07/12/2025
പഞ്ചായത്ത് ഇലക്ഷ്ൻ2025
ചരിത്രത്തിലൂടെ ഒരു എത്തി നോട്ടം
ഇന്ത്യയിലെ ഗ്രാമിണ അധികാര വികേന്ദ്രീകര സംവിധാനമാണ് പഞ്ചായത്ത് രാജ് ഗാന്ധി ജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന്റെയും ഗ്രാമസ്വരാജിലുടെ പൂർണ്ണ സ്വരാ ജ് എന്ന ദർശനത്തിന്റെ പ്രയോഗിക നടപ്പാക്കലാണ്.പഞ്ചായത്തിരാജ്
"വികേന്ദ്രികരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്" എന്ന തത്വം പ്രയോഗവൽക്കരിക്കുകയാണ് തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഥ ലക്ഷ്യo
ഗ്രാമ, ബ്ലോക്ക്, ജില്ലാ തലത്തിലുള്ള മുന്ന തലത്തിലുള്ള പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് 1992 ലെ 73 - . (Seventy third) ഭരണഘടന ഭേദഗതി ബില്ല് 1993 April -ൽ രാ ഷ്ടപതി ഒപ്പ് വെച്ചതോടു കടിയാണ്.
കേരളാ പഞ്ചായത്ത് രാജ് ആക്ട് 1960
സാമുഹ്യ വികസന രംഗത്ത് കടുതൽ ജനപങ്കാളിത്യം ഉറപ്പു വരുത്തുന്നതിനും അധികാര വികേന്ദ്രികരണം പ്രവർത്തികമാക്കുന്നതിനും വേണ്ടി ബൽവന്ത് റായി മേത്ത കമ്മറ്റിയുടെയു ഇ എം എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായിട്ടു ള്ള ഭരണപരിഷ്കാര കമ്മറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ 1960 - ൽ കേരളാ പഞ്ചായത്ത് .ആ ക്ട് നിർമ്മിക്കുകയും മുഴുവൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി , 922 ഗ്രാപഞ്ചായത്തുകൾ രൂപികരിക്കുകയും ചെയ്തു.1.1.1964 പ്രബല്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമി.തികൾ നിലവിൽ വരികയും ചെയ്തു.
പിന്നിട് ചില പഞ്ചായത്തുകൾ മുൻസിപ്പാലിറ്റി കളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപികരിക്കുകയും ചെയ്തു.
ഇപ്പോൾ കേരളത്തിൽ 941 ഗ്രാമ പഞായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും ഉണ്ട്.
ഇന്ത്യയിൽ 2.39 ലക്ഷം ഗ്രാമ പഞ്ചായത്തുകളും, 6904 ബ്ലോക്ക് പഞ്ചായത്തുകളും, 589 ജില്ലാ പഞ്ചായത്തുകളും ഉണ്ട്