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PTMA UP School Mulliakurssi, Education, Mulliakurssi , Pattikkad PO Malappuram, .

നാടിന്റ പുരോഗതിയില്‍ സംഭാവനകളര്‍പ്പിച്ച് ജ്വലിച്ച്നില്‍ക്കുന്ന മുളള്യാകുര്‍ശി യു.പി.സ്കുള്‍!. സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍.പി. സ്കൂള്‍ മാനേജര്‍, മര്‍ഹൂം കെ.വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍മണ്ണ MLA ജ. കെ.കെ.എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് .1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു. താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് സ്കൂൾ പ്രവര്‍ത്തനം തുടങ്ങിയത് . ശ്രീ . കെ.വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍. 1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്തപുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടിഹാജിയില്‍നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. അദ്ധ്യാപക നിയമനത്തില്‍ യോഗ്യതമാത്രം മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത് കൊണ്ട് പ്രകൽഭരും നിസ്വാര്ത്ഥരായ അദ്ധ്യാപകരും അദ്ധ്യാപികമാരും ഇവിടെ ജോലിചെയ്ത് വരുന്നു.
വികസനകാര്യത്തില്‍ മാനേജ്മെന്റിനോ
ടൊപ്പം PTA, നാട്ടുകാര്‍ , പുര്‍വ വിദ്യാര്‍ത്ഥികള്‍ , അദ്ധ്യാപകര്‍ എന്നിവര്‍ സഹകരിക്കുന്നു. മരക്കാരുകുട്ടി സാഹിബില്‍നിന്നും സ്കൂള്‍ ഏറ്റെടുക്കുമ്പോള്‍ AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി.
അമീന്‍മാഷിനു ശേഷം ശാന്തമ്മ ടീച്ചര്‍ ചാര്‍ജെടുത്തു. പിന്നീട് തുളസി ടീച്ചറും തുടര്‍ന്ന് MT അബ്ദുറഹ്മാന്‍ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി ചുമതലയേറ്റു. M T അബ്ദു റഹ്മാന്‍ എന്ന കുഞ്ഞിപ്പുമാസറ്റര്‍ വിരമിച്ചശേഷം KK അബ്ദുല്‍ നാസര്‍, KV ഇസ്ഹാഖ്അലി, MM അബ്ദുൽ റസാഖ് എന്നിവർ പ്രധാനാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു . ഇപ്പോൾ PP മുഹമ്മദ്‌ ആണ് പ്രധാനധ്യാപകൻ. ഈ വിദ്യാലയത്തില്‍ 777 വിദ്യാര്‍ത്ഥികളും 26 അദ്ധ്യാപകരും ഒരു നോണ്‍ ടീച്ചിങ് സ്റ്റാഫും ഉണ്ട്.
കലാ കായിക മല്‍സരങ്ങളിലും , ശാസ്ത്ര -ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളിലും , സംസ്കതോല്‍ സവം , അറബി സാഹിത്യോല്‍സവം, CH അറബി കലാമേള, വിദ്യാരംഗം എന്നിവയിലും സബ് ജില്ല , ജില്ല , സംസ്ഥാന തലങ്ങളില്‍ മികച്ച സ്ഥാനങ്ങള്‍ നേടാന്‍ സ്കൂളിലെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .

09/02/2026
08/02/2026
അഭിനന്ദനങ്ങൾ 👏👏
05/10/2025

അഭിനന്ദനങ്ങൾ 👏👏

വിജയാരവങ്ങൾ
05/10/2025

വിജയാരവങ്ങൾ

റിട്ടയർമെന്റ് കുറിപ്പ്.. 36 വർഷം നീണ്ടുനിന്ന സേവന സപര്യക്കൊടുവിൽ, പാടത്തെ സ്കൂളിന്റെ പ്രിയ ദ്രോണാചാര്യൻ, കുട്ടികളുടെ പ്ര...
14/01/2025

റിട്ടയർമെന്റ് കുറിപ്പ്..

