GK Ladder- Mission Kerala PSC

GK Ladder- Mission Kerala PSC LDC Study preparation Gk and Study materials

27/09/2025

*മലയാളം ഒറ്റപ്പദങ്ങൾ*
〰〰〰〰〰〰〰〰〰
* അഭിമുഖം-മുഖത്തിനു നേരെ

* അധുനാതനം-ഇപ്പോൾ ഉള്ളത്

* അനിയന്ത്രിതം-നിയന്ത്രിക്കാൻ കഴിയാത്തത്

* അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത്

* ആർഷം - ഋഷിയെ സംബന്ധിച്ചത്

* ആത്മീയം - ആത്മാവിനെ സംബന്ധിച്ചത്

* ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ

* ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ

* ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ

* ആനുകാലികം - കാലം അനുസരിച്ചുള്ളത്

* ഉത്കർഷേച്ഛു - ഉയർച്ച ആഗ്രഹിക്കുന്ന ആൾ

* ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ

* ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത്

* കാർഷികം - കൃഷിയെ സംബന്ധിച്ചത്

* ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ

* ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത്

* ഗർണണീയം - ഉപേക്ഷിക്കത്തക്കത്

* ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന ആൾ

* തിതീർഷു - കടക്കാൻ ആഗ്രഹിക്കുന്ന ആൾ

* ദിദൃക്ഷു - കാണാൻ ആഗ്രഹിക്കുന്ന ആൾ

* ദീർഘദർശനി - മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ

* നാഗരികൻ - നഗരത്തിൽ വസിക്കുന്ന ആൾ

* നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവസ്ഥ.

* പാരത്രികം - പരലോകത്തെ സംബന്ധിച്ചത്

* പരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം

* പിപഠിഷു - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ

* പിപാസു - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ

* പൗരാണികം - പുരാണത്തെ സംബന്ധിച്ചത്

* പൈതൃകം - പിതാവിനെ സംബന്ധിച്ചത്

* പൈശാചികം - പിശാചിനെ സംബന്ധിച്ചത്

* പ്രത്യുത്പന്നമതിത്വം - സന്ദർഭാനുസരണംപ്രവർത്തിക്കുവാനുള്ള ബുദ്ധി

* പ്രത്യുദ്ഗമനീയം - എഴുന്നേറ്റ് ബഹുമാനിക്കുവാ അർഹമായത്

* പ്രേക്ഷകൻ - കാണുന്ന ആൾ

* ബുഭുക്ഷു - ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ

* ബൗദ്ധികം - ബുദ്ധിയെ സംബന്ധിച്ചത്

* ഭൗമം - ഭൂമിയെ സംബന്ധിച്ചത്

* ഭൗതികം - ഭൂലോകത്തെ സംബന്ധിച്ചത്

* മാനസികം - മനസ്സിനെ സംബന്ധിച്ചത്

* മാർഗദർശനി - മാർഗം കാണിച്ചുതരുന്ന ആൾ

* മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്ന ആൾ

* യാഥാസ്ഥിതികൻ - നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ

* രാഷ്ട്രീയം - രാഷ്ടത്തെ സംബന്ധിച്ചത്

* വക്താവ് - വചിക്കുന്ന ആൾ

* വാഗ്മി - മിതവും സാരവുമായി സംസാരി ക്കുന്ന ആൾ

* വാചാലൻ - അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾ

* വിവക്ഷ - പറയുവാനുള്ള ആഗ്രഹം

* വിവക്ഷിതം - പറയുവാൻ ആഗ്രഹിച്ചത്

* ശാരീരികം - ശരീരത്തെ സംബന്ധിച്ചത്

* ശാസ്ത്രീയം - ശാസ്ത്രത്തെ സംബന്ധിച്ചത്

* ശ്രോതാവ് - ശ്രവിക്കുന്ന ആൾ

* സർവംസഹ - സർവവും സഹിക്കുന്നവൾ

* സാരഗ്രാഹി - സാരം ഗ്രഹിച്ചവൻ

* സാത്വികൻ - സത്വഗുണം ഉള്ള ആൾ

* സത്ത്വം - സഹജ സ്വഭാവം

ഐ എസ് ആർ ഒ - നാസ പ്രഥമ സംയുക്ത ദൗത്യം എന്‍ ഐ - സാര്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.***********************************...
30/07/2025

ഐ എസ് ആർ ഒ - നാസ പ്രഥമ സംയുക്ത ദൗത്യം എന്‍ ഐ - സാര്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

***********************************************************************

­­ഐ എസ് ആർ ഒ യുടെയും നാസയുടെയും പ്രഥമ സംയുക്ത ദൗത്യമായ - എന്‍ ഐ - സാര്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. സസ്യജാലങ്ങളുടെ മാറ്റങ്ങൾ, മഞ്ഞുപാളികളിലുള്ള മാറ്റങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുകയാണ് ഈ ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ ലക്ഷ്യം.

All India Radio News

30/07/2025

📗2025 ൽ പരീക്ഷിത്ത് തമ്പുരാൻ അവാർഡിന് അർഹനായത്?
✒️ *ഡോ.കേശവൻ വെളുത്താട്ട്*

📗 രണ്ടാമത് BIMSTEC പോർട്ട്കോൺക്ലേവിൻ്റെ വേദി ?
✒️ *വിശാഖപട്ടണം*

📗2025 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിത ഗോൾകീപ്പർ?
✒️ *അതിഥി ചൗഹാൻ*

📗 കേരളത്തിൽ ആദ്യമായി കവച് സുരക്ഷാ സംവിധാനമൊരുങ്ങുന്നത്?
✒️ *എറണാകുളം സൗത്ത് - ഷൊർണൂർ ജംഗ്ഷൻ*

