GVHSS Mogral

GVHSS Mogral Official Page of GVHSS Mogral

29/12/2025
29/12/2025
*ഇശൽ ഗ്രാമത്തിലെ കലോത്സവം : 1988-89 എസ് എസ് എൽ സി ബാച്ച് അരലക്ഷം രൂപ ആദ്യഗഡുവായി കൈമാറി*.മൊഗ്രാൽ : നിരവധി കവികൾക്കും കലാ...
08/12/2025

*ഇശൽ ഗ്രാമത്തിലെ കലോത്സവം : 1988-89 എസ് എസ് എൽ സി ബാച്ച് അരലക്ഷം രൂപ ആദ്യഗഡുവായി കൈമാറി*.

മൊഗ്രാൽ : നിരവധി കവികൾക്കും കലാപ്രതിഭകൾക്കും ജന്മം നൽകുക വഴി ഇശൽ ഗ്രാമം എന്ന പേര് കേട്ട മൊഗ്രാൽ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനെ ചരിത്ര സംഭവമാക്കാൻ പൂർവ്വ വിദ്യാർത്ഥികൾ രംഗത്ത്.
ഡിസംബർ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടക്കുന്നത്.

ഗ്രാമത്തിന്റെ സാംസ്കാരിക അഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന കൗമാര കലാമേളയുടെ വിജയത്തിനായി 1989–90 എസ്.എസ്.എൽ‍.സി ബാച്ച് (ഓർമ മരം-89') ആദ്യ ഗഡുവായ 55,555 രൂപയുടെ ചെക്ക് മേളയുടെ ജനറൽ കൺവീനർ കൂടിയായ കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.മധുസൂദനന് കൈമാറി.

ബാച്ച് അംഗങ്ങളായ എൻ.എ അബ്ദുൽ ഖാദർ,ബി.എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്കോ,മുഹമ്മദ്കുഞ്ഞി ഗോവ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

കലയുടെ നാദം മുഴങ്ങുന്ന നിമിഷങ്ങൾക്ക് സാക്ഷിയാകാൻ മൊഗ്രാൽ ഗ്രാമം ഒരുങ്ങുമ്പോൾ,അതിന് കൈത്താങ്ങായി ഓർമ മരം-89 ബാച്ച് എത്തിയത് അഭിനന്ദനാർഹമാണെന്നും മറ്റു ബാച്ചുകൾക്ക് ഇത് പ്രചോദനം പകരുമെന്നും ഡിഡിഇ പറഞ്ഞു.
ഹെഡ്മാസ്റ്റർ ജയറാം, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് റിയാസ് കരീം, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്‌നീം വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ മാഹിൻ മാസ്റ്റർ, സെഡ്.എ മൊഗ്രാൽ, ടി.കെ അൻവർ, അർഷാദ് തവക്കൽ, എം പി അബ്ദുൽ ഖാദർ,കെ മുഹമ്മദ്കുഞ്ഞി,വിജു പയ്യാടകത്ത്
തുടങ്ങിയവർ സംബന്ധിച്ചു.

ഇന്നത്തെ പരിപാടികൾ
03/12/2025

ഇന്നത്തെ പരിപാടികൾ

ജില്ലാ കലോത്സവത്തിന് തുടക്കമായി. ....
03/12/2025

ജില്ലാ കലോത്സവത്തിന് തുടക്കമായി. ....

മൊഗ്രാലിന്റെ മിന്നും താരങ്ങൾ. ....😍❤️
15/05/2025

മൊഗ്രാലിന്റെ മിന്നും താരങ്ങൾ. ....😍❤️

Address

Mogral Post
Kasaragod
671321

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914998216300

Website

Alerts

Be the first to know and let us send you an email when GVHSS Mogral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category