36 വർഷം നീണ്ടുനിന്ന സേവന സപര്യക്കൊടുവിൽ, പാടത്തെ സ്കൂളിന്റെ പ്രിയ ദ്രോണാചാര്യൻ, കുട്ടികളുടെ പ്രിയങ്കരനായ 'പി.ടി.സാർ' പടിയിറങ്ങുകയാണ്. നാട്ടുകാർ ' ഇച്ചാപ്പു ' എന്ന് ഏറെ സ്നേഹപൂർവ്വം വിളിക്കുന്ന ഹംസ സാർ,ഞങ്ങളുടെ പ്രിയപ്പെട്ട എസ്. എച്ച്., തന്റെ കഴുത്തിൽ ഒരു അവയവം പോലെ ഞാന്നു കിടന്ന
ആ പ്രിയപ്പെട്ട വിസിൽ
ഊരിവെക്കുകയാണ്...
ജീവിതയാത്രയിൽ ഏതൊരു ജീവനക്കാരനെയും പോലെ, റിട്ടയർമെന്റ്
എന്ന ' സ്റ്റേഷനിൽ' വെച്ച് സർവീസിന്റെ പടികൾ ഇറങ്ങാൻ സമയമായി എന്ന് കാലം ഓർമ്മിപ്പിക്കുകയാണ്.

ഒരു തുള്ളി വെളുത്ത മഷി മുടിയിഴകളിൽ കുടഞ്ഞിടാൻ കാലത്തിനു പോലും മടി തോന്നുന്ന വിധത്തിൽ ഇപ്പോഴും 56 വയസ്സിന്റെ ചെറുപ്പം ആ മുഖത്തും മനസ്സിലും തുളുമ്പുന്നു. അഭ്രപാളിയിലെ
ആ പ്രിയ താരത്തിന്റെ
അതേ 'ഡിഎൻഎ' തന്നെയെന്ന് തെല്ല് അസൂയയോടെ ചിലരെങ്കിലും കമന്റ് പറയുന്നത് സന്തോഷത്തോടെ ഞാൻ കേട്ടു നിന്നിട്ടുണ്ട്.
ഒരു കായികാധ്യാപകൻ ആവുക എന്നാൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരനാവുക എന്നു കൂടി അർത്ഥമുണ്ട്. പണ്ടുമുതലേ വേഷത്തിലും ഏറെ അപ്ഡേറ്റഡ് ആണ് SH. ലിനൻ ഷർട്ട്, ജീൻസ്& ഷൂസ്. പ്രിയ വേഷം.പിടി സാർ ലീവ് ആവരുതേ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്ന ശിഷ്യഗണങ്ങൾ.. താങ്കൾ ശരിക്കും ഒരു ഭാഗ്യവാനായിരുന്നു.

ഡിസിപ്ലിന്റെ ചാർജ് ഉണ്ടായിരുന്നിട്ടും, ഇടക്കൊക്കെ ശിക്ഷണത്തിനുവേണ്ടി 'വിജ്ഞാന ദണ്ഡ്' ഉപയോഗിക്കുമ്പോഴും അടിക്കുമ്പോഴുള്ള ഒച്ചയൊന്നും കൊള്ളുമ്പോൾ ഉണ്ടാവില്ല. അത്രമേൽ കരുണയുള്ള പേലവമായ ഒരു ഹൃദയം!

മുതിരുമ്പോൾ നമുക്ക് കൈമോശം വന്നു പോകുന്ന ഒന്നാണ് നമ്മുടെ ഉള്ളിലെ ശിശുഭാവം. സ്റ്റാഫ് റൂമിലെ തന്റെ ഒഴിവു നേരങ്ങളിൽ റീൽസുകൾ കണ്ട്
ഒരു കുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടി ചിരിച്ച് കണ്ണുകൾ നിറഞ്ഞു പോകുന്നത് ഞങ്ങൾക്ക് ശരിക്കും ഒരു കൗതുക കാഴ്ചയാണ്. ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത അദ്ദേഹത്തിന്റെ നിഷ്കളങ്കമായ
ചിരിപ്പടക്കങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു ഹൃദ്യതയുണ്ട്. ഒരു ആർട്ട് ഓഫ് ലിവിങ് കോഴ്സിനും നൽകാൻ കഴിയാത്ത ഭാരക്കുറവും ആർദ്രതയും അതിനുണ്ട്. അദ്ദേഹത്തിന്റെ ചിരിപ്പുഴയിൽ അറിയാതെ നമ്മളും ചേർന്നൊഴുകാൻ തുടങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിന്റെ ജീവിത ഫിലോസഫിയുടെ ഒരു കോർ എന്നു പറയുന്നത് ഇങ്ങനെ ഒതുക്കിപ്പറയാം എന്ന് തോന്നുന്നു,
" Be happy not because everything in life is good,
But because,
You can see the good side of everything "

ദൂരത്തേക്കാൾ ദൂരമുള്ള മനസ്സുകളുമായി ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരുപാട് മനുഷ്യരെ പലയിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാവരോടും ഒരേ തരത്തിൽ, സമദൂരത്തിൽ സ്നേഹബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിയുന്നു എന്നത് അദ്ദേഹത്തിന്റെ മാത്രം ഒരു പ്രത്യേകതയായി തോന്നിയിട്ടുണ്ട്,
no more favouritism...

