The TALK

The TALK

Share

HR Manager/ Coaching Professional/Coaching Students/Writer /Listener/Postive Speaker/Story Teller

29/08/2023

തിരുവോണം എന്നും എല്ലാർക്കും സന്തോഷവും ഒത്തു ചേരലിന്റേം ദിവസമാണല്ലോ....

എനിക്കി ഇപ്പോഴും തോന്നിയിട്ടുള്ളത് മനസ്സ് കൊണ്ടു നമ്മൾ എല്ലാരും വേരുകളിലേയ്ക്കു ഇത്രേം മനോഹരമായി തിരിച്ചു പോകുന്ന ഒരു ദിവസം വേറെ ഇല്ല എന്നാണ്...മഹാബലി തന്നെ തിരിച്ചു വരുന്ന ദിവസം ആണല്ലോ..

നടന്ന വഴികളിൽ കൂടി ഒന്നുടെ നടക്കാൻ തോന്നുന്ന ദിവസം ❤️🥰

പണ്ട് ഇരുന്ന ആലിൻ ചുവട്ടിൽ ഒന്നുടെ ഇരിക്കാൻ തോന്നുന്ന ദിവസം.🥰

അമ്പലകുളത്തിൽ നീന്തി തുടിക്കാൻ തോന്നുന്ന ദിവസം...🥰

ഇടവഴിയിൽ ഇഷ്ടമുള്ള ഒരാളെ കാത്തു നിൽക്കാൻ തോന്നുന്ന ദിവസം.🥰

കൂട്ടുകാരുമായി സൈക്കിൾ ചവിട്ടി പൂക്കളം കാണാൻ പോകാൻ തോന്നുന്ന ദിവസം...🥰

പുലി കളിയ്ക്കു പുറകെ പാട്ടു പാടി പോകാൻ തോന്നുന്ന ദിവസം...🥰

ചേച്ചിമാരോടും ചേട്ടൻ മാരോടും തറയിൽ പായ വിരിച്ചു സദ്യ ഉണ്ണാൻ കൊതിക്കുന്ന ദിവസം🥰

മാവിൻ ചുവട്ടിൽ ഊഞ്ഞാൽ ആടാൻ തോന്നുന്ന ദിവസം...🥰

കലുങ്ങിന്റെ മുകളിൽ കൂട്ടുകാരുമായി വിടുവാ വർത്തമാനം പറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന ദിവസം....🥰

അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങളിലേയ്ക്കു ഉള്ള തിരിച്ചു പോക്ക് ആണ് എനിക്ക് എന്നും ഓണം....

ഇത്രേം ആലോചിച്ചു തല ഒന്ന് തടവിയപ്പോ കൈയിലേയ്ക്കു പറ്റിയിരുന്ന നരച്ച മുടി എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു 😊😊😊

എഴുത്തു
Aneesh

25/08/2023

ഒരാപാട് നാളത്തെ ഒരു ആഗ്രഹം എന്നിലേയ്ക്കു വന്നു ചേർന്നിരിക്കുന്നു 🚗

26/07/2023

എന്നിലെ തിരിച്ചറിവിനെ ഉണർത്തിയതും...ഇനി ഉണർത്താൻ പോകുന്നതും ഇതിൽ ഉണ്ട്....❤️

22/07/2023

#വാലാട്ടി..ഒരു പട്ടി പടം...

തമാശ ആയി പറഞ്ഞതല്ലാട്ടോ..ശരിക്കും പട്ടികളുടെ കഥ...ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും പരസ്പരം സംസാരിക്കുകയും മനസിലാക്കുകയും ചെയുന്നു എന്ന് ഒന്നുടെ ഉറപ്പിച്ചു പറയുന്ന ചിത്രം.

എടൊ Mr.ദേവൻ (Director &Writer )..ഇത്രേം നിഷ്കളങ്കമായ ചിത്രം തനിക്കു എങ്ങനെ എടുക്കാൻ സാധിച്ചു...ഓരോ സീനും ഒന്നിനൊന്നു മികച്ചതാണ്..നിഷ്കളങ്കമായി ചിരിക്കാനും..പട്ടികളോട് ഒരു ബന്ധവും ഇല്ലാത്ത എന്നെ ജീവിതത്തിൽ ആദ്യമായി വെറും കുറച്ചു പട്ടികൾക്കു വേണ്ടി കരയിച്ചു കളഞ്ഞല്ലോ

എന്തൊരു effort ആണ് നിങ്ങൾ ഇട്ടേക്കുന്നത് എന്ന് സിനിമ കാണുമ്പോ തന്നെ മാനസികാകുന്നുണ്ട്....Entire Crew എന്റെ വക ആത്മാർഥമായി മനസ്സ് നിറഞ്ഞൊരു കയ്യടി...

ഞാൻ ഒരു പട്ടി സ്‌നേഹി ഒന്നും അല്ല...അകാൻ പോകുന്നും ഇല്ല..പക്ഷെ ഒരു കാര്യം ഉണ്ട് ഇനി കണ്ടാൽ കല്ല് എടുത്തു എറിയില്ല...

എന്നാലും എന്റെ കരി...നി ആണ് മോനെ എന്റെ ഹീറോ...ഒരു ഉയർത്തു എഴുന്നേൽപുണ്ടെങ്കിൽ നിന്നേ പോലെ ഉയർത്തു എഴുന്നേൽക്കണം...

Thank you Devan and Entire Crew❤️

Must watch movie along with your kids....

Regards
thetalkaneesh

24/06/2023

"എടൊ അനീഷേ....തനിക്കു ശരി എന്ന് തോന്നുന്ന കാര്യം കണ്ണും അടച്ചു അങ്ങ് ചെയ്യണം.

നമ്മളെ അറിയുന്ന ആള് നമ്മള് മാത്രമേ ഉള്ളു....ഒന്നും നോക്കരുത്....ഇറങ്ങണം....ഇപ്പൊ എന്താ സംഭവിക്യ ഒരു പരിപാടി നടന്നില്ലേ..തുടങ്ങിയടുത്തു നിന്നു നമ്മൾ വീണ്ടും തുടങ്ങും അല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല....

പക്ഷെ ഒരു കാര്യം ഉണ്ട് ആരേം പറ്റിക്കാൻ പോകരുത്....നമ്മൾ വളരുമ്പോൾ കൂടെ ഉള്ളവരേം വളർത്തണം"

ഈ കണ്ണാടി ഇട്ടു വണ്ടി ഓടിക്കുന്ന സാധനം പറഞ്ഞ വാക്കുകളാണ് ഇതു....

ഈ പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്ന വളരെ കുറച്ചു ജീവികളെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടുള്ളു....അതിൽ ഒരു ജീവി ആണ് ഈ ഫോട്ടോയിൽ കാണുന്നത് ....

തന്റെ എല്ലാ സ്വപ്നങ്ങളും നടക്കും എന്ന് താൻ വിശ്വസിക്കുന്ന പോലെ ഞാനും വിശ്വസിക്കുന്നു....ഇനിയും മുന്നോട്ട് ❤️❤️

All the very best Chef Prasad😊

With lots of hope

Aneesh M

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Kochi