Tinu Annie Alexander

Tinu Annie Alexander

Share

Tinu Annie Alexander

Photos from Tinu Annie Alexander 's post 21/02/2026

Goosebery Books & Publications പ്രസിദ്ധീകരിച്ച ഡിസെബിലിറ്റി ആത്മകഥ വിറ്റാമിൻ സിന്ദഗി (Lalit Kumar ) യുടെ മലയാള പരിഭാഷ 'ക്രച്ചസ്' ന്റെ അവതാരിക എഴുതിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ DrSharada Devi V യോടൊപ്പം... 🩷

ഡിസെബിലിറ്റി അക്കാദമിക മേഖലയിൽ സമഗ്രമായ സംഭാവനകൾ നൽകിയിട്ടുള്ള Ma'am ഡിസെബ്ൾഡായ ഞാൻ അടക്കമുള്ള എല്ലാ മനുഷ്യർക്കും എന്നും ഒരു പ്രചോദനമാണ്.Ambivert സ്വഭാവക്കാരായ ഞങ്ങൾ രണ്ടുപേരിലും വളരെപ്പെട്ടെന്നാണ് സൗഹൃദം ഉടലെടുത്തത്. ആയതിനാൽ തന്നെ Sharada Ma'am എനിക്ക് ഒരു അധ്യാപിക എന്നതിലുപരി ആത്മസുഹൃത്ത് കൂടെയാണ്.എന്റെ പുസ്തകത്തിന് ഒരു അവതാരിക എഴുതിത്തരുമോ എന്ന് ചോദിച്ചപ്പോൾ തന്നെ ma'am ചെയ്യാം എന്ന് ഏൽക്കുകയും നിശ്ചിത സമയത്തിനുള്ളിൽ എഴുതി തരുകയും ചെയ്തു. പുസ്തക പ്രകാശനത്തിന് ശേഷം ഇന്നലെ കോളേജിലേയ്ക്ക് എത്തിയ എന്നെ പതിവ് പുഞ്ചിരിയോടെ ma'am സ്വാഗതം ചെയ്തു.സഹപ്രവർത്തകർക്ക് പരിചപ്പെടുത്തി.Ma'am നെ കണ്ടപ്പോൾ തന്നെ എറണാകുളത്ത് നിന്നും അതിരാവിലെ ട്രെയിൻ കയറി വന്നതിന്റെ ക്ഷീണവും മുഷിച്ചിലും പമ്പ കടന്നു.. നിറയെ ചിരിച്ചു.. അക്കാദമിക കാര്യങ്ങളും ജെൻസി, ആൽഫ കുട്ടികളുടെ Pookie ടീച്ചേഴ്സ് ആയ ഞങ്ങൾ നേരിടുന്ന വെല്ലുവിളികളും ആശ്വാസവും പരസ്പരം പങ്കുവെച്ചു.പൊതുവെ റീൽസും വീഡിയോസിനും നിന്നുകൊടുക്കാത്ത ഞാൻ ma'am നൊപ്പം വീഡിയോസ് ചെയ്തു.. Ma'am ന്റെ അസിസ്റ്റന്റ് ആയ അസം സ്വദേശിനിയായ ലളിത മനോഹരമായി അത് പകർത്തുകയും ചെയ്തു.

റിസർച്ചും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ മാനസിക സമ്മർദ്ദവും പേറി വന്ന ഞാൻ സ്വസ്ഥമായ, ശാന്തമായ മനസോടെയാണ് യൂണിവേഴ്സിറ്റി കോളേജിന്റെ പടികൾ ഇറങ്ങിയത്.

എന്റെ പുസ്തകത്തിന് അവതാരിക എഴുതിയ, എന്റെ അധ്യാപികയും ആത്മസുഹൃത്തുമായ ശാരദാ ma'am ന് ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു. ❤️

Photos from Tinu Annie Alexander 's post 14/02/2026

Goosebery Books & Publications പ്രസിദ്ധീകരിച്ച Lalit Kumar ന്റെ വിറ്റമിൻ സിന്ദഗി എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം' ക്രച്ചസ്' പ്രകാശനം ചെയ്തതിന്റെ ഭാഗമായി ജി. യു. പി. എസ് പള്ളുരുത്തി യുടെ ആദരവ് തൃപ്പുണിത്തുറ എം. എൽ. എ ശ്രീ കെ. ബാബുവിൽ നിന്നും ഏറ്റുവാങ്ങുന്നു.