സ്റ്റാഫ് യോഗങ്ങൾ നടക്കുമ്പോൾ അതിലെ മിന്നും താരമായിരുന്നു എസ് എച്ച്. നിയമസഭയിലെ പികെ ബഷീർ എംഎൽഎ പോലെ, നർമ്മവും മർമ്മവും സമാസമം ചേർത്ത്
ചില കാച്ചലുകളുണ്ട്. ചിരിയുടെ മാലപ്പടക്കത്തിൽ ചില നേരങ്ങളിലെ പിരിമുറുക്കങ്ങൾ എല്ലാം അതിൽ അലിഞ്ഞുപോകും.

പാടത്തെ സ്കൂളിന് മേലാറ്റൂർ സബ് ജില്ലയുടെ കായിക ഭൂപടത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത വിധത്തിൽ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ആ സമർപ്പണത്തിന്റെ നിദർശനമാണ് . ഉപജില്ലാ കായികമേളകളിലും അദ്ദേഹത്തിന്റെ
സംഘാടനപാടവം A. E. O സാർ എപ്പോഴും എടുത്തു പറയാറുണ്ട്.

കടൽത്തീരത്ത് പതിഞ്ഞ കാൽപ്പാടുകൾ പോലെയാണ് ഈ ദുനിയാവിൽ നമ്മുടെയൊക്കെ ജീവിതം. അടുത്ത തിരയിൽ നാം മാഞ്ഞു പോയേക്കാം. പക്ഷേ നല്ല ബന്ധങ്ങളുടെ ചാരുതയുള്ള നിമിഷങ്ങൾ നമ്മുടെ കൂടെയുള്ളവരുടെ ഹൃദയത്തിൽ ചാർത്തിക്കൊടുക്കാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ, അത് വല്ലാത്ത ഒരു ഭാഗ്യമാണ്. യാത്രയെപ്പോലെ, ജോലിയെയും മനോഹരമാക്കുന്നത് കൂടെയുള്ള മനുഷ്യരാണ്. പ്രിയ ഹംസ സാർ താങ്കളെപ്പോലെ ഒരുപിടി മനുഷ്യർ കൂടെയുണ്ടെങ്കിൽ ജോലിയും ജീവിതവും ശരിക്കും കളറാകും.
പി ടി എം എന്ന കലാലയത്തിന്റെ ഹൃദയത്തിനകത്തെ ഗ്യാലറിയിൽ നിന്നും ഒരിക്കലും ഡിലീറ്റ് ആയി പോകാത്ത പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നാണ് താങ്കൾ എന്ന് ഹൃദയപൂർവ്വം ഞാൻ സാക്ഷ്യപ്പെടുത്തും.
മനോഹരമാവട്ടെ താങ്കളുടെ റിട്ടയർമെന്റ് ജീവിതം,
താങ്കൾക്കും കുടുംബത്തിനും സ്നേഹാശംസകൾ...

പ്രിയ സഹപ്രവർത്തകരോടൊപ്പം ഹൃദയപൂർവ്വം

-ജമാൽ ആന്തൂരത്തൊടി -

കോഴിക്കോട് ജില്ലയിലെ ചെറുവാടി എന്ന ശാന്ത സുന്ദരമായ ഗ്രാമത്തിൽ നിന്നും 1997 ലാണ് അസ്‌ലം മാസ്റ്റർ അധ്യാപകനായി പി.ടി.എം. എ....
13/01/2025

