19/05/2026
Mmovhss Panayappilly
school
19/05/2026
21/07/2025
ജൂലൈ 21 തിങ്കൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു സയൻസ് കൺവീനർ നാസില ടീച്ചർ യു പി അധ്യാപിക ലിജിയ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ പ്രദർശനം കൊളാ ഷ്,റോക്കറ്റ് നിർമ്മാണം എന്നിവ നടത്തി. കൂടാതെ ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിതാ വില്യംസ് ബഹിരാകാശ യാത്രയെ അടിസ്ഥാനമാക്കി നടത്തിയ വീഡിയോയുടെ പ്രദർശനം നടത്തി. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കാൻ ഇത്തരം പ്രവർത്തികൾ കുട്ടികളെ ഏറെ സഹായിക്കുന്നു. അതിനുശേഷം ചോദ്യോത്തര സദസ് സംഘടിപ്പിച്ചു. വിജയികളായവർക്ക് അനുമോദനം നൽകി. വിദ്യാർഥികൾക്ക് തന്റെ സ്വപ്നങ്ങൾ നേർക്കാഴ്ചയാക്കി മാറ്റാൻ ഇത്തരം പ്രവർത്തികൾ പ്രചോദനം ചെയ്യുന്നു. ശാസ്ത്രീയ അന്വേഷണത്തിന്റെ വഴി പിന്തുടരുവാൻ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ട് പരിപാടികൾ ക്ക് സമാപനം കുറിച്ചു.
12/07/2025
NCC TEAM
12/07/2025
05/01/2025
Our proud student Aliya Riyas 💐
ഇന്നലെ തിരുവനന്തപുരത്ത് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ വിഭാഗത്തിൽ രണ്ടാം വട്ടവും A ഗ്രേഡ് കരസ്ഥമാക്കി ഞങ്ങളുടെ അഭിമാനം വാനോളം ഉയർത്തി.
അഭിനന്ദനങ്ങൾ ആലിയ റിയാസ് 💐💐
01/01/2025
#വിദ്യാരംഗം_കലാസാഹിത്യ_വേദി_2024
എം.എം.ഒ.വി.എച്ച്.എസ്.എസ് പനയപ്പിള്ളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2024 അധ്യയന വർഷത്തിൽ നടത്തിയ വിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും തുടർന്ന് പോസ്റ്റർ മത്സരം നടത്തുകയുമുണ്ടായി. ക്ലാസ്സിൽ നിന്നും സ്വാംശീകരിച്ച ആശയങ്ങൾ അവർ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ബുക്ക് മാർക്ക് മേക്കിങ് അവർക്ക് വേറിട്ട അനുഭവമായി.
അന്യം നിന്ന് പോകുന്ന വായനാശീലം തിരികെ കൊണ്ട് വരുന്നതിനായി അവരെ വായനയിലേക്ക് അടുപ്പിക്കുന്നതിന് തുടർന്നുള്ള ദിവസങ്ങളിൽ ലൈബ്രറി സന്ദർശനം നടത്തുകയും സമീപ ലൈബ്രറികളിൽ നിന്ന് ശേഖരിച്ച ബഷീർ കഥകൾ അവർക്ക് വായിക്കാനായി നൽകുകയും ചെയ്തു.
ജൂലൈ 5 ബഷീർ ദിനത്തിൽ 'ബഷീർ വായന' എന്ന പേരിൽ ബഷീർ കൃതികളുടെ വായന, പുസ്തകാസ്വാദന കുറിപ്പ് എഴുതൽ, അവയുടെ അവതരണം, കഥ പറയൽ, ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷ മത്സരം എന്നിവ സംഘടിപ്പിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ നാടകക്കളരിയും കാലിഗ്രാഫി വർക്ക്ഷോപ്പും നടത്തുകയുണ്ടായി. ക്ലാസ്സുകളിൽ കുട്ടികളെ ഉണർത്തുന്നതിനുള്ള കുട്ടിക്കവിതകളും നാടൻപാട്ടുകളും അവർക്ക് ഏറെ ഹൃദ്യമായ അനുഭവമായി.
ഹൈസ്കൂൾ കുട്ടികളുടെ സയൻസ് ഡ്രാമ, യുപി കുട്ടികളുടെ ബഷീർ നാടകം, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, ഉറുദു ഗസൽ എന്നിവയ്ക്കുള്ള പരിശീലനങ്ങൾ അടക്കം വിവിധ കലാസാഹിത്യ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു. അത് കുട്ടികളുടെ കലാസാഹിത്യ മേഖലകളിലേക്കുള്ള താല്പര്യം കൂടുതൽ ജനിപ്പിക്കുവാൻ ഉപയുക്തമായി.
ഇതിന്റെ ഫലപ്രാപ്തി എന്നോണം മട്ടാഞ്ചേരി സബ് ജില്ലാതലത്തിൽ എൽ.പി സെക്ഷനിൽ പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് എന്നിവയ്ക്ക് 1st A ഗ്രേഡും, യു.പി/ഹൈസ്കൂൾ സെക്ഷനിൽ A ഗ്രേഡും കരസ്ഥമാക്കി.
പ്രധാന വിജയം ഉറുദു ഗസലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആലിയാ റിയാസ് ജില്ലാതലത്തിൽ 1st A ഗ്രേഡോടു കൂടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. കഴിഞ്ഞ വർഷത്തെ ഉറുദു ഗസൽ സംസ്ഥാനതല ജേതാവാണ് ആലിയ റിയാസ്.
2025 ജനുവരി 5 ന് തിരുവന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലിയാ റിയാസ് മാറ്റുരയ്ക്കും.
ആശംസകളോടെ,
വിദ്യാരംഗം കലാസാഹിത്യ വേദി
എം.എം.ഒ.വി.എച്ച്.എസ്.എസ് പനയപ്പിള്ളി.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
682002
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |