14/11/2025
ഞാൻ വിനോദ്, കുണ്ടറ. ( TOTS N TOYS EM SCHOOL)
നമ്മുടെ സ്കൂളിൽ കാണുന്നതും ചെയ്യുന്നതും ആയ കാര്യങ്ങളെ എല്ലാം കോർത്തു ഇണക്കിയുള്ള സത്യങ്ങൾ ആണ് ഇതിൽ ഉള്ളത്....
അനുഭവങ്ങളിൽ നിന്ന് മാത്രമേ നമുക്ക് വിശകലനം നടത്താൻ പറ്റൂ...
നമ്മുടെ സ്കൂളിൽ പ്ലേ ക്ലാസ്സിൽ ഒരുപാട് കഥകൾ കാണുന്നുണ്ട്... കണ്ടിട്ടുണ്ട്..
ഒന്ന് സമയം എടുത്തു വായിക്കണേ 🙏
പ്ലേ ക്ലാസ് മുതൽ ഒന്നാം ക്ലാസ് വരെ ഉള്ള കുട്ടികൾ ഭാവനയും സ്വഭാവവും രൂപപ്പെടുന്ന ഏറ്റവും പ്രധാന ഘട്ടത്തിലാണ്. അതിനാൽ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ നൽകേണ്ടത് സ്നേഹം, പരിധി, സുരക്ഷ, ശീലങ്ങൾ ആണ്. ഇതൊക്കെ നൽകിയാൽ രണ്ടാം ക്ലാസ് മുതൽ കുട്ടിയുടെ പഠനശേഷിയും പെരുമാറ്റവും അതിവേഗം മാറും.
🚫 പ്ലേ ക്ലാസ് – ഒന്നാം ക്ലാസ് കുട്ടികളോടുള്ള ശരിയായ സമീപനം🚫
📌ഏറ്റവും കൂടുതൽ വേണ്ടത് – സ്നേഹവും സുരക്ഷയും
📍കുഞ്ഞ് ഇന്ന് പഠിക്കുന്നതിന്റെ 80% നല്ല മനോഭാവത്തിൽ നിന്ന് വരുന്നു.
🚫മാതാപിതാക്കൾ, അധ്യാപകർ ചെയ്യേണ്ടത്🚫
📍കുട്ടിയെ വിളിക്കുമ്പോൾ സ്നേഹത്തി ൽ വിളിക്കുക.
📍കയ്യിൽ പിടിച്ച് ചെറിയ സ്‌നേഹ സ്പർശം നൽകുക (തോളിൽ, കയ്യിൽ, മുടിയിൽ ).
📍“നിനക്ക് കഴിയും”, “നീയാണ് സൂപ്പർ ഹീറോ ” എന്ന് പറഞ്ഞു നോക്കുക.. പ്രോത്സാഹനം ആണ് എല്ലാo
📍കുട്ടിക്ക് തെറ്റ് പറ്റിയാലും ശാന്തമായി പറഞ്ഞു തിരുത്തുക. സാഹചര്യം പ്രധാനമാണ്
📌ശീലങ്ങൾ പതുക്കെ പഠിപ്പിക്കുക (ബല പ്രയോഗം വേണ്ടാ)
📍ഈ കാലത്ത് കുട്ടിയെ അച്ചടക്കി പഠിപ്പിക്കാൻ ശ്രമിക്കരുത് — പകരം പതുക്കെ ശീലങ്ങൾ നൽകുക:
📍ഷൂ ഇടൽ, ബാഗ് തുറക്കൽ, ഭക്ഷണം തനിയേ കഴിക്കുക..ചെറിയ ചുമതലകൾ കൊടുക്കുക.
📍കളിയിലൂടെയും കഥകളിലൂടെയും പഠിപ്പിക്കുക.
📍സ്കൂൾ,/ വീട് ഒരേ രീതിയിൽ നിബന്ധന നൽകുക (ഉദാഹരണം “ഒന്നാമത്തെ പറഞ്ഞാൽ കേൾക്കണം” എന്നൊരു സാധാരണ നിയമം വയ്ക്കുക).
