GLPS Panayikulam

GLPS Panayikulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GLPS Panayikulam, School, Govt:L. P. School Panayikulam. P. O, Kochi.

16/03/2024
ഏവർക്കും സ്വാഗതം.
05/03/2024

ഏവർക്കും സ്വാഗതം.

പ്രിയരേ,          നമ്മുടെ കളമശ്ശേരി മണ്ഡലം എം. എൽ. എയും,മന്ത്രിയുമായ ശ്രീ. പി. രാജീവ്‌ എം. എൽ. എ ഫണ്ടിൽ നിന്നും നമ്മുടെ ...
05/03/2024

പ്രിയരേ,
നമ്മുടെ കളമശ്ശേരി മണ്ഡലം എം. എൽ. എയും,മന്ത്രിയുമായ ശ്രീ. പി. രാജീവ്‌ എം. എൽ. എ ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് ഒരു സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ ബസ് റോഡിൽ ഇറക്കാൻ പ്രാരംഭ നടപടികളിലേക്കായി നല്ലൊരു തുക ചെലവ് വേണ്ടിവരും. നിലവിൽ നമ്മുടെ സ്കൂളിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് ഈ തുക കണ്ടെത്താനായി പി. ടി. എ കമ്മറ്റിയും, സ്കൂൾ സംരക്ഷണ സമിതിയും കൂടി സ്കൂളിനൊരു കൈത്താങ്ങിനായി ഒരു സമ്മാനക്കൂപ്പൺ പദ്ധതി നടത്തുന്നു.നാളിതുവരെ സ്കൂളിനുവേണ്ടി സഹകരിച്ചവരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടർന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് 20 രൂപ വിലയുള്ള സമ്മാന കൂപ്പണുകൾ എടുത്ത് ഈ സദ്യുദമത്തിൽ പങ്കാളിയാകാൻ എല്ലാവരോടും വിനയപുരസരം അഭ്യർത്ഥിക്കുന്നു.സമ്മാന കൂപ്പൺ നറുക്കെടുപ്പ് 06-03-2024 വാർഷിക സമ്മേളനത്തിൽ വച്ച് നറുക്കെടുക്കുന്നു.
എന്ന്,
സ്കൂൾ സംരക്ഷണ സമിതി
Glps panayikulam.

അർഹതക്കുള്ള അംഗീകാരം ഒടുവിൽ നമ്മുടെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ജൂഡി ടീച്ചറെ തേടിയെത്തിയിരിക്കുന്നു. നമ്മുടെ സ്കൂളിൽ എപ...
06/07/2023

അർഹതക്കുള്ള അംഗീകാരം ഒടുവിൽ നമ്മുടെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ജൂഡി ടീച്ചറെ തേടിയെത്തിയിരിക്കുന്നു. നമ്മുടെ സ്കൂളിൽ എപ്പോഴും പകരക്കാരിയായി നിന്ന് ചുമതലകൾ ഏറ്റെടുത്തു സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടത്തി കൊണ്ടിരിക്കുന്ന പ്രിയ ടീച്ചർ ഇനിമുതൽ അമരക്കാരിയായി സ്കൂളിനോടൊപ്പം,പാനായിക്കുളം ഗവൺമെന്റ് എൽ. പി. സ്കൂളിൽ പുതിയ പ്രധാന അധ്യാപിക ആയി ചുമതലയേറ്റ നമ്മുടെ സ്കൂളിന്റെ സ്പന്ദനം അറിയുന്ന പ്രിയ ടീച്ചർ ശ്രീമതി ജൂഡി മാത്യു വിന് അഭിനന്ദനങ്ങൾ, ആശംസകൾ...

പഠനോത്സവം 2023
22/03/2023

പഠനോത്സവം 2023

പാനായിക്കുളം ഗവൺമെന്റ് എൽ. പി. സ്കൂളിന്റെ 76 മത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്...
01/03/2023

