DATES

DATES

Share

The Development of Agriculture & Technical Educational Society (DATES) stand for assisting you to build a successful farm to training farmers

Photos from DATES's post 30/08/2019

ജനകീയ കർഷകസഭ

Photos from DATES's post 31/07/2019

ജേക്കബ് ജോണിന്റെ ടിഷ്യുകൾച്ചർ വാഴ കൃഷി - സാങ്കേതിക സഹായം, ടി.കെ.വിജയൻ

Photos from DATES's post 30/04/2018

പാലക്കാട്:
അഗ്രോ ഇക്കോളജി" സുസ്ഥിര കൃഷി
സെമിനാറും
സമത വില്ലേജിന്റെയും
ഇന്ത്യൻ അഗ്രോ ഇക്കോളജി
സൊസൈറ്റി കേരള ചാപ്റ്ററിന്റെ ഉത്ഘാടനവും
ഐ.ആർ.റ്റി.സി.യിൽ നടന്നു.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) എന്ന ഗവേഷണസ്ഥാപനം 1987 ൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഇത് സ്ഥാപിച്ചത്. വിവിധ സാങ്കേതികവിദ്യകളെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിത്തീർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പരിഷത്ത് ഉത്പന്നങ്ങളായ ചൂടാറാപ്പെട്ടി, സമത സോപ്പ്, മാലിന്യ സംസ്ക്കരണ മാതൃകകൾ തുടങ്ങിയവ ഇവിടെ വികസിപ്പിച്ചവയാണ്.
LED തെരുവു വിളക്കുകൾ, മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയ മറ്റു പ്രൊജക്റ്റുകളും ഇവിടെ നടക്കുന്നു.

ഐ.ആർ.റ്റി.സി അതിന്റെ പ്രവർത്തനം പുതിയൊരു ദിശയിലേക്കൂടി വിപുലപ്പെടുത്തുകയാണ്.
കാർഷിക ഉത്പ്പാദനമേഖലയിൽ ദീർഘനാളിയി നടത്തി വരുന്ന മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം
കാർഷിക മേഖലയുടെ സർവ്വതോന്മുഖ വികസനത്തിന്
"സമത വില്ലേജ് " വിപുലീകരിക്കപ്പെടുന്നു.

കാർഷികനേഴ്സറി ,
കാർഷിക ഉപകരണങ്ങൾ,
നടീൽ വസ്തുക്കൾ, വിത്ത് ,ജൈവ - ജീവാണുവളൾ, ജൈവ കീടനാശിനികൾ,കരകൗശല വസ്തുക്കൾ, മാലിന്യ സംസ്ക്കരണ ഉപകരണങ്ങൾ, വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന "ഹോം - കിച്ചൻ കെയർ " സമത സ്വാശ്രയ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന എന്നതിനപ്പുറം പ്രാദേശിക വികസനത്തിനും
കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും
അനി വാര്യമായ മാതൃക പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സമതയിലൂടെ ഐ.ആർ.റ്റി.സി. കേരളത്തിന് പുതിയൊരു ദിശാബോധം നൽകുന്നു.

പാരിസ്ഥിതിക / കാർഷിക മേഖലകൾ അതിസങ്കീർണ്ണമായി പ്രശ്നങ്ങളെ അഭിമുഖീകകരിക്കുന്ന കേരളത്തിൽ
"അഗ്രോ ഇക്കോളജി- സുസ്ഥിര കൃഷി "
ആശയതലത്തിൽ നിന്ന് പ്രായോഗികതലത്തിലേക്ക് വളർന്നെത്തിയിരിക്കുന്നു.

സമത വില്ലേജിന്റെ ഉത്ഘാടനം കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും
അഗ്രോ ഇക്കോളജി സൊസൈറ്റി കേരള ചാപ്റ്ററിന്റെ ഉത്ഘാടനം
വി.എസ്.അച്ചുതാനന്ദനും നിർവ്വഹിച്ചു.

അഗ്രോ ഇക്കോളജി സുസ്ഥിര കൃഷിയുടെ ടെക്നിക്കൽ സെഷൻ
കെ.കൃഷ്ണൻകുട്ടി എം.എൽ.എ ഉത്ഘാടനം ചെയ്തു.പ്രൊഫ.പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. ജിജു പി.അലക്സ്, ഡോ.ജോഷി ചെറിയാൻ, രമേശ് വേണുഗോപാൽ, ഡോ.എൻ.കെ.ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.

അഗ്രോ ഇക്കോളജി സുസ്ഥിര കൃഷിയുടെ ടെക്നിക്കൽ സെഷനിൽ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലാ പ്രസിഡന്റ് പ്രൊഫ.എസ്.മൻമഥൻ പിള്ള മേഖലാ സെക്രട്ടറി റ്റി.കെ.വിജയൻ എന്നിവർ പങ്കെടുത്തു.

Photos from DATES's post 09/04/2018

വിഷുക്കണി 2018

08/04/2018

വിഷുക്കണി 2018
ഏപ്രില്‍ 11-15
ബിസിനെസ് ഇന്ത്യാ ഗ്രൌണ്ട്
ചെങ്ങന്നൂര്‍

Photos from DATES's post 06/04/2018
Photos from DATES's post 06/04/2018

വിഷുക്കണി 2018
ചെങ്ങന്നൂർ.