📌സംസാരിക്കുകയും കേൾക്കുകയും ചെയ്യുക അവരെ
📍കുട്ടികൾക്ക് അവർ പറയുന്നതിന് വിലയുണ്ടെന്ന് തോന്നണം.
📍കുട്ടിയുടെ ഓരോ ചെറിയ കാര്യവും ശ്രദ്ധിച്ച് കേൾക്കുക.
📍അവർ പറയുന്നത് ആവർത്തിച്ച് പറഞ്ഞ് അംഗീകരിക്കുക (ഉദാഹരണത്തിന് “ഓ നീ പറയുന്നല്ലേ ശരി ”).അവർക്ക് തൃപ്‌തി വേണം.
📍ഇതോടെ കുട്ടി കൂടുതൽ തുറന്നു സംസാരിക്കും.
📌 കളിയുടെ വഴി പഠനം കൊടുക്കുക
📍ഈ പ്രായത്തിൽ play learning ആണ്.
📍നിറങ്ങൾ, shapes, blocks, puzzles മാത്രം മതി.
📍കഥ, ചെറിയ കവിത, role play ഉപയോഗിക്കുക.
📍 ടാബ്ലെറ്റ് /മൊബൈൽ കുറച്ച് സമയം മാത്രം.
📌പെരുമാറ്റത്തിൽ മാതൃക ആവുക
📍കുട്ടി നിങ്ങളുടെതായ രീതികൾ കാണുന്നത് കോപ്പി ചെയ്യും.
📍മുതിർന്നവർ ശാന്തമായി സംസാരിക്കുക.
📍thank you, sorry, please എല്ലാം മുതിർന്നവർ തന്നെ ഉപയോഗിക്കുക.
📍“ദേഷ്യം കാണിക്കൽ, ശബ്ദം ഉയർത്തൽ” — സാഹചര്യം പോലെ ചെയ്യാതിരിക്കുക.
📌കുട്ടികൾക്ക് ചെയ്യാൻ അവസരം നൽകുക
📍കുഞ്ഞിന്റെ Confidence വളരുന്ന രഹസ്യമാണ്:
📍സ്വയം shoes ഇടാൻ പറയുക.
📍ചെറിയ drawings, coloring ചെയ്യാൻ അനുവദിക്കുക.
📍വീണാൽ പരമാവധി സ്വയം എഴുന്നേൽക്കാൻ അനുവദിക്കുക., നടക്കാൻ ശീലിപ്പിയ്ക്കുക,
📍തനിയെ ചെയ്യാൻ പറ്റുന്നത് തനിയെ ചെയ്യിപ്പിച്ചു തുടങ്ങുക..
📍 പഠിപ്പിയ്ക്കുമ്പോൾ ഓപ്പോസിറ്റ് ആയി വേണം ഇരുത്തി ശീലം കൊണ്ട് വരാൻ..
📍 ആഹാരം, സഹായം ചെയ്യാൻ ശീലം ഉണ്ടാക്കേണ്ടത് നമ്മൾ ചെയ്തു കാണിച്ചു കൊടുക്കുക.
📍 പൊതുവായി നിൽക്കുമ്പോൾ കുട്ടിയെ ഒറ്റയ്ക്ക് നിർത്തി ബോഡി touching ഇല്ലാതെ നിർത്തുക..
📍 കുട്ടികൾ നമ്മളെ ഷർട്ട്, പാന്റ്, സാരീ, എന്നിങ്ങനെ തൊട്ടു നിന്ന് പുറകിൽ നിന്ന് മറ്റുള്ളവരോട് സംസാരിക്കാൻ വരുമ്പോൾ touching മാറ്റി മുന്നിലേക്ക് ഒറ്റയ്ക്ക് നിർത്തി ശീലം ഉണ്ടാക്കുക.
📍 കുട്ടികളെ ജയം, തോൽവി നോക്കാതെ പരമാവധി പബ്ലിക് ഫങ്ക്ഷൻ സ്സിൽ പങ്കെടുപ്പിച്ചു.. നല്ല വാക്കുകൾ പറയുക.