പാനായിക്കുളം ഗവൺമെന്റ് എൽ. പി. സ്കൂളിന്റെ 76 മത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്‌ 13-ാം വാർഡ് മെമ്പർ ശ്രീമതി ഉഷ രവി അധ്യക്ഷയായ ചടങ്ങിൽ ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം.മനാഫ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത നടനും സിനിമ സംവിധായകനുമായ ശ്രീ.വിപിൻ ആറ്റ്ലി മുഖ്യ അതിഥി ആയിരുന്നു. പ്രധാന അദ്ധ്യാപിക ലിസ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് വി. ബി. ജബ്ബാർ, വാർഡ് മെമ്പർമാരായ ബിൻസി സുനിൽ , തസ്നി സിറാജുദ്ധീൻ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിൻസന്റ് കാരിക്കശേരി, പിടിഎ പ്രസിഡന്റ് അൻസാർ , Smc ചെയർമാൻ അൻഷുൽ പാനായിക്കുളം, മുൻ പിടിഐ പ്രസിഡന്റ് സജി തങ്കപ്പൻ, മുൻ പ്രധാന അധ്യാപകരായിരുന്ന ജഗദമ്മ ടീച്ചർ,പി. പി. രാജു സർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ എം.ജി. യൂണിവേഴ്സിറ്റി കലാ പ്രതിഭയായ ആനന്ദ് സി. എസ് നെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് അധ്യാപിക ജൂഡി മാത്യു നന്ദി രേഖപ്പെടുത്തി. തുടന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

27/02/2023
75 വർഷം പഴക്കമുള്ള,ഒരുപാട് മഹത് വ്യക്തിത്വങ്ങൾ പഠിച്ചിട്ടുള്ള, നമ്മുടെ പാനായിക്കുളം ഗവൺമെന്റ് എൽ പി സ്കൂൾ.28 -02-2023ൽ സ...
23/02/2023

75 വർഷം പഴക്കമുള്ള,
ഒരുപാട് മഹത് വ്യക്തിത്വങ്ങൾ പഠിച്ചിട്ടുള്ള,
നമ്മുടെ പാനായിക്കുളം ഗവൺമെന്റ് എൽ പി സ്കൂൾ.
28 -02-2023ൽ സ്കൂൾ ആനിവേഴ്സറി ആഘോഷിക്കുകയാണ്.

അതിന് മുന്നോടിയായി.
സ്കൂളിന്റെ വികസനത്തിനും, ഉന്നമനത്തിനും, സൗഹൃദങ്ങൾ പുതുക്കാനും, നിലനിർത്താനും ഒരു പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ അനിവാര്യമാണ്.

അതിനായി ഒരു വാട്ട്സ്ആപ് ഗ്രൂപ്പ്‌ ഫോം ചെയ്യുന്നു.

നമ്മുടെ സ്കൂളിൽ പഠിച്ച വ്യക്തികൾക്ക് ഈ ലിങ്ക് അയച്ചു നൽകുക

WhatsApp Group Invite

പതിറ്റാണ്ടുകളായി പാനായിക്കുളത്തും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ - സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ മഹനീയ സംഭാവനകൾ നൽകിക...
20/02/2023

പതിറ്റാണ്ടുകളായി പാനായിക്കുളത്തും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ - സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ മഹനീയ സംഭാവനകൾ നൽകികൊണ്ടിരിരിക്കുന്ന നമ്മുടെ സ്വന്തം കലാലയം, നമ്മുടെ നാട്ടിലെ ഒട്ടനവധി പൊതു കാര്യങ്ങൾക്ക് ആശ്രയ കേന്ദ്രമായികൊണ്ടിരിക്കുന്ന പാനായിക്കുളം ഗവർമെന്റ് എൽ. പി. സ്കൂളിന്റെ 76 ആം വാർഷികവും, അദ്ധ്യാപക രക്ഷാകർതൃ ദിനവും 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച്ച രാവിലെ 10 മണിമുതൽ വിപുലമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ മഹനീയ ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.

24/11/2022

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2022.......................................................
2022-23 അധ്യയന വർഷത്തിലെ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 23-11-2022 ബുധനാഴ്ച നടന്നു. വളരെ ആവേശകരമായ മത്സരത്തിൽ 37 വോട്ടുകൾ നേടിയ ദേവൻഷ് സ്കൂൾ ലീഡറായി തെരെഞ്ഞെടുക്കപ്പെട്ടു.9 വോട്ടുകൾ നേടിയ ഹരിദേവ് സെക്കന്റ്‌ ലീഡറായും തെരെഞ്ഞെടുക്കപ്പെട്ടു.ആദിത്യൻ MA ക്ക് 8വോട്ടുകളും ശ്രീനന്ദ സിജുമോന് 5 വോട്ടുകളും നേടി.

Address

Govt:L. P. School Panayikulam. P. O
Kochi
683511

Telephone

+919567778586

Website

Alerts

Be the first to know and let us send you an email when GLPS Panayikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category