08/05/2026
കോഴിക്കോട് ജില്ലയിലെ തയ്യൽ തൊഴിലാളികൾക്ക് സി.എസ്.ആർ ഫണ്ട് മുഖേന ലഭിച്ച പവർ മെഷീൻ വിതരണോദ്ഘാടനവും കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ സ്വന്തം ബ്രാൻഡ് ആയ ടെയ്‌ലർ ടച്ച് വസ്ത്രങ്ങളുടെ കോഴിക്കോട് ജില്ലാ ആസ്ഥാന കൗണ്ടർ ഉദ്ഘാടനവും കോഴിക്കോട് ജില്ലയിലെ ആധുനിക കമ്പ്യൂട്ടറൈസ്ഡ് തയ്യൽ തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനവും 07/05/2026 ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എൻ.സി.ബാബു നിർവഹിച്ചു. സംസ്ഥാന ട്രഷറർ എ.എസ്. കുട്ടപ്പൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. പ്രകാശൻ, എസ്. സതികുമാർ, ജി. സജീവൻ, ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കോഴ്‌സുകൾ : വിൽകോം കമ്പ്യൂട്ടർ എംബ്രോയ്ഡറി, ആരി വർക്ക്, പറ്റേൺ മേക്കിങ്.
വിശദ വിവരങ്ങൾക്ക് : 9946352656
Sathi Kumar Prakasan Mkp
06/05/2026
കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ സ്വന്തം ബ്രാൻഡ് ആയ ടെയ്‌ലർ ടച്ച് വസ്ത്രങ്ങളുടെ തൃശൂർ ജില്ലാ ആസ്ഥാന കൗണ്ടർ ഉദ്ഘാടനവും തൃശൂർ ജില്ലയിലെ ആധുനിക കമ്പ്യൂട്ടറൈസ്ഡ് തയ്യൽ തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനവും 06/05/2026 ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എൻ.സി.ബാബു നിർവഹിച്ചു. സംസ്ഥാന ട്രഷറർ എ.എസ്. കുട്ടപ്പൻ, തൃശൂർ ജില്ലാ സെക്രട്ടറി എം.കെപ്രകാശൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. സതികുമാർ, ജി. സജീവൻ, ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
കോഴ്‌സുകൾ : വിൽകോം കമ്പ്യൂട്ടർ എംബ്രോയ്ഡറി, ആരി വർക്ക്, പറ്റേൺ മേക്കിങ്.
വിശദ വിവരങ്ങൾക്ക് : 9495183910
Sathi Kumar Prakasan Mkp
07/03/2026
കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് റിട്ടയർമെന്റ് ആനുകൂല്യം കാലോചിതമായി വർധിപ്പിച്ച ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി അവർകൾക്ക് AKTA സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ടെയ്ലർ ടച്ച് പരിശീലനം നേടിയ തിരുവനന്തപുരം ജില്ലയിലെ ശ്രീമതി. ചന്ദ്രലേഖയ്ക്ക് സിംഗർ കമ്പനി പവർ മെഷീൻ സംഭാവനയായി നൽകി. ചടങ്ങിൽ AKTA സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. AKTA സംസ്ഥാന സെക്രട്ടറി ശ്രീ.എസ്. സതികുമാർ സ്വാഗതവും AKTA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എൻ.സി.ബാബു മുഖ്യ പ്രഭാഷണവും നടത്തി. AKTA സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. എം.കെ.പ്രകാശൻ, ശ്രീ. ജി. സജീവൻ എന്നിവർ ആശംസകൾ അറിയിച്ചു..
AKTA സംസ്ഥാന ട്രഷറർ ശ്രീ.എ.എസ്.കുട്ടപ്പൻ നന്ദിയും അറിയിച്ചു.. AKTA സംസ്ഥാന കമ്മറ്റി അംഗങ്ങൾ, തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
23/02/2026
https://youtube.com/shorts/6HuX3zg9pAI?si=_emsBflATpARNskm
ആരി വർക്ക് പഠിക്കൂ.. എകെറ്റിഎ യിൽ നിന്നും...Learn Aari Work from AKTA
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
11/02/2026
https://youtube.com/shorts/BBW4R7xt6wc?si=PBCnvf9KydSHu5pz
AKTA Wilcom Computer Embroidery
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
01/02/2026
എ. കെ. റ്റി. എ മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ അന്തരിച്ചു.
ആദരാഞ്ജലികൾ🙏🏻
26/01/2026
https://youtube.com/shorts/P8itLvZa2kk?si=MGYeQ_wM_X-8yM3W
Wilcom Computer Embroidery
AKTA FDGT Wilcom Embroidery Designing
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
22/01/2026
സുഹൃത്തുക്കളെ...
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോട് കൂടി കുണ്ടറ റെയിൽവേ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എ.കെ.റ്റി.എ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി.
ടി സ്ഥാപനത്തിൽ കാശ്മീർ, ഗുജറാത്ത്, തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ പ്രചാരത്തിലുള്ളതും ഇന്ന് ഇന്ത്യ ഒട്ടാകെ ആവശ്യക്കാർ ഏറെയുള്ള അത്യധികം പരിശീലനവും അറിവും ആവശ്യമായ സീക്വിൻസ്, ബീഡ്‌സ് എന്നിവയുപയോഗിച്ചുള്ള ആരി വർക്ക് ഡിസൈനിങ് കോഴ്സ് 3 മാസ കാലയളവിൽ പൂർത്തീകരിക്കുന്ന രീതിയിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ നടത്തി വരുന്നു.
കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസൃതമായി തയ്യൽ തൊഴിൽ മേഖലയിലും യന്ത്രവൽക്കരണവും വ്യവസായവൽക്കരണവും സംഭവിച്ചപ്പോൾ പരമ്പരാഗത തയ്യൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാവുകയും വൻകിട കോർപ്പറേറ്റ് കമ്പനികളുടേത് മാത്രമായി തയ്യൽ തൊഴിൽ മേഖല ചുരുങ്ങുവാനും തുടങ്ങിയിരിക്കുന്നു. ആയതിനു പരിഹാരം എന്ന നിലയിൽ സ്വന്തമായി ബോട്ടിക് സ്ഥാപനങ്ങൾ തുടങ്ങുവാൻ തയ്യാറെടുക്കുന്നവർക്ക് ഉതകുന്ന രീതിയിൽ അത്യാധുനിക ലോകോത്തര ഫാഷൻ ഡിസൈനിങ് എംബ്രോയ്‌ഡറി സോഫ്റ്റ്‌വെയർ ആയ വിൽകോം, കോറൽ ഡ്രോ എന്നിവ ഉൾപ്പെടുത്തി പാറ്റേൺ മേക്കിങ്, കമ്പ്യൂട്ടർ എംബ്രോയ്ഡറി, സ്പോക്കൺ ഇംഗ്ലീഷ്, മാർക്കറ്റിംഗ് ആൻഡ് മെറ്റീരിയൽ അവയർനസ്, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളുൾപ്പെടെ ആധുനിക ലോകോത്തര മെഷീനറികളിൽ പരിശീലനം നൽകുന്ന രീതിയിൽ 4 മാസ കാലയളവിലെ കോഴ്‌സും ഈ സ്ഥാപനത്തിൽ നിന്നും ലഭ്യമാണ്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസൃതമായ നൈപുണ്യം വളർത്തിയെടുത്ത് ഞങ്ങളോടൊപ്പം മുന്നേറുക..
എന്ന്
മാനേജർ
എൻ.സി.ബാബു