കോഴിക്കോട് ജില്ലയിലെ ചെറുവാടി എന്ന ശാന്ത സുന്ദരമായ ഗ്രാമത്തിൽ നിന്നും 1997 ലാണ് അസ്‌ലം മാസ്റ്റർ അധ്യാപകനായി പി.ടി.എം. എ.യു പി സ്കൂളിലെത്തുന്നത്. മുള്ള്യാകുർശിയിലും പരിസര പ്രദേശങ്ങളിലുമുള്ള തലമുറകളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിന് അദ്ദേഹം മുന്നിൽ നിന്നു. സാമൂഹ്യ ശാസ്ത്രമായിരുന്നു അസ്ലം മാസ്റ്ററുടെ ഇഷ്ട സബ്ജക്റ്റ്. അദ്ദേഹത്തിൻ്റെ ശിഷ്യ ഗണങ്ങൾക്ക് ഇന്നുമാ അനർഘനിമിഷങ്ങൾ മധുരോർമ്മകളായിരിക്കും.
സ്കൂളിനകത്തും പുറത്തും അസ്ലം മാസ്റ്റർ ഒരു മികച്ച സാമൂഹ്യ ശാസ്ത്ര അധ്യാപകൻ തന്നെയായിരുന്നു. കേരളീയ സമൂഹത്തിന് സാമൂഹ്യ പാഠങ്ങൾ പകർന്നു നൽകി കൊണ്ടിരിക്കുന്ന ഒരു മികച്ച സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണദ്ദേഹം . മുള്ള്യാകുർശിയുടെ പ്രിയപ്പെട്ട അസ്ലം മാസ്റ്റർ, അസ്ലം ചെറുവാടി എന്ന പേരിൽ കേരളമോട്ടാകെ അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും കൂടിയാണ് . ഗാംഭീര്യമുള്ള ശബ്ദത്തിലും ലളിതവും വ്യക്തവുമായ ശൈലിയിലും അസ്ലം മാസ്റ്റർ സംസാരിച്ചു തുടങ്ങിയാൽ വേദിയും സദസും എന്നും നിശബ്ദമായിരിക്കും. അന്നേരം അദ്ദേഹത്തിൻ്റെ ഓരോ വാക്കും പെറുക്കിയെടുക്കുന്ന വിദ്യാർഥികളായി മുതിർന്നവരടക്കമുള്ളവർ മാറും. കഴിഞ്ഞ കാലങ്ങളിൽ പി.ടി.എം. എ.യുപി സ്കൂളിൽ നടന്ന പരിപാടികളിലെല്ലാം ആ പ്രഭാഷണ മനോഹാരിത ഈ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും നേരിട്ടനുഭവിച്ചവരാണ്.
മുള്ള്യാകുർശി എന്ന പ്രശാന്ത സുന്ദര ഗ്രാമത്തിലെ വ്യക്തികളെയും കുടുംബങ്ങളെയും ഇവിടെ നടക്കുന്ന ഓരോ സാമൂഹ്യ ചലനങ്ങളുടെയും മിടിപ്പുകൾ പോലും അറിയുന്ന വ്യക്തിയാണ് നിലവിലെ പ്രധാനധ്യാപകൻ അസ്ലം മാസ്റ്റർ. സ്കൂൾ ജീവിതത്തോട് താൽക്കാലികമായി വിടപറയുമ്പോഴും നമുക്കെല്ലാം അഭിമാനമായി കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ അദ്ദേഹമിനിയും ഉണ്ടാകും.
കേരളീയ സമൂഹത്തെ നന്മയുടെ സാമൂഹ്യപാഠങ്ങൾ പഠിപ്പിക്കുന്ന ഗുരുനാഥനായി അദ്ദേഹം ക്ലാസെടുക്കുമ്പോൾ നമുക്കിനിയും അഭിമാനത്തോടെ അസ്ലം മാസ്റ്ററുടെ വിദ്യാർഥികളായി തുടരാം.
കർമരംഗത്ത് ഊർജസ്വലതയോടെ മുന്നോട്ടു പോകാനും കൂടുതൽ ശോഭനമായ മേഖലകളിലേക്ക് പ്രവേശിക്കുവാനും ഈ വർഷം വിരമിക്കുന്ന അസ് ലം മാസ്റ്റർക്കാവട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
പ്രിയ സഹപ്രവർത്തകർക്കൊപ്പം സ്നേഹപൂർവ്വം-ബഷീർ തൃപ്പനച്ചി

Address

Mulliakurssi , Pattikkad PO Malappuram

679325

Opening Hours

Monday 10:00 - 16:00
Tuesday 10:00 - 16:00
Wednesday 09:00 - 16:00
Thursday 10:00 - 16:00
Friday 10:00 - 16:00

Alerts

Be the first to know and let us send you an email when PTMA UP School Mulliakurssi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PTMA UP School Mulliakurssi:

Shortcuts

  • Want your school to be the top-listed School/college?

Share