Khadiriyya High School, Kottukadu

Khadiriyya High School, Kottukadu ഖാദിരിയ്യാ ഹൈസ്കൂൾ , സ്ഥാപിതം 1982 , കൊട്?

21/03/2020

കുട്ടികൾ നമ്മുടെ സമ്പത്ത്.
(കൊറോണ _ നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം.)

അടുത്ത രണ്ടാഴ്ചക്കാലം വളരെയേറെ ജാഗ്രത വേണ്ട കാലമാണ്. കൊറോ ണയുടെ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത വളരെയേറെയാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.

1. നമ്മുടെ കുട്ടികളെ അങ്ങുമിങ്ങും കറങ്ങി നടക്കാൻ അനുവദിക്കരുത്.

2. സാധനങ്ങൾ വാങ്ങാൻ തുടരെ തുടരെ കടകളിൽ അയക്കരുത്.

3. അടുത്ത വീടുകളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കല്ലാതെ പറഞ്ഞു വിടരുത്.

4. വീട്ടിൽ നിന്ന് നിശ്ചിത ദുരത്തിനപ്പുറം കൂട്ടം കൂടി കളിയിലേർപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുറ്റുവട്ടത്തെ ചെറു ഗ്രൂപ്പുകളുമായി ചേർന്ന് കളിക്കുന്നത് നിരുത്സാഹപ്പെടുത്തരുത്.

5. ബന്ധുവീടുകളിൽ അത്യാവശ്യമല്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കുകയും കുട്ടികളെ അവിടെ നിർത്താതിരിക്കുകയും ചെയ്യുക.

6 വിവാഹം, House warming, തുടങ്ങിയവയൊക്കെ രണ്ടാഴ്ചക്കാലത്തേക്ക് ഒഴിവാക്കുക.

7. പുറത്തേക്ക് പോയി വന്നാൽ കാലും കയ്യും മുഖവും നന്നായി സോപ്പിട്ട് കഴുകി വീട്ടിൽ കയറാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.( ഇടയ്ക്കിടേ കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.)

8. നഗരത്തിലോ കടയിലോ മറ്റെവിടെയെങ്കിലുമോ പോയി വന്നാൽ വസ്ത്രങ്ങൾ വർക്ക് ഏരിയയിൽ വെച്ചോ മറ്റോ ഊരിമാറ്റി വീട്ടിൽ കയറാൻ ശീലിപ്പിക്കുക. കഴിയുമെങ്കിൽ കളിച്ച് കയറുക.(ജോലി ആവശ്യങ്ങൾക്കായി പുറത്ത് പോയി വരുന്ന മുതിർന്നവർ ഇത്തരത്തിൽ ശീലിക്കുന്നത് ഏറ്റവും ഉത്തമം)

9 മുതിർന്നവർ പുറത്ത് പോയി വന്ന ഉടനെ കുട്ടികൾക്ക് ഫോൺ ,വണ്ടിയുടെ കീ, പേന തിന്നാനുള്ള പൊതികൾ ( പൊതികൾ മാറ്റി കൊടുക്കാം) എന്നിവ നേരിട്ട് നല്കരുത്.

10. സാനിറ്ററി സാധനങ്ങളുപയോഗിച്ച് വൃത്തിയാക്കിയ ഫോൺ മാത്രമേ കുട്ടികൾക്ക് നല്കാവു.

11. വീട്ടിലേക്ക് വരുന്ന സന്ദർശകരിൽ നിന്ന് നിശ്ചിത അകലം പലിക്കാനുളള നിർദ്ദേശങ്ങൾ നല്കുക. "ശാരീരിക അകലം സാമൂഹിക ഒരുമ'' അതാകട്ടെ നമ്മുടെ മുദ്രാവാക്യം'

12. ആളുകളോട് ഇsപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ കട്ടികളോട് നിർദേശിക്കുക.

13. പുറമേ നിന്നുള്ളവർ നല്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് അറിയിക്കുക.

14. വീടിന് പുറമേയുള്ള കുട്ടികളുമായി ഭക്ഷണം പങ്ക് വെച്ച് കഴിക്കുന്നത് ഒഴിവാക്കുക.

16. കൈ കഴുകാതെ മിഠായി, മറ്റു പലഹാരങ്ങൾ പഴങ്ങൾ എന്നിവ ഭക്ഷിക്കരുത്.

17. പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കുക.

18. പാൽ, പത്രം എന്നിവ വാങ്ങുന്നതിന് കുട്ടികളെ അയക്കരുത്.

19. രണ്ടാഴ്ചക്കാലം ചെറിയ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിയാവുന്ന തരത്തിലുള്ള വിനോദപ്രവർത്തനങ്ങൾ ഏർപ്പെടുത്തുക.

20. മേൽപ്പറഞ്ഞവയെല്ലാം അരുത്, അരുത് എന്ന് നേരിട്ട് പറയാതെ തന്ത്രപരമായി അവരെ ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കണം' അവരിൽ ഭീതി ജനിപ്പിക്കരുത്.

നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ നമ്മൾ മാത്രമേയുള്ളൂ.... നമ്മുടെ വിദ്യാലയത്തിലെ ഒരു കുട്ടിക്കും വൈറസ് ബാധിക്കാതിരിക്കാൻ നാം തന്നെ ശ്രദ്ധിക്കണം.

ഓർക്കുക ,നമ്മുടെ കുട്ടികൾ നാടിൻ്റെ സമ്പത്ത്. നിങ്ങളുടേയും ഞങ്ങളുടേയും ഓമനകൾ.

സ്നേഹപൂർവ്വം
ഖാദിരിയ്യാ ഹൈസ്കൂൾ
കൊട്ടുകാട്

12/03/2020

ഇത് മുഹമ്മദ് അൽത്താഫ് , കൊട്ടുകാട് ഖാദിരിയ്യാ ഹൈസ്ക്കൂളിലെ ഈ ആറാം ക്ലാസുകാരൻ്റെ സേവന സന്നദ്ധയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ , ഒരു മിനിറ്റും 37 സെക്കൻ്റും മാത്രമുള്ള ഈ വീഡിയൊ ആ സംഭവം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും , കാണാതെ പോകരുത് ഒപ്പം ഖാദിരിയ്യായുടെ ഈ പേജ് ലൈക്ക് ചെയ്യാനും മറക്കരുത്

ചവറയുടെ പ്രിയപ്പെട്ട ജനപ്രതിനിധി ശ്രീ വിജയൻ പിള്ളയ്ക്ക് കൊട്ടുകാട് ഖാദിരിയ്യാ ഹൈസ്കൂളിൻ്റെ ആദരാഞ്ജലികൾ 💐💐
08/03/2020

ചവറയുടെ പ്രിയപ്പെട്ട ജനപ്രതിനിധി ശ്രീ വിജയൻ പിള്ളയ്ക്ക് കൊട്ടുകാട് ഖാദിരിയ്യാ ഹൈസ്കൂളിൻ്റെ ആദരാഞ്ജലികൾ 💐💐

03/03/2020
Khs anuel day
29/02/2020

Khs anuel day

Our School
29/02/2020

Our School

29/02/2020

ഖാദിരിയ്യാ
ഹൈസ്കൂളിന്റെ facebook പേജിലേക്ക് എല്ലാവർക്കും സ്വാഗതം 🙏

Address

Mukundapuram PO
Kollam
691585

Telephone

+919446853523

Website

Alerts

Be the first to know and let us send you an email when Khadiriyya High School, Kottukadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Khadiriyya High School, Kottukadu:

Shortcuts

Share

Category