Muhammed Saeed Shamil Irfani

  • Home
  • Muhammed Saeed Shamil Irfani

Muhammed Saeed Shamil Irfani TM Saeed Shamil Irfani

10/03/2026

#റമളാൻ ടോക്ക്
🎙️റിഹാൻ പാലക്കാട്‌, ഹാശ്മി ലക്ഷദ്വീപ്

14/02/2026

#സമസ്ത
100 പ്രകാശ വർഷങ്ങൾ

14/02/2026
ഈ ചിറകുകൾക്കൂ കീഴിൽ എത്ര സുരക്ഷിതം. ലക്ഷങ്ങൾ. ധന്യമീ നേതൃത്വം.
08/01/2026

ഈ ചിറകുകൾക്കൂ കീഴിൽ എത്ര സുരക്ഷിതം. ലക്ഷങ്ങൾ. ധന്യമീ നേതൃത്വം.

31/12/2025

ശൈഖുന കേരളയാത്രക്കു പുറപ്പെടുന്നു

ഓരോ മനുഷ്യനും ജീവിത പിന്തുടർച്ചക്ക് ഒരു മാതൃക വേണം. എല്ലാ ഗുണങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒന്നിനെയാണ് എല്ലാവരും മാതൃകയാക്കു...
31/08/2025

ഓരോ മനുഷ്യനും ജീവിത പിന്തുടർച്ചക്ക് ഒരു മാതൃക വേണം. എല്ലാ ഗുണങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒന്നിനെയാണ് എല്ലാവരും മാതൃകയാക്കുക. എല്ലാ ഗുണങ്ങളും സമ്മേളിച്ച മാതൃകാ യോഗ്യരായവർ ആരാണുള്ളത്? സർവ്വവും മേളിച്ച ഒരാൾ ഉണ്ടാവുക എന്നത് സാധ്യമാണോ? സാധ്യമാണ് എന്നും മുത്ത് നബി (സ) തങ്ങൾ ആണെന്നും ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം. മുത്ത് നബി ഉത്തമരാണെന്നും ഉത്തമ സ്വഭാവത്തിന് ഉടമയാണെന്നും മുത്ത് നബിയിൽ നിങ്ങൾക്കു ഉത്തമമായ മാതൃകയുണ്ടെന്നും അള്ളാഹു പരിശുദ്ധ ഖുർആനിൽ നമ്മെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ നമ്മുടെ ചുമതല എന്താണ്? ഓരോ മനുഷ്യരെക്കുറിച്ചുള്ള അല്ലാഹുവിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് നമ്മുടെ ആലോചനകൾ മാറുക എന്നതാണ്. അതെങ്ങനാ സാധ്യമാകും? മുത്ത് നബിയെന്ന പൂർണ്ണതയെ അനുഗമിക്കുന്നതിലൂടെ നമുക്കത് സാധ്യമാകും.

റൈഹാനിലെ പ്രിയ കൂട്ടുകാർ തീർത്ത 'മിമ്പറുൽ മഹബ്ബ' കുട്ടികൾക്ക് ഹൃദ്യാനുഭവമാണ്.

