05/12/2022
അഭിനന്ദനങ്ങള്‍...
"പരിശ്രമം വിജയം കൊണ്ടുവരും" എന്നതിനുള്ള സാധൂകരണമാണ് നമ്മുടെ കുട്ടികളുടെ വിജയം... തീര്‍ച്ചയായും കുട്ടികള്‍ക്കും അവരുടെ വഴികാട്ടികളായി കട്ടയ്ക്ക് കൂടെനിന്ന അദ്യാപികാദ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍...
നമ്മളുടെ കുട്ടികള്‍ പങ്കെടുത്ത വിവിധ തലങ്ങളിലുള്ള ശാസ്ത്ര മേളകള്‍ അവര്‍ക്ക് ശാസ്തശ്രവണത്തിനുള്ള മികച്ച അവസരങ്ങളായിരുന്നു എന്ന് പറയാതെ വയ്യ... ശാസ്ത്രശ്രവണം തീര്‍ച്ചയായും അജ്ഞതയെ വെളിവാക്കും... അറിവില്ലായ്മയെ ഇല്ലാതാക്കും... അവിദ്യയെ കുറയ്ക്കും...
കുട്ടികള്‍ എത്രമാത്രം പരിശ്രമിച്ചിട്ടാണ് ഈ വിജയം കൊണ്ടുവന്നതെന്ന് എന്‍റെ കുട്ടിയുടെ പരിശ്രമത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നു... എത്ര താത്പര്യപ്പെട്ടും, സാഹസപ്പെട്ടുമൊക്കെയായിരിക്കും അവരത് ചെയ്തിട്ടുണ്ടാവുക...!!
കുട്ടികൾ കടപ്പുറത്ത് നിന്നും കക്ക പെറുക്കുന്നത് കണ്ടിട്ടില്ലേ...? രത്നങ്ങൾ ശേഖരിക്കുന്നത് പോലെയാണ് അവരത് ചെയ്യുന്നത്. പഞ്ചേന്ദ്രിയങ്ങൾ ഉണർന്നിരിക്കുമ്പോൾ എല്ലാം വിലപിടിപ്പുള്ളതാണ്... രസവുമാണ്...
മാനത്തെ മേഘങ്ങളെ കാണാനും തൊടാനുമൊക്കെ കുട്ടികൾ ചാടുമ്പോൾ ഇന്ദ്രിയങ്ങൾ ഉണർവ്വിലാണ്... കുട്ടികൾ ഉഷാറിലുമാണ്... ഭാവന ആകാശത്തോളം ഉയരത്തിലുമാണ്...
ഇത് നിസ്സാരമല്ലേ എന്ന് തോന്നും. ഒത്തിരി നിസ്സാരങ്ങൾ കൂടുമ്പോഴാണ് പൂർണ്ണതയിലെത്തുന്നത്... എന്നാൽ പൂർണ്ണത ഒരു നിസ്സാര കാര്യമല്ല...
അനുയോജ്യമായപല തരം പ്രവർത്തനങ്ങൾ കണ്ടെത്തി പഠനം
ആഹ്ലാദകരമാക്കൽ തന്നെയാണ് അദ്യാപകരുടെ പ്രധാന പണി... നമ്മുടെ അധ്യാപകര്‍ വ്യത്യസ്തരാകുന്നതും ഇവിടെയാണ്...
തർക്കിച്ചും, തലോടിയും, കലഹിച്ചും, കടാക്ഷിച്ചും, ആശങ്കപ്പെട്ടും, അംഗീകരിച്ചും, തീർപ്പ് കൽപിച്ചും തിരുത്തിയെഴുതിയും രൂപപ്പെടുന്ന മൊഡ്യൂളുകൾ മികച്ച് നിന്നിരുന്നു എന്നുതന്നെയാണ് എൻ്റെ വിശ്വാസം...
ഈ വിജയം നമ്മുടെ സൂക്ഷ്മ ദർശിനിയിലൂടെ നോക്കി വിലയിരുത്തരുത് എന്നപേക്ഷിക്കുന്നു... മറിച്ച് നമ്മുടെ കുട്ടികള്‍ക്ക് നമ്മടെ വിദ്യാലയം എത്ര ആഹ്ലാദകരമായ ഒരിടമാവും എന്ന ചിന്തയുണ്ടാക്കാൻ പര്യാപ്തമായോ എന്നാണ് നോക്കേണ്ടത്... അങ്ങനെ നോക്കുമ്പോൾ ഇതൊരു വിജയം തന്നെയാണ്. കുട്ടികള്‍ക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ഒരു രക്ഷിതാവെന്നനിലയില്‍ ആത്മനിർവൃതിയും.