ജി. യു. പി. എസ് പള്ളുരുത്തിയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️🙏

11/02/2026

🖤✨

09/02/2026

ഡിസെബിലിറ്റി എന്ന വിഷയം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും സമൂഹം ഇൻക്ലൂസീവ് ആവേണ്ടുന്ന ആവശ്യകതയും വേണ്ടരീതിയിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതുകൊണ്ടാണ് ഗവേഷണ -അദ്ധ്യാപന തിരക്കുകൾക്കിടയിലും ഡിസെബിലിറ്റി മനുഷ്യാവകാശ പ്രവർത്തകനായ Lalit Kumar ന്റെ ആത്മകഥ 'വിറ്റമിൻ സിന്ദഗി ' മലയാളത്തിലേയ്ക്ക് 'ക്രച്ചസ് ' എന്ന പേരിൽ വിവർത്തനം ചെയ്യുവാൻ തീരുമാനം എടുത്തത്.ഒരു ഡിസേബ്ൾഡ് വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ പല അനുഭവങ്ങളുമായും എനിക്ക് താദാമ്യം പ്രാപിക്കുവാൻ സാധിക്കുകയുണ്ടായി. വിവർത്തന നാളുകളിൽ ചില പേജുകൾ, അതിൽ വിവരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങൾ പല രാത്രികളിൽ എന്റെ ഉറക്കം കളയുകയും ഏറെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഡിസെബിലിറ്റി വിഷയവുമായി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് 'സമ്മാനവ് '.പുസ്തകം അയച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.. 🩷🙏
ഒപ്പം അദ്ദേഹത്തിന്റെ അനുഭവങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുവാൻ അവസരം നൽകിയതിനും..
Dear Sir,

Thank you for believing in my abilities.. 🙏

08/02/2026

കലാ നിരൂപകനും ആർട്ട് ക്യൂറേറ്ററും വിവർത്തകനും എഴുത്തുകാരനുമായ ജോണി എം. എൽ എഴുതുന്നു 🖊️

ഒരു വായനക്കാരൻ എന്ന നിലയിൽ, അപരമാക്കപ്പെട്ട ജീവിതങ്ങളുടെ ആഖ്യാനങ്ങളാണ് എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്. അപരജീവിതങ്ങളിലും 'അപരചിന്തനങ്ങളിലും' മാത്രമേ കഥയുള്ളൂ. മുഖ്യധാരാ സാഹിത്യവും ജീവചരിത്രങ്ങളും ലേഖന സമാഹാരങ്ങളുമെല്ലാം ഇന്നും 'ഉണ്ടിരിക്കുന്ന നായർക്ക് തോന്നുന്ന വിളികളായി' ആണ് എനിയ്ക്ക് തോന്നുന്നത്. ഇതെന്റെ മാത്രം തോന്നലാണ്. അതുകൊണ്ട് തന്നെ മുഖ്യധാരാ വായനക്കാർ യഥേഷ്ടം അവ വായിക്കണം എന്നാണ് പറയാനുള്ളത്.

ആ ഒരു അനുഭാവ-പാരായണക്ഷമതയാണ്, ഗൂസ്ബെറി പബ്ലിക്കേഷൻസ് ഉടമയായ പ്രസന്നൻ ധർമ്മപാലൻ ഒരു പരസ്യമിട്ടപ്പോൾ, ലളിത് കുമാർ എന്ന ഡിസബിലിറ്റി ആക്ടിവിസ്റ്റും ബഹുമുഖപ്രതിഭയുമായ വ്യക്തിയുടെ ആത്മകഥയുടെ മലയാള പരിഭാഷയായ 'ക്രച്ചസ്' എന്ന പുസ്തകം വായിക്കണമെന്ന് തോന്നിയത്. സൗജന്യമാധുര്യത്തോടെ പുസ്തകം അയച്ചു തന്ന പ്രസന്നനും പുസ്തകം പരിഭാഷപ്പെടുത്തിയ ടിനു ആനി അലക്‌സാണ്ടറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.

വായിച്ചു. ഇടയ്ക്കിടെ കണ്ണ് നിറഞ്ഞു. ലളിത് കുമാറിന്റെ പോരാട്ട വീര്യത്തെ മനസാ നമിച്ചു. വിറ്റാമിൻ സിന്ദഗി എന്ന പേരിൽ ലളിത് കുമാർ ഹിന്ദിയിൽ എഴുതിയ ആത്മകഥയാണ് ഹിന്ദിയിൽ ഡിസബിലിറ്റി വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിനി കൂടിയായ ടിനു ആനി അലക്‌സാണ്ടർ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതൊരു ആത്മകഥ മാത്രമല്ല, ഇത് അംഗസൗഷ്‌ഠവം തുളുമ്പി നിൽക്കുന്ന മുഖ്യധാരാ മനുഷ്യർക്കുള്ള ഒരു ബിഹേവിയറൽ മാനുവൽ കൂടിയാണ്.

