04/06/2023
അൽബിർറ് നൽകുന്നത് പാരമ്പര്യത്തിലൂന്നിയ ക്വാളിറ്റി വിദ്യാഭ്യാസം : യു.എം ഉസ്താദ്
ചെർക്കള: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് സ്കൂളുകൾ നൽകുന്നത് പാരമ്പര്യത്തിലൂന്നിയ ക്വാളിറ്റി വിദ്യാഭ്യാസമാണെന്ന് സമസ്ത ഉപാദ്ധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി പ്രസ്താവിച്ചു. അൽബിർറ് സ്കൂളുകളുടെ കാസർഗോഡ് ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്യുന്ന ആശയങ്ങൾക്ക് വിരുദ്ധമായ സംവിധാനങ്ങൾ ഉയർന്നുവന്ന സാചര്യത്തിലാണ് അൽബിർറ് സ്കൂളുകൾ സ്ഥാപിക്കാൻ സമസ്ത തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെർക്കള ശംസുൽ ഉലമ അൽബിർറ്
സ്കൂളിൽ നടന്ന
ജില്ലാ തല പ്രവേശനോത്സവത്തിൽ സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദിർ ഖാസിമി ബംബ്രാണ, ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. അൽബിർ സ്കൂൾ മാനേജർ ഇ. അബ്ദുല്ലക്കുഞ്ഞി അധ്യകഷതവഹിച്ചു.
അൽബിർറ് ജില്ലാ കോഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി.
അലി ദാരിമി, അബ്ദുൽ ഖാദിർ മൗലവി , സുഹൈർ അസ്ഹരി പള്ളങ്കോട് , എം. ബി മൂസ ചെർക്കള ,
ഇ.അബൂബ്കർ ഹാജി, സലാം ചെർക്കള , അൽബിർറ് സ്കൂൾ കോർഡിനേറ്റർ ആശിഖ് ഹുദവി ചാനടുക്കം
എന്നിവർ സംസാരിച്ചു.