Adwaitha Vidyasramam Higher Secondary School,kurichy,kottayam

Adwaitha Vidyasramam Higher Secondary School,kurichy,kottayam an educational institution running under the management of Sree Narayana Dharma Sangham Trust,Sivagi

അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ന...
29/04/2025

അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ നിർവഹിക്കുന്നു ❤️❤️

29/04/2025
28/04/2025
All are Invited ❤️❤️❤️
24/04/2025

All are Invited ❤️❤️❤️

21/04/2025

AVHSS ന്റെ നവതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ശ്രി നാരായണ തീർത്ഥർ സ്വാമികളുടെ 59 മത് സമാധി ദിനാചരണവും ഏപ്രിൽ 27.28 & 29 തിയതികളിൽ നടത്തപെടുന്നു.ഏവർക്കും ഹൃദ്യമായ സ്വാഗതം ❤️❤️

തീർത്ഥർ സ്വാമി ജയന്തി 🙏🏻🙏🏻🙏🏻🙏🏻
13/12/2024

തീർത്ഥർ സ്വാമി ജയന്തി 🙏🏻🙏🏻🙏🏻🙏🏻

നീണ്ട 17 വർഷങ്ങൾ എന്റെ സ്വന്തമായിരുന്ന,എന്റെ അധ്യാപന ജീവിതത്തിന്റെ 17 വർഷങ്ങൾ ചിലവഴിച്ച എന്റെ കൂടി ഇടമായിരുന്ന കുറിച്ചി ...
04/06/2024

നീണ്ട 17 വർഷങ്ങൾ എന്റെ സ്വന്തമായിരുന്ന,എന്റെ അധ്യാപന ജീവിതത്തിന്റെ 17 വർഷങ്ങൾ ചിലവഴിച്ച എന്റെ കൂടി ഇടമായിരുന്ന കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ഇന്നലെ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞു ഇന്ന് (04/06/2024) സ്വന്തം ജില്ലയിൽ വർക്കല ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ നിർമ്മിതമായ ശിവഗിരി ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്തു.2007 ൽ കുറിച്ചി AVHSS ൽ എത്തുമ്പോൾ ഒരു പുതിയ സ്കൂളിലുണ്ടാവുന്ന എല്ലാ പരാധീനതകളും ഉണ്ടായിരുന്നു.ശരിയായ ക്ലാസ്മുറികൾ പോലുമില്ലാതെ ഒരു ഓഡിറ്റോറിയത്തിനുള്ളിൽ 6 ക്ലാസ്സുകൾ ..പരസ്പരം കണ്ട് പഠിപ്പിക്കാൻ പറ്റുന്ന തരം നീണ്ട ഹാൾ..സൌണ്ട് പ്രൂഫ് ഒന്നുമല്ലാത്തതിനാൽ എല്ലാം കൂടി ഇടകലർന്ന് പഠിപ്പിക്കാൻ വളരെയധികം strain ചെയ്യേണ്ടി വന്ന കാലം..എപ്പോഴാണ് പ്രാവ് കാഷ്ഠിക്കുന്നത് എന്ന് പേടിച്ച് ഇടയ്ക്കിടെ മുകളിലേക്ക് നോക്കി ഇരിക്കുന്ന കുഞ്ഞുങ്ങൾ..ഒരു നോൺ ടീച്ചിങ് സ്റ്റാഫോ ഓഫീസ് അസിസ്റ്റൻന്റോ ഇല്ലാതെ തറ തൂക്കലും വാരലും തുടങ്ങി എന്തിനേറെ കക്കൂസ് കഴുകൽ വരെ ചെയ്ത കാലം…2009 ൽ ആദ്യ ഹയർ സെക്കന്ററി ബാച്ചിന്റെ റിസൾട്ട് വരുമ്പോൾ ഞങ്ങളുടെ റിസൾട്ട് കേവലം 25% മാത്രം..😭😭😭
2008 ൽ ഞങ്ങളുടെ സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ആരംഭിച്ചു 2009 നവംബർ ആയപ്പോഴേക്കും ഞങ്ങളുടെ കുട്ടികളെ ഓഡിറ്റോറിയത്തിൽ നിന്നും വിശാലമായ ക്ലാസ് മുറികൾ ഉള്ള മൂന്ന് നില കെട്ടിടത്തിലേക്ക് മാറ്റി.💞💞 ആ കെട്ടിടം അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ വീട് ആയിരുന്നു ഞങ്ങളുടെ മുന്നിൽ ഓരോ കട്ടയും വച്ച് കെട്ടിപൊക്കിയ ഞങ്ങളുടെ കുടുംബം🥰🥰🥰 അവിടെ ഞങ്ങൾ ഒന്നായി പോരാടി 25% റിസൾട്ട് 90% കടന്നു 🥰🥰 ഈ മാറ്റത്തിന് വേണ്ടി വെറുതെ പഠിപ്പിക്കൽ മാത്രമല്ല ഞങ്ങൾ ചെയ്തത് പകരം സാമൂഹികമായ ഇടപെടലുകൾ നടത്തി ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്ക് ഞങ്ങൾ കൂടെ നിന്നു..പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഇടപെടലുകൾ നടത്തി🥰💞കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും ശത്രോത്സവങ്ങളിലും ഞങ്ങളുടെ മക്കളിലൂടെ AVHSS സ്കോർ ബോർഡിൽ ഇടം നേടി🥰💞💞 അവരുടെയൊപ്പം എവിടെയും ഏതു പാതിരാത്രിയിലും എസ്കോർട്ട് ഒരു മടിയുമില്ലാതെ പോയി🥰💞 അവസാനം സ്വപ്നതുല്യമായ നേട്ടത്തിലൂടെ AVHSS ന്റ ചരിത്രത്തിൽസുവർണലിപികളാൽ പേര് കോറിയിട്ട ,ഏറ്റവും കൂടുതൽ ഫുൾ A പ്ലസുകൾ സ്വന്തമാക്കിയ,ആദ്യമായി ഒന്നാം സ്ഥാനത്ത് വന്ന,മറ്റു രണ്ട് ബാച്ചുകളുടേയും റിസൾട്ട് 80% ൽ താഴെ നിന്നപ്പോൾ 91% ശതമാനത്തിലധികം നേടിയ ,മാനേജ്മെന്റിന്റെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ഒരു ബയോളജി
സയൻസ് ബാച്ചിന്റെ ക്ലാസ് ചാർജോടു കൂടി AVHSS ലെ എന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് അഭിമാനത്തോടെ ഞാൻ അവിടെ നിന്നും തല ഉയർത്തിപിടിച്ചു ,2007 മുതൽ ഞങ്ങളുടെ മുന്നിലൂടെ ഇറങ്ങിപ്പോയ എന്റെ കുഞ്ഞുങ്ങളിൽ പലരുടേയും സാന്നിധ്യത്തിൽ അവരുടെ സ്നേഹ മഴയിൽ നനഞ്ഞു അന്തസ്സോടെ അഭിമാനത്തോടെ നിറഞ്ഞ മനസോടെ സ്വന്തം ജില്ലയിലെ വർക്കല ശിവഗിരി ഹയർ സെക്കന്ററി സ്കൂളിലേക്ക് ഒരു ഔഗ്യോഗിക മാറ്റം💞💞🥰💞💞 മുന്നിലെത്തിയ ഓരോ മക്കളെയും സ്വന്തമായി കണ്ട് തന്നെയാണ് ഇതുവരെയും പ്രവർത്തിച്ചത് .മുൻനിരക്കാരേക്കാൾ ഒരു പടി സ്നേഹക്കൂടുതൽ പിൻ നിരക്കാരോടായിരുന്നു അവർ അത് റിസൾട്ടിലൂടെ ആ സ്നേഹം തിരിച്ചു തരുകയും ചെയ്യുമായിരുന്നു💞💞🥰മുന്നിലെത്തിയ ഒരാളെയും മറക്കാൻ പറ്റില്ല അത്രയും സ്നേഹമുള്ള മക്കളായിരുന്നു നിങ്ങൾ ഓരോരുത്തരും🥰💞💞 ഇനി എപ്പോഴെങ്കിലും എവിടെ എങ്കിലും വച്ച് കണ്ട് മുട്ടാം എന്ന പ്രതീക്ഷയോടെ…🥰🥰💞💞💞
ഇന്ന് മുതൽ ശിവഗിരി ഹയർ സെക്കന്ററി സ്കൂളിൽ ….🙏🏻🙏🏻🙏🏻🥰💞💞💞
എന്ന് സ്വന്തം
സ്മിത വി എസ്