ഡിഫറന്റ്ലി ഏബിൾഡ് എന്നാണ് നമ്മൾ ഇപ്പോൾ പറയുന്നത്. 'വികലാംഗർ' എന്ന വാക്ക് നമ്മൾ ഉപേക്ഷിച്ചു. ഈ വാക്കിനു ഒരു ഗുണമുണ്ട്; അത് പോരായ്മയെയല്ല കഴിവിനെയാണ് എടുത്തുകാട്ടുന്നത്. പക്ഷെ സർക്കാരുകൾ കരുതുന്നത് പെരുമാറ്റം കൊണ്ട് പോളിസി മാറ്റം സാധിയ്ക്കാം എന്നാണ്. കോളനിയെ ഉന്നതിയാക്കുന്നതോടെ ദളിത്-പാർശ്വവത്കൃതരുടെ പ്രശ്നങ്ങൾ തീർന്നു എന്ന് കരുതുന്ന കേരളം സർക്കാരും, വികലാംഗർ എന്നതിനെ 'ദിവ്യാങ്കജ്‌' എന്ന് പേര് മാറ്റുന്ന കേന്ദ്രസർക്കാരും ഏതാണ്ട് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നത് നമ്മൾ കാണുന്നതാണ്.

ലളിതകുമാർ ഡൽഹിയിലെ മെഹ്‌റോളിയിൽ 1976-ൽ ഒരു ആശാരി കുടുംബത്തിൽ ജനിച്ചു. നാലുവയസ്സു വരെ ഓടിനടന്നിരുന്ന ലളിതിന് വൈഷ്ണോദേവിയെ കണ്ടു മടങ്ങി വരുമ്പോൾ വലിയൊരു പനിവന്നു. ഒരു ദിവസം എഴുന്നേൽക്കാൻ വയ്യാതായി. പിന്നെ വലത്തു കാലിനു പിന്നാലെ ഇടത് കാലും തളർന്നു. പോളിയോ! തകർന്നു പോയ ആ കുടുംബം ലളിതിനെ എഴുന്നേല്പിൽക്കാൻ ചെയ്യാത്ത ചികിത്സകളില്ല. ഒടുവിൽ ഒരു വൈദ്യരുടെ നിരന്തര പരിചരണത്താൽ ഇടത് കാലിന് അല്പം ബലം വന്നു; സ്വയം ഇരിയ്ക്കാമെന്നായി.

അങ്ങനെ ലളിത് തന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ നിന്ന് എഡിൻബറയിൽ നിന്ന് ബയോഇൻഫോമാറ്റിക്സിൽ എം എസ് സി, കാനഡയിൽ പി എച് ഡി തുടങ്ങിയെങ്കിലും മുഴുമിച്ചില്ല. ചൈനയിലെ വന്മതിൽ കയറി. ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിച്ചു. കമ്പ്യൂട്ടറിൽ ഉന്നതവിദ്യാഭ്യാസം നേടി. ഇന്ത്യൻ കവിതകൾക്കായി കവിതാകോഷും ഗദ്യത്തിനായി ഗദ്യകോശും തുടങ്ങി. ബ്ലോഗിലൂടെയും യൂട്യൂബിലൂടെയും ഡിഫറന്റ്‌ലി ഏബിൾഡ് സംബന്ധിയായ വിഷയങ്ങൾ, പോളിസി മാറ്റേഴ്സ് മാറുന്നതിനായി എഴുതിക്കൊണ്ടേയിരിക്കുന്നു.

