Mrvhss Padne

Mrvhss Padne MRVHSS PADNE was establised in 1969 and operated by Pvt. Aided. This School is located in Gups Padanna, Padnna, Cheruvathur, Kasaragod, Kerala.

The school is Co-educational, State Board and Malayalam English is the medium of instructions in this school.

എം.ആർ.വി.എച്ച്.എസ്.എസ് പടന്ന സ്കൂളിൽ ഗണിത ക്ലബ് ഉദ്ഘാടനം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഈശ്വരൻ മാസ്റ്റർ നിർവഹിച്ചു. ശ്രീപ്ര...
14/06/2024

എം.ആർ.വി.എച്ച്.എസ്.എസ് പടന്ന സ്കൂളിൽ ഗണിത ക്ലബ് ഉദ്ഘാടനം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഈശ്വരൻ മാസ്റ്റർ നിർവഹിച്ചു. ശ്രീപ്രിയ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ ഷിഹാബ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ആശംസ അറിയിച്ച് പ്രകാശൻ മാസ്റ്റർ, ശശികല ടീച്ചർ,നിഷ ടീച്ചർ എന്നിവർ സംസാരിച്ചു. 10. C ക്ലാസിലെ ഫാത്തിമ പി.വി നന്ദി രേഖപ്പെടുത്തി

*എം ആർ വി എച്ച് എസ് എസ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു*പടന്ന എം ആർ വി എച്ച് എസ് -ൽ പുതുതായി തുടങ്ങുന്ന അറബിക് ക്ലബ്ബിൻറെ...
14/06/2024

*എം ആർ വി എച്ച് എസ് എസ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു*
പടന്ന എം ആർ വി എച്ച് എസ് -ൽ പുതുതായി തുടങ്ങുന്ന അറബിക് ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ പ്രഥമാ ധ്യാപകൻ എംസി ശിഹാബ് മാസ്റ്റർ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ പ്രകാശൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.
അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അറബി ഭാഷയിൽ തന്നെ സംസാരിച്ചു കൊണ്ടാണ് ഹെഡ്മാസ്റ്റർ അറബി ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്.എട്ടാം ക്ലാസിലെ സിറാജുദ്ദീൻ എന്ന വിദ്യാർത്ഥി അറബിക് ഗാനം ആലപിച്ചുകൊണ്ട് ആസ്വാദകഹൃദയം കവർന്നു.പത്താം ക്ലാസിലെ വിദ്യാർത്ഥിയായ ഷമ്മാസിൻ്റെ പ്രാർത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ അധ്യാപികമാരായ
റോഷ്ന ടി.വി, സഹല എന്നിവർ സംസാരിച്ചു . അറബിക് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി. കെ. പി ഖദീജ ടീച്ചർ സ്വാഗതവും അറബിക് ക്ലബ്ബ് സെക്രട്ടറി ഷഹാമ നന്ദിയും പറഞ്ഞു.

*രക്തദാനദിനം ജൂൺ 14 ന്* ലോകമെമ്പാടുമുള്ളവരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം സൃഷ്ടിക്കുകയും രക്തദ...
14/06/2024

*രക്തദാനദിനം ജൂൺ 14 ന്* ലോകമെമ്പാടുമുള്ളവരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം സൃഷ്ടിക്കുകയും രക്തദാതാക്കളെ നന്ദിപറയുകയും ചെയ്യുന്നതിനായി ആചരിക്കുന്നു. *ABO രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്തിയ *കാൾ ലാൻഡ്‌സ്റ്റൈനറിന്റെ ജന്മദിനമാണ്* ഈ ദിവസം. സുരക്ഷിത രക്തവും രക്തോപകരണങ്ങളും നൽകാനുള്ള ആവശ്യം എടുത്തുകാണിക്കാനും കൂടുതൽ ആളുകളെ പതിവായി രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കാനും ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

രക്തദാനം മനുഷ്യരാശിക്ക് ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണ്. ഇത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ചും അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ തുടങ്ങിയവയിൽ. രക്തദാനം ദാതാവിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും, പുതിയ രക്തകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

രക്തദാനം സംബന്ധിച്ച് പല തെറ്റിദ്ധാരണകളും ആളുകളിൽ നിലനിൽക്കുന്നുണ്ട്. രക്തദാനം ആരോഗ്യത്തിന് ഹാനികരമല്ല, മറിച്ച് ഇത് ഉത്തേജകമായ ഒരു പ്രവർത്തിയാണ്. ഒരാൾക്ക് 56 ദിവസം കൂടുമ്പോൾ വീണ്ടും രക്തം ദാനം ചെയ്യാവുന്നതാണ്. ലോകാരോഗ്യ സംഘടന (WHO) സുരക്ഷിത രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നു, കാരണം ഇത് ഏറ്റവും ഉത്തമമായ ജീവൻ രക്ഷാ പ്രവർത്തിയാണ്.
* PADNE*

എം ആർ വി എച്ച് എസ് എസ് പടന്ന സ്കൂളിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ എം സി ഷിഹാബ് മാസ്റ്റർ നിർവ്വഹിച്ചുഹരീന്ദ്...
14/06/2024

എം ആർ വി എച്ച് എസ് എസ് പടന്ന സ്കൂളിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ എം സി ഷിഹാബ് മാസ്റ്റർ നിർവ്വഹിച്ചു
ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ SRG JOINT CONVENOR അനീഷ് മാസ്റ്റർ അധ്യക്ഷത നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മനോജ് മാസ്റ്റർ മുഖ്യാതിഥി ആയി സംസാരിച്ചു. ചടങ്ങിൽ ആശംസ അറിയിച്ച് പ്രകാശൻ മാസ്റ്റർ സംസാരിച്ചു. ചടങ്ങിൽ 9B ക്ലാസിലെ ഹഫ്സ കെ സി നന്ദി രേഖപ്പെടുത്തി

14/06/2024
3rd place in volleyball
17/09/2023

3rd place in volleyball

Address

MRVHSSCHOOL
Kasaragod
671312

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9am - 5pm

Telephone

+914672276570

Website

Alerts

Be the first to know and let us send you an email when Mrvhss Padne posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mrvhss Padne:

Shortcuts

Share

Category