21/09/2015
'ക്ലീൻ രണ്ടത്താണി'യെക്കുറിച്ച് നമ്മുടെ പേജിൽ മുമ്പൊരു പോസ്റ്റിട്ടപ്പോൾ ചിലരൊക്കെ ചോദിച്ചു,"ഇത്തരമൊരു സംരംഭത്തിന്റെ ആവശ്യമുണ്ടോ, രണ്ടത്താണി ഇപ്പോൾ തന്നെ ക്ലീൻ അല്ലേ"ന്നൊക്കെ. ഒറ്റവാക്കിൽ 'അല്ല' എന്നാണു മറുപടി.
നിങ്ങൾ ദേശീയപാതയിൽ ചെനക്കലേക്കുള്ള കയറ്റത്തിന്റെ ഇരുവശവുമൊന്ന് പരിശോധിച്ച് നോക്കൂ....പിന്നെ അങ്ങാടിയിലെ ആ ഓവുചാലിന്റെ അരികിൽ ; വ്യാപാരഭവന്റെ എതിർവശത്ത് ദേശീയപാതയോട് ചേർന്ന ഭാഗത്ത് ; മുമ്പ് ഇതേ പേജിൽ പറഞ്ഞ കിഴക്കേചോലയുടെ ഭാഗങ്ങളിൽ...പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ട്. കോഴി വെയ്‌സ്റ്റുണ്ട്. ഇനി ഇതൊക്കെ വൃത്തിയാക്കിയെന്നിരിക്കട്ടെ. എന്നാലും,'രണ്ടത്താണിയിലെ ആവശ്യക്കാർക്കായി കഞ്ചാവു കടത്തുന്നു'വെന്ന പത്രവാർത്തകൾ തരുന്ന സമാധാനക്കേട് എത്രയാണു? :O
ഇവിടെയാണു "ക്ലീൻ രണ്ടത്താണി സേഫ് രണ്ടത്താണി" എന്ന പുതുസംരംഭം പ്രസക്തമാകുന്നത്.ഇതിന്റെ തുടക്കമായ ഒരു കൂട്ടയോട്ടം കൊണ്ട് ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടില്ലെന്നുറപ്പാണു. എന്നാൽ അതിലൂടെ സാധ്യമാകുന്ന മറ്റൊന്നുണ്ട്-സുന്ദരമായ ഒരു ഐക്യപ്പെടൽ. :)
ജാതിയും മതവും സംഘടനയും നോക്കാതെ,ഒരേ ലക്ഷ്യത്തിനായി ഒരേ നാട്ടുകാരുടെ ഐക്യം..! :)
ആ ഒത്തൊരുമ മാത്രം മതിയാവും,ഒരുപാട് വലിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമാവാൻ..
ഇതിന്റെ സംഘാടകർക്ക് എല്ലാ നന്മകളും നേരാം.ആ കൂട്ടായ്‌മയിൽ പങ്കുചേരാം.. :D