Mar Athanasius College Association

Mar Athanasius College Association M.A College Association, founded in 1953, has grown rapidly, since its inception, and now has four e

11/01/2022
എം. എ. യുടെ കളിക്കളത്തിൽ എം. ജി യുടെ പടയോട്ടം... കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ്  കോളേജിൽ നടക്കുന്ന ദക്ഷിണ മേഖല അന്ത...
09/01/2022

എം. എ. യുടെ കളിക്കളത്തിൽ എം. ജി യുടെ പടയോട്ടം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ
അഞ്ചാം ദിവസം, ഞായറാഴ്ച ഗ്രൗണ്ട് 1 ൽ നടന്ന ക്വോർട്ടർ ഫൈനലിൽ എം.ജി വിജയം ആവർത്തിച്ചു. വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിന് കണ്ണൂർ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. ഗിഫ്റ്റി സി ഗ്രേഷ്യസ് (6) എൺപത്തിനാലാം മിനിട്ടിൽ നേടിയ ഗോൾ എം.ജി യുടെ വിജയം ഉറപ്പിച്ചു.
മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് തുടങ്ങിയ കേരള യൂണിവേഴ്സിറ്റി - യെനോപോയ യൂണിവേഴ്സിറ്റി മത്സരത്തിൽ കേരള ഒന്നിന് എതിരെ 3 ഗോളുകൾക്ക് യെനോപോയ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.
ഗ്രൗണ്ട് 2ൽ
രാവിലെ 7 മണിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി - എസ് ആർ എം യൂണിവേഴ്സിറ്റി മത്സരം നടന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ 3 ഗോളുകൾക്ക് എസ് ആർ എം പരാജയപ്പെടുത്തി
9 മണിക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി - അണ്ണാമലൈ മത്സരവും ഗ്രൗണ്ട് 2ൽ നടന്നു.അതിൽ എതിരില്ലാത്ത 2 ഗോളിന് കാലിക്കറ്റ് വിജയിച്ചു.
ക്വാർട്ടർ ഫൈനലിൽ വിജയിച്ച 4 ടീമുകൾ എം.ജി ,കാലിക്കറ്റ് ,കേരള ,എസ് ആർ എം എന്നിവയാണ്

ഗോൾ മഴ പെയ്യിച്ച്  എം. ജി..മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ വെള്ളി വൈകിട്ട്‌ 4.30 ന് എം.ജി യൂണിവേഴ്സിറ്റി ഡോ. എം.ജി ആർ യൂണ...
08/01/2022

ഗോൾ മഴ പെയ്യിച്ച് എം. ജി
..
മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ വെള്ളി വൈകിട്ട്‌ 4.30 ന് എം.ജി യൂണിവേഴ്സിറ്റി ഡോ. എം.ജി ആർ യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 8 ഗോളുകൾ ക്ക് മുട്ടുകുത്തിച്ചു ....

ചാംപ്യൻഷിപ്പിൽ ആദ്യമായി ഹാട്രിക്ഗോൾ സ്വന്തമാക്കി എം ജി ടീം....
എം. ജി യുടെ ഗിഫ്റ്റി സി ഗ്രേഷ്യസ് 3 ഗോൾ അടിച്ച് മിന്നും താരമായി...
ഇന്നലെ കേരളത്തിൽ നിന്നുള്ള 3 ടീമുകൾ മത്സരിച്ചതിൽ 2 ടീമുകൾ തോൽവി ഏറ്റുവാങ്ങി.

ശ്രീ ശങ്കര കാലടി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യോട് തോറ്റു. (1-2)
എ പി ജെ കെ ടി യു യൂണിവേഴ്സിറ്റി കർപ്പകം അക്കാദമി കോയമ്പത്തൂർ നോട്‌ എതിരില്ലാതെ 1ഗോൾ ന് തോറ്റു....

കൊച്ചി : കോതമംഗലത്തെ കാല്പന്ത് കളിയുടെ ആരാധകരെ ആവേശത്തിലാക്കി മൂന്നാം വട്ടവും എം ജി യുടെ പടകുതിരകളുടെ മുന്നേറ്റം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം എതിരാളികളായ ഡോ എം ജി ആർ യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 8 ഗോളുകൾക്ക് തോൽപ്പിച്ചാണ് എം ജി മൂന്നാം വട്ടവും തങ്ങൾ കരുത്തരാണെന്ന് തെളിയിച്ചത്. 3 ഗോളുകൾ അടിച്ച് ഗിഫ്റ്റി സി ഗ്രാഷ്യസ്(6) കല്പന്തു കളി പ്രേമികളുടെ കണ്ണിലുണ്ണിയായി മാറി. ആദ്യദിനം 9 ഗോളുകളും രണ്ടാം ദിവസം 8 ഗോളുകളുമായി എതിരാളികളെ കീഴ്പ്പെടുത്തിയാണ് എം.ജി യൂണിവേഴ്സിറ്റി ഇന്നലെ(വെള്ളിയാഴ്ച )കളി ക്കളത്തിലിറങ്ങിയത്. എം. ജി. ക്ക് വേണ്ടി ഗിഫ്റ്റി സി ഗ്രേസ്യസ് രണ്ടാം മിനിറ്റിലും തുടർന്ന് 44,51 എന്നീ മിനിറ്റുകളിലും ഗോൾ വല കുലുക്കി.
നിംഷാദ് റോഷൻ (21) 10,13 എന്നീ മിനിറ്റുകളിൽ ഇരട്ട ഗോൾ നേടുകയും ചെയിതു. അറുപത്തൊമ്പതാം മിനിറ്റിൽ മുഹമ്മദ്‌ റോഷനും, എഴുപത്തിരണ്ടാംമിനിറ്റിൽ കെ എസ് ഹരിശങ്കരും, എൺപതാം മിനിറ്റിൽ സോയൽ ജോഷിയും ഗോൾ വല കുലുക്കി.
ആദ്യ ദിനം
എതിരില്ലാത്ത 4 ഗോളുകൾക്ക് ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിനെയും മൂന്നാം ദിനമായ ഇന്നലെ (വെള്ളിയാഴ്ച) രാവിലെ ഡവങ്കര യൂണിവേഴ്സിറ്റിയെയും എതിരില്ലാതെ 7 ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്നലെ വൈകിട്ട് കരുത്തരായ എം.ജിയെ നേരിടാൻ എത്തിയ ചെന്നൈ എം.ജി ആർ ന് എം. ജി യുടെ മുന്നിൽ അടിപതറി...

