03/10/2021
ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പ്രധാന സ്ഥലങ്ങളിലൊന്നായ തിരുന്നാവായയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. ശുചിത്വ മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണ്‍ വി.സി ശങ്കരനാരായണന്‍ 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. കെ.എം.സി.ടി പോളിടെക്‌നിക് കോളജ് എന്‍.എസ്.എസ് യൂണിറ്റ്, l മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, നെഹ്റു യുവ കേന്ദ്ര, റി എക്കൗ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്