ഒരു ഖണ്ഡികയിൽ ഒതുക്കിയ ആ ബയോഡാറ്റയിൽ, ലളിത് കുമാറിന്റെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ, 'പൊട്ടിയ വള്ളത്തിൽ സമുദ്രം തണ്ടാനിറങ്ങിയവന്റെ' മുഴുവൻ വേദനയും അടങ്ങിയിരിക്കുന്നു. നൃശംസമായ ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിച്ഛേദം നമുക്ക് കാണാം. തുറിച്ചുനോട്ടങ്ങളുടെ ഉസ്താദുമാരാണ് നമ്മൾ എന്ന് ലളിത് എഴുതുന്നു. പ്രണയിക്കാനോ വിവാഹം കഴിയ്ക്കാനോ ഡിഫറന്റ്ലി എബിൽഡിന് അർഹതയില്ലെന്ന് സമൂഹം മുൻകൂട്ടി വിധിയെഴുതുന്നു. 'ദൈവം പണ്ടേ ശിക്ഷിച്ചവരെ ഇനിയും ശിക്ഷിക്കരുതെന്ന്' ചില സഹാനുഭൂതിക്കാർ അയ്യോ പാവം വെയ്ക്കുന്നു.

എനിയ്ക്ക് ഈ പുസ്തകത്തെയും ലളിത് കുമാറിനെയും മനസ്സിലാകും. കാരണം മെഹ്‌റോളി പോലൊരു സ്ഥലത്ത് നിന്ന് ഡി ടി സി ബസ്സിൽ കയറി കോളേജിൽ പഠിയ്ക്കാൻ പോകുന്ന, വടി കുത്തി നടക്കുന്ന ലളിത് കുമാറിനെ എനിയ്ക്ക് അറിയാൻ കഴിയും. കാരണം ഇത്രയും മനുഷ്യത്വ രഹിതമായി ഡിസൈൻ ചെയ്ത ബസ്സുകളെ തൊണ്ണൂറുകളിൽ ഡൽഹിയിൽ ധാരാളമായി കാണാൻ കഴിയുമായിരുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഡ്രൈവർമാരും മനുഷ്യരും. ഇന്ന് മെട്രോയുടെയും ലോഫ്‌ളോർ ബസുകളുടെയും വരവോടെ പബ്ലിക് ട്രാൻസ്‌പോർട്ട് അല്പമെങ്കിലും ഹ്യൂമൻ ഫ്രണ്ട്‌ലി ആയി എന്ന് പറയാം.

തികച്ചും സഹാനുഭൂതി ഇല്ലാത്ത ഒരു ലോകത്ത് നിന്ന്, ഡൽഹിയിലെ തന്നെ സെന്റ് സ്റ്റീഫൻ ആശുപത്രിയിലെ ഡോക്ടർ മാത്യു വർഗീസ് ലളിത് കുമാറിനെ വീണ്ടെടുക്കുകയായിരുന്നു എന്ന് പറയാം. രണ്ടു വർഷതിനിടെ നടന്ന അനേകം സർജറികളിലൂടെ ലളിതിന് ഒരു നിവർന്ന ജീവിതം ആ ഡോക്ടർ നൽകി.

ഈ പുസ്തകം വായിക്കേണ്ടത് ഏബിൾഡ് മനുഷ്യരാണ്; (ചെയ്തവയെ ഓർത്ത്) പശ്ചാത്തപിക്കാനും (തുറിച്ചു നോട്ടം ഉപേക്ഷിച്ചു ഡിഫെറെന്റലി ഏബിൾഡും പൂർണ്ണ മനുഷ്യനാണെന്ന് അംഗീകരിച്ചു കൊണ്ട്) പുനർജ്ജനിയ്ക്കാനും.

ജോണി എം എൽ

Photos from Tinu Annie Alexander 's post 08/02/2026

ക്രച്ചസ് ' വായനക്കാരിലേയ്ക്ക് 🌻

കോഴിക്കോടിന്റെ മണ്ണിൽ വെച്ചു തന്നെ പ്രകാശനം ചെയ്യാൻ അവസരം നൽകിയ കേരള ഡിസെബിലിറ്റി ഫെസ്റ്റിവലിന്റെ സംഘാടകരോടും പ്രകാശനം ചെയ്ത് സംസാരിച്ച P K Parakkadavu Writer , ഏറ്റുവാങ്ങിയ Jolly Chirayath , ആശംസകൾ നേർന്നു സംസാരിച്ച Seena Panoli , ശബരി,ഗൂസ് ബെറിയുടെ Prasannan Dharmapalan ചേട്ടൻ, Nb Remesh ചേട്ടൻ, Sreenivasan Ek Greeni ചേട്ടൻ എല്ലാവർക്കും നന്ദി.. ❤️🙏

പ്രകാശന ചടങ്ങിലേയ്ക്ക് എത്തിച്ചേർന്ന എല്ലാ മനുഷ്യരോടും സ്നേഹം 🩷


Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Website

Address

Kochi