Govt VHSS Kottankulangara

  • Home
  • Govt VHSS Kottankulangara

Govt VHSS Kottankulangara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt VHSS Kottankulangara, School, Kottankulangara, .

കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ

്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ് മത്സ്യമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.

ഗവ. വി.എച്ച്.എസ്.എസ് കൊറ്റൻ കുളങ്ങര സ്കൂളിന്ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് വിജയം👍🙏
19/10/2025

ഗവ. വി.എച്ച്.എസ്.എസ് കൊറ്റൻ കുളങ്ങര സ്കൂളിന്ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് വിജയം👍🙏

സർട്ടിഫിക്കറ്റ് വിതരണം ✨
15/10/2025

സർട്ടിഫിക്കറ്റ് വിതരണം ✨

സ്കൂൾ തലത്തിൽ നിന്നും സബ്ജില്ല തലത്തിലേക്കും അവിടെ നിന്നും ഒന്നാം സ്ഥാനവും A ഗ്രേഡും നേടി ജില്ലാ തലത്തിലേക്കും അവിടെ നിന...
15/10/2025

സ്കൂൾ തലത്തിൽ നിന്നും സബ്ജില്ല തലത്തിലേക്കും അവിടെ നിന്നും ഒന്നാം സ്ഥാനവും A ഗ്രേഡും നേടി ജില്ലാ തലത്തിലേക്കും അവിടെ നിന്നും ഒന്നാം സ്ഥാനവും A ഗ്രേഡും വാങ്ങി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ നമ്മുടെ സയൻസ് മാഗസിൻ ഫ്ലയിം.. ❤️പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട കുട്ടികളെയും ടീച്ചറേയും കലോത്സവ വേദിയിൽ അനുമോദിച്ചപ്പോൾ 💝

കിഡ്സ്‌ ഫെസ്റ്റ് 💝
15/10/2025

കിഡ്സ്‌ ഫെസ്റ്റ് 💝

അരങ്ങ് 2025- രണ്ടാം ദിവസം
15/10/2025

അരങ്ങ് 2025- രണ്ടാം ദിവസം

13/10/2025

ലഹരിക്കെതിരെ....

13/10/2025

നാടൻപാട്ട് മത്സര വേദിയിൽ പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. ദീപു കരുണാകരൻ 💝

13/10/2025

അരങ്ങിൽ ചെണ്ട മേളം 💝

അരങ്ങ് 2025- ഒന്നാം ദിവസം
13/10/2025

അരങ്ങ് 2025- ഒന്നാം ദിവസം

അരങ്ങ് 2025
13/10/2025

അരങ്ങ് 2025

ദേശാഭിമാനി ,അക്ഷരമുറ്റം ജില്ലാ തലം എൽ പി വിഭാഗം ഒന്നാം സ്ഥാനം ചവറ നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കൻ വിഘ്നേഷ് ആർ ജിത്ത് ശ്...
13/10/2025

ദേശാഭിമാനി ,അക്ഷരമുറ്റം ജില്ലാ തലം എൽ പി വിഭാഗം ഒന്നാം സ്ഥാനം ചവറ നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കൻ വിഘ്നേഷ് ആർ ജിത്ത് ശ്രീ. മുകേഷ് MLA യിൽ നിന്ന് സമ്മാനം വാങ്ങുന്നു (ഒന്നാം സമ്മാനം 10000 രൂപയും മെമൻ്റോയും സർട്ടിഫിക്കറ്റും)

Congrats Dear❤️

Address

Kottankulangara

691583

Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00

Website

Alerts

Be the first to know and let us send you an email when Govt VHSS Kottankulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share