ഗ്രാമീണ കാർഷിക സംവാദം
ഏപ്രിൽ 7മുതൽ 10 വരെ

"കാർഷിക കേരളം
ജനകീയ ഇടപെടൽ "
കാമ്പയിന്റ ഭാഗമായി
സംസ്ഥാന ജൈവ കാർഷിക സമിതിയും ആലപ്പുഴ ജില്ലാ ജൈവ കാർഷിക സഹകരണ സംഘവും (അഡ് കോസ്)
കരുണ പെയിൻ & പാലീയേറ്റീവ് സൊസൈറ്റിയും
സംയുക്തമായി
സംയോജിത കൃഷി സംസ്ഥാന തല ശിൽപ്പശാലയും കാർഷിക പ്രദർശനവും
2018 ഏപ്രിൽ 11 മുതൽ15 വരെ ചെങ്ങന്നൂർ ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ
നടത്തുന്നതിന്റെ ഭാഗമായി
ഏപ്രിൽ 7മുതൽ 10 വരെ
ചെങ്ങന്നൂർ മണ്ഡലത്തിലെ
എല്ലാ പഞ്ചായത്തുകളിലും
ചെങ്ങന്നൂർ നഗരസഭയിലും
കാർഷികഗവേഷകരും, കാർഷികവിദഗ്ദരും,
കർഷകരുടെ ഭവനങ്ങളിൽ നേരിട്ടെത്തിഗ്രാമീണ കാർഷിക സംവാദം നടത്തുന്നു.

കാർഷിക കേരളം ജനകീയ ഇടപെടൽ കാമ്പയിൻ പരിപാടിയിലൂടെ ജില്ലകളിൽ നടപ്പാക്കിയ "ജനകീയ ജൈവ പച്ചക്കറി കൃഷി,
സംയോജിത കൃഷി, ഓണം, വിഷുക്കാല വിഷ രഹിത പച്ചക്കറി കൃഷി, ഉത്സവ വിപണികൾ തുടങ്ങിയവയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ കാർഷിക വിളകളുമായി ബന്ധപ്പെട്ട കർഷകരുടെ
പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക ഗവേഷകരും കാർഷിക വിദഗ്ദരുമാണ് കർഷകരുമായുള്ള സംവാദത്തിനു നേതൃത്വം നൽകുന്നത്.

നെൽകൃഷി, തെങ്ങ് കൃഷി, പച്ചക്കറി കൃഷി, ഇടവിളകൃഷി, പുരയിട കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യം വളർത്തൽ, തേനീച്ച വളർത്തൽ, കൂൺകൃഷി,
പരിസ്ഥിതി മലിനീകരണം,
മാലിന്യ സംസ്ക്കരണം, ജൈവ - ജീവാണു വളപ്രയോഗം,
വിഷരഹിത ഭക്ഷ്യോല്പാദനം,
ജലസേചന സാദ്ധ്യതകൾ എന്നിവ സംബന്ധിച്ച്
വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയോജിത കൃഷിയുടെ
സർവ്വതല സ്പർശിയായ ചർച്ചകളും
സംവാദങ്ങളുമാണ് ഭവന സന്ദർശനങ്ങളിലൂടെയുള്ള സ്ക്വാടുകളിലും
തുടർന്ന് 11 മുതൽ 15 വരെയുള്ള സെമിനാറുകളിലും
നടത്തുന്നത്.

04/04/2018

വിഷുക്കണി 2018 - ചെങ്ങന്നൂര്‍

കാര്‍ഷിക കേരളം ജനകീയ ഇടപെടല്‍
കാമ്പൈന്റെ ഭാഗമായി

2018 ഏപ്രിൽ 11,12,13,14,15 തീയ്യതികളിലായി
ചെങ്ങന്നൂരിൽ
നടത്തുന്ന
സംയോജിത കൃഷി
സംസ്ഥാന ശിൽപ്പശാലയുടെയും
കാർഷിക പ്രദർശനത്തിന്റെയും
വേദിയായ
ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ
തയ്യാറാക്കുന്ന പന്തലിന്റെ

"കാൽനാട്ടൽ ചടങ്ങ് "
05-04-2018 വ്യാഴാഴ്ച
രാവിലെ 9 മണിക്ക്
സ.സജി ചെറിയാൻ നിർവ്വഹിക്കും.

കായംകുളം, അലങ്കാർ ഡക്കറേഷൻസ് ആധുനിക
സജ്ജീകരണങ്ങളോടെ
100-ൽ അധികം സ്റ്റാളുകളാണ് തയ്യാറാക്കുന്നത്.

സ്റ്റാളുകൾ ലഭ്യമാക്കുവാൻ താല്പര്യമുള്ളവർ
താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

9447463668
9446513771
9447595862

Photos from DATES's post 15/03/2018

Dates Harvesting in Fugairah,UAE

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Telephone

Address

Kayamkulam
690559