Sumayya Thayath

Sumayya Thayath

Share

Parenting Coach |

Photos from Sumayya Thayath's post 31/05/2026

ആദ്യഭാര്യയെ തലയ്ക്കടിച്ച് 13 മാസം കോമയിലാക്കി, ഒടുവിൽ സ്വന്തം കുഞ്ഞിനെ 51 പരിക്കുകളോടെ തല്ലിക്കൊന്നു !

പ്രത്യേക ശ്രദ്ധയ്ക്ക്: ഈ പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത് ഈ ഒരു പ്രത്യേക കേസിന്റെ മാത്രം നിയമപരമോ വ്യക്തിപരമോ ആയ കാര്യങ്ങളല്ല. മറിച്ച്, ഈ ദാരുണമായ സംഭവത്തെ മുൻനിർത്തി, അക്രമികളായ പുരുഷന്മാർ പൊതുവായി കാണിക്കുന്ന പെരുമാറ്റ രീതികളും (general pattern) അവരെ സംരക്ഷിക്കാൻ സമൂഹം സ്വീകരിക്കുന്ന പൊതുവായ നിലപാടുകളുമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

ഒരു പുരുഷൻ ഇത്രയും വലിയ ക്രൂരനാകുമ്പോൾ അവൻ ഒരിക്കലും ഒറ്റയ്ക്കല്ല. ‘അവൻ പാവമാണ്’, ‘മാനസിക സമ്മർദ്ദത്തിലാണ്’, ‘രണ്ട് ഭാഗത്തും തെറ്റുണ്ടാകും’ എന്നൊക്കെ പറഞ്ഞ് അവന്റെ അക്രമങ്ങൾക്ക് കുടപിടിക്കുന്ന കുടുംബവും സമൂഹവും ഈ ചോരയ്ക്ക് തുല്യ ഉത്തരവാദികളാണ്.

അക്രമികളെ ന്യായീകരിക്കുന്ന ഭീരുത്വം അവസാനിപ്പിക്കുക. കൺമുന്നിലെ അനീതി കണ്ടിട്ടും മൗനം പാലിക്കുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്!

[ Nedumangad , Trivandrum ]

29/05/2026

Do you felt the Same ?

27/05/2026
27/05/2026

ഒരു പെർഫെക്റ്റ് പേരന്റ് അല്ല, മക്കൾക്ക് ആവശ്യം പ്രസന്റ് ആയ ഒരു പേരന്റിനെയാണ്.

കുട്ടികളുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളിൽ അവർക്കൊപ്പം ഉണ്ടാകുക എന്നതാണ് പ്രധാനം. അവർക്ക് പെട്ടെന്ന് പരിഹാരങ്ങൾ നൽകുന്നതിനേക്കാൾ, ആ വൈകാരിക ഘട്ടത്തിലൂടെ അവർ എങ്ങനെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കുകയും, സ്വന്തമായി പ്രശ്നങ്ങൾ പരിഹരിക്കാൻ അവരെ പഠിപ്പിക്കുകയുമാണ് വേണ്ടത്.

മക്കളെ തിരുത്തുന്നതിന് മുൻപ് അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ ശ്രദ്ധിക്കുക. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ ഒരേ തെറ്റുകൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം കണ്ടെത്താൻ ശ്രമിക്കുക.

ആവശ്യമാണെങ്കിൽ പ്രൊഫഷണൽ സഹായം തേടാനും മടിക്കരുത്.

നിങ്ങളുടെ മക്കൾക്കായി മാനസികമായി എപ്പോഴും തയ്യറായിരിക്കുക, അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ അവരെ സഹായിക്കുക.

[ Parenting in Malayalam , Sumayya thayath , Parenting Coach Kerala ]

25/05/2026

യാത്രകളിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകളും നമ്മുടെ പ്രതികരണങ്ങളും Part 11

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Website

Address

Kochi