04/09/2015
വികാരാധീനനാവുകയും കണ്ണീർ വാർക്കുകയും ചെയ്തു.
ഓമന മക്കൾക്കെന്ത് മതം-?
ഒരു ഉറുമ്പിന്റെ വേദന പോലും തിരുനബിയെ صلعلم അസ്വസ്ഥനാക്കിയിരുന്നു. ഉറുമ്പുകൾ ചാലിട്ട് പോകാറുള്ള വഴിയരികെ തീക്കൂട്ടിയ ആളുകളെ അതി ശക്തമായി അവിടന്ന് വിലക്കുകയായിരുന്നു. ഒരിക്കൽ ഒരു ചത്ത പക്ഷി അവിടത്തെ ശ്രദ്ധയിൽ പെട്ടു.
ആരോ അതിനെ കൊന്നതാണെന്ന് മനസ്സിലായപ്പോൾ ഗൗരവം പൂണ്ടുകൊണ്ട് അവിടന്ന് പറഞ്ഞു. നാളെ വിചാരണ നാളിൽ ഇതിനെ കൊന്നവന്റെ മുമ്പിൽ ഈ പക്ഷിയെ ഹാജറാക്കപ്പെടും, അതിനു ജീവൻ കൊടുക്കാൻ അവനോട് ആവ്യപ്പെടും, അവൻ പരുങ്ങും.
ഇത്രയും ഗൗരവമാണ് ജീവന്റെ തുടിപ്പുകൾ.
കാരുണ്യത്തിന്റെ മതം മാറ്റിവെച്ചു കാഠിന്യത്തിന്റെ മദം
ആചരിക്കുന്ന രാഷ്ട്രീയ പോരാളികൾ ഇസ്ലാമുമായി ഇവ്വിഷയത്തിൽ തെല്ലും ബന്ധമില്ലാത്തവരാന്.അധികാരമാണ് അവരുടെ മതം. യുദ്ധമാണ് ആരാധന. രക്തമാണ് വിശുദ്ധപാനീയം. നിരപരാധികളുടെ മൃതദേഹങ്ങളാണ് വിഗ്രഹങ്ങൾ. അത് മറ്റൊരു രാഷ്ട്രീയ മതമാണ്. ഇന്നത്തെ ലോകത്ത് ആർക്കും കയറി മേയാവുന്ന പൊതുവളപ്പായി അറബ് ലോകം മാറിയതിനാൽ മൊസാദും വൻ രാഷ്ട്രങ്ങളും കുപ്പായം മാറി വന്ന് നടത്തുന്ന രാഷ്ട്രീയ കലാപങ്ങൾ. അതും മുഹമ്മദീയ صلعلم ധാരയും തമ്മിൽ ബന്ധമില്ല.
പക്ഷെ, കുരുന്നു പുഷ്പങ്ങൾ യുദ്ധത്തിന്റെ കരിമ്പുകയേറ്റ് ഞെട്ടറ്റു വീഴുമ്പോഴും പുതിയ സുഖങ്ങളുടെ പള പളപ്പ് തേടിയോടുന്ന അറബ് രാഷ്ട്രങ്ങൾ അതിന്റെ മാനവിക പൈതൃകങ്ങളെ നാണിപ്പിക്കുകയാണ്. ഇന്നലെ ടർക്കിഷ് തീരത്തണഞ്ഞ കുർദീ ഐമൻ മുലപ്പാൽ മണക്കുന്ന ലക്ഷക്കണക്കിന് മയ്യിതുകളിൽ ഒന്ന് മാത്രമാണ്. കഴിഞ്ഞ ദിവസം സി എൻ എൻ പ്രസിദ്ധീകരിച്ച " മലാല ഓഫ് സിറിയ" എന്ന അന്വേഷണ ഫീച്ചർ വായിച്ചാൽ അവിടെയുള്ള കുട്ടികൾ ഭൂമിയിലെ നരകത്തിലാണെന്ന് മനസ്സിലാവും. ജർമ്മനിയെ പോലോത്ത അതിദേശീയ ക്രിസ്ത്യൻ രാഷ്ട്രങ്ങൾ പോലും അഭയാർഥികൾക്ക് വാതിൽ തുറന്നു കൊടുക്കുമ്പോൾ സിറിയയോട് അതിർത്തി പങ്കിടുന്ന അറബ് രാഷ്ട്രങ്ങൾ സാങ്കേതികത്വം പറഞ്ഞു ഒഴിയുകയാണ്. യമൻ, സുഡാൻ, മൌറത്താനിയ, അൾജീരിയ തുടങ്ങിയ പരമ ദരിദ്ര അയൽ രാജ്യങ്ങളുടെ കാരുണ്യം അറബ് മേഖലയുടെ കാവൽക്കാരായ സൗദിയും ഇറാനും കാട്ടുന്നില്ല. അവരിപ്പോഴും കുഞ്ഞുങ്ങളെ കൊന്നും കൊല്ലിപ്പിച്ചും യമനിൽ തീക്കളിക്കുകയാണ്.
കൊടും ഭീകരർക്ക് ഇരു കൂട്ടരും ആയുധം നൽകുകയും ചെയ്യുന്നു.
" നിങ്ങൾ മതനിരാസം കൊണ്ട് പിഴക്കുന്നതല്ല, പണം കൂടി പിഴക്കുന്നതാണ് എന്റെ ഭീതി" എന്ന നബിവചനം അറബ് രാഷ്ട്രങ്ങൾ ശരിവെക്കുകയാണ്. "വിശന്നുവലഞ്ഞ ചെന്നായ ആട്ടിൻ പറ്റത്തെ നശിപ്പിക്കുന്നതിനേക്കാൾ ഭീകരമായി അധികാര- സാമ്പത്തിക വടംവലി നിങ്ങളെ തകർക്കുമെന്ന" നബിവചനം പ്രസിദ്ധമാണ്.
രാഷ്ട്രവും അതിർത്തിയും സാങ്കേതികത്വവുമെല്ലാം ഇസ്ലാമിൽ മാനുഷിക രേഖയുടെ ആയിരം പടി താഴെയാണ്. വഴിയിലെ തടസ്സം നീക്കൽ ദൈവവിശ്വാസത്തിന്റെ എഴുപതിൽ ഒന്നാണെന്നും വിശന്ന നായക്ക് വെള്ളം കൊടുത്ത ഒറ്റക്കാരണത്താൽ മഹാപാപി സ്വർഗത്തിലെത്തി എന്നും വിശ്വസിക്കുന്നവനാണ് മുസ്ലിം. അവന് ഇത്തരം കൊടും ക്രൂരതകളെ ഒരുവാക്കിനും ന്യായീകരിക്കാനാവില്ല. മീടിയകളിലെ ചോര കലർന്ന മുസ്ലിം രാജ്യങ്ങളുടെ ചിത്രങ്ങൾ കണ്ട് മുഹമ്മദീയ صلعلم സ്നേഹമതത്തെ ,കാരുണ്യവാനായ സൃഷ്ടാവിന്റെ ഇസ്ലാമിനെ തെറ്റിദ്ധരിച്ചവരിലേക്ക് ഈ സന്ദേശം എത്തിക്കൽ നമ്മുടെ കടമയാണ്.
ശുഐബുൽ ഹൈതമി
https://www.facebook.com/shuaib.haithami