📍 സ്വയം പര്യാപത്തതാ എന്നത് കുട്ടിയെ കൊണ്ട് എന്തൊക്കെ സ്വയം ചെയ്യാൻ പറ്റുന്നത് മാത്രം ചെയ്യിപ്പിച്ചു മുന്നിട്ട് കൊണ്ട് വരുക..
📍 ബഹുമാനം, ആദരവ്, sharing എന്നിവ നമ്മൾ കാണിച്ചു അവരെക്കൊണ്ട് ചെയ്യിപ്പിയ്ക്കുക.
📍തെറ്റ് , ശരി എന്ന്നിവ മനസ്സിലായി എന്ന് ഉറപ്പ് വേണം നമുക്ക്
📍 നമ്മളെ ആത്മാർഥാ മായി സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു ( ബന്ധു, അയൽക്കാർ, അദ്ധ്യാപകൻ..) അവരെ തിരിച്ചു സ്നേഹിയ്ക്കാൻ നമ്മൾ കാണിച്ചു കൊടുക്കുക.
📍 നല്ലത് ചെയ്‌താൽ നല്ലതെന്ന് പറയാനും തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയാനും ശീലം നമ്മൾ കാണിച്ചു കൊടുക്കുക... നല്ലത് തുറന്നു പറഞ്ഞു അവർക്ക് പ്രോത്സാഹനം കൊടുക്കാനും നമ്മൾ കാണിച്ചു ശീലം കൊടുക്കുക.
📌ഇതൊക്കെ ചെയ്തു തന്നാൽ – രണ്ടാം ക്ലാസ് മുതൽ കിട്ടുന്ന പ്രയോജനങ്ങൾ
🎤പഠനത്തിൽ Speed Catching Ability വർധിക്കും
🎤കുഞ്ഞ് ശാന്തമനസ്സോടെ പഠിക്കുന്നതിനാൽ:
🎤Alphabets, numbers, reading, writing എല്ലാം വേഗം മനസ്സിലാകും.
📌Self Confidence ഉം Discipline ഉം വരും
🎤“എനിക്ക് കഴിയും” എന്ന വിശ്വാസം കുട്ടിയിൽ രൂപപ്പെടും.
🎤Class-ൽ participate ചെയ്യാൻ തുടങ്ങും.
📌Teacher friendly & Social behaviour മെച്ചപ്പെടും
🎤സുഹൃത്തുക്കളുമായി ഇണങ്ങിപ്പോകും.
🎤Teachers നെ കേൾക്കും.
🎤Rules follow ചെയ്യും.
📌 Emotional control (അനുഭൂതി നിയന്ത്രണം) മെച്ചപ്പെടും
🎤വെറുതെ കരയുന്ന സ്വഭാവം കുറയും.
🎤കോപം കുറയും.
🎤ചെറിയ പ്രശ്നങ്ങൾ സ്വയം നിയന്ത്രിക്കാൻ പഠിക്കും.
📌Writing, reading skills double speed ആവും
🎤Play class–1st std ലുള്ള play-based learning ന്റെ direct benefit.
📌Future Academic Performance 50% വരെ മെച്ചപ്പെടും
🎤കുഞ്ഞുന്നാളിലെ ഉള്ള വർഷങ്ങളിൽ ശരിയായി ലഭിച്ചാൽ രണ്ടാം ക്ലാസ് മുതൽ മുതിർന്നു വരെ കുട്ടി ലളിതo ആയി പോവും.
ഇതെല്ലാം വളരെ നിസ്സാരമായി ചെയ്യാൻ പറ്റുന്ന കാര്യം ആണ്...
നമ്മൾ മാറിയാൽ.... സമയം അവരോടൊപ്പം കണ്ടെത്തിയാൽ.... ഇതൊക്കെ വളരെ വളരെ നിസ്സാരം...👍👍👍
സ്നേഹം 🥰
വിനോദ് ആർ
കുണ്ടറ
9847254560