📗' വിസ്മയ തീരത്ത് ' എന്ന പുസ്തകത്തിൻ്റെ രചയിതാവ്?
✒️ *പി.ടി.ചാക്കോ*

📗 സ്വച്ഛ് സർവേഷൻ 2024-25 ൽ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാമത്?
✒️ *ഇൻഡോർ*

📗 സ്വച്ഛ് ശഹർ 2024-25 ൽ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാമത്?
✒️ *അഹമ്മദാബാദ്*

📗 ബ്രഹ്മോസ് മിസൈലിനേക്കാൾ 3 മടങ്ങ് വേഗതയുള്ള ഇന്ത്യൻ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ?
✒️ *പ്രോജക്ട് വിഷ്ണു*

30/07/2025

🌸🌸 വിപരീത പദങ്ങൾ 🌸🌸

🍁 ആയാസം x അനായാസം

🍁 ഉത്കൃഷ്ടം x അപകൃഷ്ടം

🍁 ഋതം x അനൃതം

🍁 ഓജം x യുഗ്മം

🍁 കീർത്തി x അപകീർത്തി

🍁 ഉച്ഛ്വാസം x നിശ്വാസം

🍁 ഉഗ്രം x ശാന്തം

🍁 ആർജ്ജവം x കൗടില്യം

🍁 ആയം x വ്യയം

🍁 ആവിർഭാവം x തിരോഭാവം

🍁 ഊഷരം x ഉർവരം

🍁 ചേതനം x അചേതനം

🍁 ദ്രുതം x മന്ദം

🍁 നിമേഷം x ഉന്മേഷം

🍁 ജനി x മൃതി

🍁 തിക്തം x മധുരം

🍁 ത്യാജ്യം x ഗ്രാഹ്യം

🍁 പ്രഭാതം x പ്രദോഷം

🍁 സഹിതം x രഹിതം

🍁 സരസം x വിരസം

🍁 രസം x നീരസം

🍁 സാക്ഷരം x നിരക്ഷരം

🍁 വ്യാജം x നിർവ്യാജം

🍁 വ്യഷ്ടി x സമഷ്ടി

🍁 വൃഷ്ടി x അനാവൃഷ്ടി

🍁 ശാലീനം x ദീപ്രം

🍁 സമം x അസമം

🍁 ശാശ്വതം x നശ്വരം

🍁 വാച്യം x വ്യംഗ്യം

🍁 ലക്ഷണം x വിലക്ഷണം

🍁 സുലഭം x ദുർലഭം

🍁 സംഘടനം x വിഘടനം

🍁 സംയോഗം x വിയോഗം

🍁 സ്ഥാവരം x ജംഗമം

🍁 നൈസർഗ്ഗികം x കൃത്രിമം

🍁 പ്രത്യക്ഷം x പരോക്ഷം

🍁 പ്രാക്തനം x അധുനാതനം

🍁 പ്രാചീനം x അർവാചീനം

🍁 ബാലിശം x പ്രൗഢം

30/07/2025

🟣 സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?
🔹 *ത്വക്ക്*

🟣ചർമത്തിന് എത്ര പാളികൾ ഉണ്ട്?
🔹 *2*

🟣ചെറുകുടലും വൻകുടലും ഒത്തുചേരുന്ന ഭാഗത്തിന്റെ പേരെന്ത്?
🔹 *ഇലിയം*

🟣ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ്?
🔹 *ജാർവിക് 7*

🟣ശരീരത്തിലെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ്?
🔹 *സെറിബെല്ലം*

🟣ചെറു മസ്തിഷ്കം എന്നറിയപ്പെടുന്നത് എന്താണ്?
🔹 *സെറിബെല്ലം*

🟣മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്നു പാളി ഉള്ള സ്തരം?
🔹 *മെനിഞ്ചസ്*

🟣നട്ടെല്ലിൽ കൂടി കടന്നു പോകുന്ന തലച്ചോറിലെ ഭാഗം ഏത്?
🔹 *സുഷുമ്ന*

🟣സുഷുമ്ന യെയും മസ്തിഷ്കത്തെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന മസ്തിഷ്കഭാഗം ഏത്?
🔹 *മെഡുല്ല ഒബ്ലാംഗേറ്റ*

🟣മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്?
🔹 *പീയുഷ ഗ്രന്ഥി*

30/07/2025

*📰 ആനുകാലികം 📰*

📗 ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യം?
✒️ *യു.എസ്*

📗 എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹികനീതി വകുപ്പ് തുടങ്ങിയ പദ്ധതി ?
✒️ *സഹജീവനം സ്നേഹ ഗ്രാമം*

📗 വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ?
✒️ *ദിവ്യാ ദേശ്മുഖ്*

📗 ഹെൻലി പാസ്പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?
✒️ *സിംഗപ്പൂർ*
(ഇന്ത്യ - 77)

📗 ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്ഫൺ ബ്ലോക്ക് -4?
✒️ *തുർക്കി*

📗 തെക്കൻ ചൈന കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
✒️ *വിഫ* (പേര് നൽകിയത് - തായ്ലൻഡ്)

📗 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 വാർഷിക ഉച്ചകോടിക്ക് വേദിയായത്?
✒️ *കാനഡ*

📗 സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന WSIS ചാമ്പ്യൻ അവാർഡ് 2025 നേടിയ ആപ്പ്?
✒️ *മേരി പഞ്ചായത്ത്*

📗 ബുസാൻ ചലച്ചിത്ര മേളയുടെ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ഇറാനിയൻ സംവിധായകൻ?
✒️ *ജാഫർ പനാഹി*

📗 ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഫൈറ്റർ എൻജിൻ?
✒️ *കാവേരി*

09/07/2025

Address

Kottarakara

Alerts

Be the first to know and let us send you an email when GK Ladder- Mission Kerala PSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category