2023-24 വർഷത്തിലെ രണ്ടാം വർഷ ഹയർ സെക്കന്ററി വിഭാഗം പരീക്ഷാ ഫലം AVHSS നെ സംബന്ധിച്ച് അഭിമാനാർഹമായ ഒന്നായിരുന്നു..സമീപ സ്ക...
31/05/2024

2023-24 വർഷത്തിലെ രണ്ടാം വർഷ ഹയർ സെക്കന്ററി വിഭാഗം പരീക്ഷാ ഫലം AVHSS നെ സംബന്ധിച്ച് അഭിമാനാർഹമായ ഒന്നായിരുന്നു..സമീപ സ്കൂളുകളേക്കാൾ വിജയ ശതമാനം കരസ്ഥമാക്കികൊണ്ട് AVHSS ലെ ചുണക്കുട്ടികൾ ചരിത്രം കുറിച്ചു…5 ഫുൾ A പ്ലസുകളുമായി ബയോളജി സയൻസ് സുവർണലിപികളിൽ സ്വന്തം സ്ഥാനം രേഖപ്പെടുത്തി കൊണ്ട് ഒന്നാം സ്ഥാനത്തേക് ഉയർന്നു വന്നു AVHSS ൽ ചരിത്രമായി…💞💞💞2 ഫുൾ A പ്ലസുകളും സ്ക്കൂൾ ടൊപ്പർ(1196/1200) എന്ന സ്ഥാനവും കൈവശമാക്കികൊണ്ട് കമ്പ്യൂട്ടർ സയൻസും മികവാർന്ന പ്രകടനം നടത്തി..എല്ലാവർക്കും അഭിനന്ദനങ്ങൾ💞💞💞🤝🤝🤝🥰🥰🥰

Address

S. Puram Po
Kottayam
686532

Alerts

Be the first to know and let us send you an email when Adwaitha Vidyasramam Higher Secondary School,kurichy,kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Adwaitha Vidyasramam Higher Secondary School,kurichy,kottayam:

Shortcuts

Share

Category