Kasargod Wafy Alumni Dist

Kasargod Wafy Alumni Dist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kasargod Wafy Alumni Dist, Education, Kasaragod.

*എല്ലാവരുടെയും തിരുനബി* *സ്നേഹ സംഗമം*2025 സെപ്റ്റംബർ 21 ഞായർ, 02:00 pmകാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാൾ > വാഫി അലുംനി അസോസ...
19/09/2025

*എല്ലാവരുടെയും തിരുനബി*

*സ്നേഹ സംഗമം*

2025 സെപ്റ്റംബർ 21 ഞായർ, 02:00 pm
കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാൾ

> വാഫി അലുംനി അസോസിയേഷൻ, കാസർഗോഡ് ജില്ലാ കമ്മിറ്റി

10/06/2025
14/12/2024

പതിമൂന്നാമതു സംസ്ഥാന വാഫി - വഫിയ്യ കലോത്സവം, സി ഐ സി - സമസ്ത പ്രശ്‌നം: വസ്തുതകൾ..

സി. ഐ. സി ജനറൽ സെക്രട്ടറി ഉസ്‌താദ് അബ്ദുൽ ഹക്കീം ഫൈസി അദൃശ്ശേരി മാധ്യമങ്ങളെ കാണുന്നു.

CIC Media Desk,
Coordination of Islamic Colleges - CIC

വാഫി അലുംനി സെമിനാർ ഖാസി: ചരിത്രം, വർത്തമാനം, കർമ്മശാസ്ത്രംസ്ഥലം : കോഴിക്കോട്തീയതി: 07.11.202Registration link: https://...
05/11/2024

വാഫി അലുംനി സെമിനാർ

ഖാസി: ചരിത്രം, വർത്തമാനം, കർമ്മശാസ്ത്രം

സ്ഥലം : കോഴിക്കോട്
തീയതി: 07.11.202

Registration link:
https://forms.gle/YLM4VZTH9mRfxQKz9

Congratulations 🌹🌹🌹
20/10/2024

Congratulations
🌹🌹🌹

`Friday Message`*അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ...
18/10/2024

`Friday Message`

*അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."*

6235714313
Hope Valley Women's college, Charladka
18/10/2024

മാനേജ്മെന്റ് മീറ്റിംഗ്-----------------------------സി.ഐ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ്  മീറ്റിംഗ് തിരൂരിൽ നട...
01/10/2024

മാനേജ്മെന്റ് മീറ്റിംഗ്
-----------------------------

സി.ഐ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ് മീറ്റിംഗ് തിരൂരിൽ നടന്നു. 50 അംഗ സ്ഥാപനങ്ങളിൽ നിന്ന് ഇരുനൂറോളം പേർ പങ്കെടുത്തു. സി ഐ സി വിദ്യാഭ്യാസത്തിന് വേണ്ടി മാത്രമുള്ള സംവിധാനമാണെന്നും മത സംഘടനയോ രാഷ്ട്രീയ സംഘമോ അല്ലെന്നും സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.ഐ.സി ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ന്യൂജൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സ്വീകരിക്കാൻ സ്ഥാപനങ്ങൾ സജ്ജമാകണമെന്നും അടിസ്ഥാന സൗകര്യങ്ങളും പാഠ്യ പദ്ധതിയും കാലോചിതമായി പരിഷ്കരിക്കണമെന്നും മതനിരാസ ലിബറൽ ചിന്താഗതികൾക്കെതിരെ വിദ്യാർഥികളും സ്ഥാപനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നും സിഐസിയുടെ ഊന്നൽ ലിബറൽ ചിന്തകളെ പ്രതിരോധിക്കുന്നതിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡേ:സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി.
സി.ഐ.സി DAAT ഡയറക്ടർ അബ്ദുൽ ഹക്കീം വാഫി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഡോ: ഉബൈദ് വാഫി വി.പി.സി എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.
സി.ഐ.സി ട്രഷറർ അലി ഫൈസി തൂത ജോയിൻ്റ് സെക്രട്ടറിമാരായ ഹബീബുള്ള ഫൈസി പള്ളിപ്പുറം, ഡോ: മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, DAAT ചെയർമാൻ ഡോ:ലുഖ്മാൻ വാഫി അൽ അസ്ഹരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വർക്കിംഗ് സെക്രട്ടറി ഡോ: റഫീഖ് അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി ആമുഖവും, ജോയിൻ്റ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട് ഉപസംഹാരവും നടത്തി.

[ 436]
Coordination of Islamic Colleges

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൻ്റെ (സി.ഐ.സി)  2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. 26/08/2024 ന് സി.ഐ...
28/09/2024

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൻ്റെ (സി.ഐ.സി) 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
26/08/2024 ന് സി.ഐ.സി ആസ്ഥാനത്ത് (പാങ്ങ് വഫാ കാമ്പസ്) ചേർന്ന സി.ഐ.സി സെനറ്റ് യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പാണക്കാട്, പി എസ് എച്ച് തങ്ങൾ പരപ്പനങ്ങാടി, അലി ഫൈസി തൂത എന്നിവർ അവതരിപ്പിച്ച പാനൽ സെനറ്റ് ഏകകണ്ഠമായി പാസാക്കി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് പ്രസിഡണ്ടും , സി.ഐ.സി ഫൗണ്ടർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയും, അലി ഫൈസി തൂത ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

[435]
Coordination of Islamic Colleges - CIC

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Kasargod Wafy Alumni Dist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kasargod Wafy Alumni Dist:

Shortcuts

Share

Category