ചിത്രം : എം. ജി യൂണിവേഴ്സിറ്റി vs എം. ജി ആർ യൂണിവേഴ്സിറ്റി മത്‌സരത്തിൽ എം. ജി യൂണിവേഴ്സിറ്റി യുടെ മുന്നേറ്റം വീക്ഷിക്കുന്ന എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്. ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ പ്രധാന വേദി മാർ അത്തനേഷ്യസ് കോളേജ് ക്യാമ്പസ് ആണ്. 8-0 എം ജി യൂണിവേഴ്സിറ്റി വിജയിച്ചു

സിംഗിൾ ചിത്രം : ഗിഫ്റ്റി സി ഗ്രേഷ്യസ്( 6)

എം.ജിക്ക് വിജയത്തുടക്കംദക്ഷിണമേഖലാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, റാണി ചന്നമ്...
06/01/2022

എം.ജിക്ക് വിജയത്തുടക്കം

ദക്ഷിണമേഖലാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, റാണി ചന്നമ്മ കർണാടക യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 9 ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ ദിനത്തിലെ ആതിഥേയരുടെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. എം. ജി. യൂണിവേഴ്സിറ്റിക്കു വേണ്ടി കോതമംഗലം എം. എ യുടെ താരം സലാഹുദീൻ അദിനാൻ കെ( 14) അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടി. കൂടാതെ എം.എ കോളേജിലെ തന്നെ താരമാണ് നാൽപത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് അജ്സൽ ( 7).

ക്യാപ്റ്റൻ, അഖിൽ ചന്ദ്രൻ ( 2 ) -ബസേലിയോസ് കോളേജ്,കോട്ടയം ഇരുപത്തിയൊന്നാം മിനിറ്റിൽ മൂന്നാം ഗോൾ സമ്മാനിച്ചു. നിംഷാദ് റോഷൻ (21) ( മഹാരാജാസ് കോളേജ്), അമ്പത്തിയെട്ടാം മിനിറ്റിലും അമ്പത്തിയൊമ്പതാം മിനിറ്റിട്ടിലും രണ്ടു ഗോളുകൾ എം.ജിക്കു വേണ്ടി നേടി. മുഹമ്മദ് റോഷൻ (12)-ബസേലിയോസ് കോളേജ് കോട്ടയം, പതിനെട്ടാം മിനിറ്റിലും ജിഫ്റ്റി സി. ഗ്രേഷ്യസ് (6)-ബസേലിയോസ് കോളേജ് കോട്ടയം, മുപ്പത്തിയാറാം മിനിറ്റിലും ,ബിബിൻ ബോബൻ (23)മഹാരാജാസ് കോളേജ് , അറുപത്തിനാലാം മിനിറ്റിലും ,മുഹമ്മദ് സാലിം (22) – ബസേലിയോസ് കോളേജ് കോട്ടയം, നാല്പതാം മിനിറ്റിലും എം. ജി.ക്കു വേണ്ടി ഗോൾ വല ചലിപ്പിച്ചു. എം.ജി യൂണിവേഴ്സിറ്റി മാർ അത്തനേഷ്യസിൻ്റെ കളിക്കളത്തിൽ നേടിയ ആദ്യ വിജയം ക്യാംപസിൽ ആവേശത്തിരയായി.

We are extremely proud that Sidharth AK of MA College won gold medal in Polevolt with a new meet record of 4.92m in the ...
06/01/2022

We are extremely proud that Sidharth AK of MA College won gold medal in Polevolt with a new meet record of 4.92m in the Inter university athletics meet at Mangalore and Akash M Varghese won bronze medal in Triple Jump. Hearty congratulations to Sidhatrth,Akash and coaches Akhil KP and MA George.

We regret to inform that Fr Sebi Eldho, former Chaplain of St James Chapel of Mar Athanasius College passed away today. ...
05/01/2022

We regret to inform that Fr Sebi Eldho, former Chaplain of St James Chapel of Mar Athanasius College passed away today. The funeral will be held at 4pm tomorrow at St Johns’s Jacobite Syrian Church, Pindimama. We express our heartfelt condolences on his sad demise.

Address

Kothamangalam College P. O
Kothamangalam
686666

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914852822326

Alerts

Be the first to know and let us send you an email when Mar Athanasius College Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mar Athanasius College Association:

Shortcuts

Share