DYFI രാഷ്ട്രീയം പഠിക്കണം
30/08/2025

DYFI രാഷ്ട്രീയം പഠിക്കണം

10/08/2025

അക്ഷരാതീതം,
സാഹിത്യോത്സവ് ഒരിക്കൽക്കൂടി വിജയിച്ചിരിക്കുന്നു. സാഹിത്യോത്സവ് തൊട്ട ലക്ഷം മനുഷ്യർ വിജയിച്ചിരിക്കുന്നു. കേരളം വിജയിച്ചിരിക്കുന്നു. സാഹിത്യോത്സവ് ചെയ്യുന്ന മനുഷ്യപ്രവർത്തനമാണ് ഈ വിജയത്തിനു നിദാനം. എന്താണ് സാഹിത്യോത്സവെന്ന് ചോദിച്ചാൽ ഉത്തരം അത്ര എളുപ്പം പറഞ്ഞു തീർക്കാൻ കഴിയില്ല. കാരണം അത് സാമൂഹിക പ്രവർത്തനമാണ്.സാംസ്കാരിക പ്രവർത്തനമാണ്. സാഹിത്യപ്രവർത്തനമാണ്. കലാപ്രവർത്തനമാണ് . വൈജ്ഞാനിക പ്രവർത്തനമാണ്. വിദ്യാഭ്യാസ പ്രവർത്തനമാണ്. ധാർമിക പ്രവർത്തനമാണ്.രാഷ്ട്രീയ പ്രവർത്തനമാണ്. ഇങ്ങനെ ഇനിയും നീളും പട്ടിക. ഒറ്റവാക്കിൽ പറഞ്ഞു തീർക്കാനാവില്ല അനുഭവിക്കലേ വഴിയുള്ളൂ. ഫാമിലിയിൽ നിന്ന് തുടങ്ങി സംസ്ഥാനം വരെ എത്തിനിൽക്കുമ്പോൾ എത്ര ലക്ഷം വിദ്യാർഥികളാണ് സാഹിത്യോത്സവിനെ അനുഭവിച്ചു പോന്നത്.ആയിരക്കണക്കിന് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കുന്ന വാർഷികാഘോഷ പരിപാടിയായി സാഹിത്യോത്സവ് മാറിയിരിക്കുന്ന കാഴ്ചയാണ് ഈ വർഷവും കാണാൻ കഴിഞ്ഞത്. 32 മത് സംസ്ഥാന സാഹിത്യോത്സവിനു വേണ്ടിയൊരുക്കിയ സംവിധാനങ്ങൾ സംഘാടനം ആശയ ഗീതം പരിപാടികൾ പരിശീലനങ്ങൾ എല്ലാം മികവുറ്റതായിരുന്നു. സാഹിത്യോത്സവ് ജയിക്കട്ടെ സാഹിത്യോത്സവ് സിന്ദാബാദ്.

ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന മനുഷരെ കുറിച്ച്  കൂടുതൽ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന്റെ സൗകര്യങ്ങൾ അനുഭ...
05/07/2025

ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന മനുഷരെ കുറിച്ച് കൂടുതൽ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്ന നമ്മൾ തന്നെയാണ് നമ്മുടെ സഹോദരങ്ങൾക്ക് കൈ താങ്ങാവേണ്ടത്.
പട്ടിണി ഉണ്ണുന്ന, ഉടുതുണി മറുതുണിയാക്കിയ, പള്ളിക്കൂടം കാണാത്ത പരശ്ശതം മനുഷ്യർ..

എസ്എസ്എഫ് അവർക്ക് തണലും വെളിച്ചവും ആവുന്നത് കാണുന്നുണ്ടല്ലോ നിങ്ങൾ!

10000 കണക്കിന് ഗ്രാമങ്ങൾ, ലക്ഷക്കണക്കിന് കുടിലുകൾ, കോടിക്കണക്കിന് സഹജീവികൾ
ഇനിയും അറിവും തണലും തേടുന്നു. പ്രഥാമിക വിദ്യഭ്യാസം സാർവത്രികമാക്കുക,വിദ്യഭ്യാസ- അരോഗ്യ അവബോധം സൃഷ്ടിക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 5000 ഗ്രാമങ്ങളിൽ തുടങ്ങി വെച്ച Skill Development Center പൂർത്തിയാക്കണം.അവശതയനുഭവിക്കുന്ന അനേകം മനുഷ്യരെ ചേർത്ത് പിടിക്കണം.

ശോഭനമായ ഒരു ഭാവി ഇന്ത്യയെ സ്ഥാപിക്കാൻ ഒരു തുള്ളിയായി ചേർന്ന് നിൽക്കു...
ഈ പാരാവാരത്തിൽ ലയിക്കു...

നിങ്ങളുടെ സ്നേഹവിഹിതം ഈ ലിങ്കിൽ കയറി അയക്കുക

https://onedropcampaign.nationalssf.org

Address


673571

Website

Alerts

Be the first to know and let us send you an email when Muhammed Saeed Shamil Irfani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share