CIVIL Service Institute MG University

CIVIL Service Institute MG University MG University CIVIL SERVICE INSTITUTE Official page

Contact 9188374553
02/05/2025

Contact 9188374553

എം.ജി. സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാംമഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ...
02/05/2025

എം.ജി. സര്‍വകലാശാലയില്‍
സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്.

റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.

ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ പഠിക്കുന്നവര്‍ക്കു മുതല്‍ അപേക്ഷിക്കാം.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കു മുതല്‍ പങ്കെടുക്കാം.

മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി 2025 ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

അപേക്ഷകള്‍ മെയ് 20 വരെ സ്വീകരിക്കും.

നോട്ടിഫിക്കേഷൻ ,അപേക്ഷാ ഫോറം എന്നിവ ഇൻസ്ടിട്യൂട്ടിന്റെ വെബ്‌സൈറ്റില്‍(https://csi.mgu.ac.in/) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന്റെ റസിപ്റ്റ് സഹിതം ഡയറക്ടർ , സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സര്‍വകലാശാലാ, പ്രിയദര്‍ശനി ഹില്‍സ് കോട്ടയം 686560 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.

ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്‍പ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്.
അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സ്കോളർഷിപ്പും ലഭ്യമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.

സിവിൽ സർവീസ് പ്രിലിംസ് കം മെയ്ന്സ് കോച്ചിംഗ് പ്രോഗ്രാം അഡ്മിഷൻ ആരംഭിച്ചു Contact - 9188374553
05/04/2025

സിവിൽ സർവീസ് പ്രിലിംസ് കം മെയ്ന്സ് കോച്ചിംഗ് പ്രോഗ്രാം അഡ്മിഷൻ ആരംഭിച്ചു
Contact - 9188374553

29/06/2024

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിട്യൂട്ട് പ്രിലിംസ്‌ കം മെയ്ൻസ് 2024 - 25 ബാച്ചിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട് താല്പര്യമുള്ളവർ 9846802869 നമ്പറിൽ ബന്ധപ്പെടുക .

21/04/2024
എം.ജി. സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാംമഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ...
11/04/2024

എം.ജി. സര്‍വകലാശാലയില്‍
സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്.

റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.

ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കുന്നവര്‍ക്കു മുതല്‍ അപേക്ഷിക്കാം.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പ്രോഗ്രമില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കു മുതല്‍ പങ്കെടുക്കാം.

മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി 2024 ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

അപേക്ഷകള്‍ മെയ് 10 വരെ സ്വീകരിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷാ ഫോറം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍(www.mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന്റെ റസിപ്റ്റ് സഹിതം ഡയറക്ടർ , സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സര്‍വകലാശാലാ, പ്രിയദര്‍ശനി ഹില്‍സ് കോട്ടയം 686560 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.

ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്‍പ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Address

MG University , Priyadarshini Hills Po
Kottayam
686560

Alerts

Be the first to know and let us send you an email when CIVIL Service Institute MG University posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share