Morning Star, Kadirur

Morning Star, Kadirur

Share

Education is the most powerful weapon, that can change the world.

13/05/2023
30/11/2019

ഇത് മോണിങ് സ്റ്റാര്‍ ഇംഗ്ളീഷ് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം നടന്ന പഠനയാത്ര...വയനാട് E3 Theme Park - ല്‍ വൈവിധ്യസമൃദ്ധമായ ആഘോഷങ്ങളോടെ ഒരു ദിവസം - 2019 നവമ്പര്‍ 29 വെള്ളിയാഴ്ച. കുട്ടികളുടെ കൂടെ കുട്ടികള്‍ക്കായി ഒരു ദിവസം.

15/11/2019

THEY CAME, SAW, AND CONQUERED

The students of Morning star English
School Visited Kadirur's own Art Gallery.
It was on children's Day-The Birthday of their chachaji. Their specific attraction of
this year was this unique treasure, rare
in India - This is the first attempt in
the country by a village Panchayat
established A PERFECT RURAL ART GALLERY
The amazing play of colours bloomed rainbow charm within each
expanded eyes-It was their first experience. The language of colours
are not unfamiliar to children. They read
the art forms and colours in their own
way. They sought assistance of teachers to know the hidden mysteries behind the
concepts.The Nov 14th came on a THURSDAY
which is their ENGLISH DAY. They exchanged views, anxieties, and
delights within the limitations of
Iheir language command. They
unveiled their appreciative talent
with extraordinary enthusiasm.
The presence of the Prince among
Artists Sri. K.M. SIVAKRISHNAN MASTER
thrilled the students and he introduced
the paintings narrating the significance
in detail-Keeping his own skills tightly
at his fingertips he opened the windows
to show the horizons of gallery arts-
The eagle Camera eyes of Sri SAJITH. VT recorded the rarites of minds
and expressions immortal.
Stepping out after Art Gallery, the Children glided to Morning star school
Campus where they themselves arranged an ART EXHIBITION consisted of
tender imaginative creations. Amritha. A.P., (39 works) Sayed Mohammad Rezel (31 works)Pranav. P (9 works) Nyna K.C (10 works)., Sradha Latheesh., Sanju Prajith.,Harinand .A., Sonu Prajith., Ayush S., Aadi dev. P.M., Adwaith Ajesh., Devarag V., Devarsh K.P., Anaswer K are
some of the artists deserving special
reference for their drawings and paintings.
About 121 paintings and sketches presented by children.Some were commentable in
skill presentation, imagination
and perfection .Those who degrade English Medium students should see their skills
in non-academical activities
beyond excellent studies. These
gems conquer peaks of all spheres.
The candidates appear in visual media
are mainly English Medium students
and they make the world spellbound
whatever a minority ridicule, these
students dominate every field-
without language command in
oration and creation what is
general education?
If lhere is no communicative skill
what'is the purpose of English
Medium schools and English
divisions...?
Our kids celebrated The Childrans Day
with abundant festivity co-ordinating
orations, reciting, singing,dancing
distributing sweets. They drew
sketcheട in their minds for their
future recollections-They enjoyed
a freedom of their own and flew
along with their own skies....

അവര്‍ വന്നു, കണ്ടു, കീഴടക്കി.....

മോണിങ്സ്റ്റാര്‍ സ്റ്റാര്‍ ഇംഗ്ളീഷ് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കതിരൂരിന്റെ സ്വന്തം ആര്‍ട്ട് ഗാലറി കാണാനെത്തി... ശിശുദിനമായിരുന്നല്ലോ. അവരുടെ ചാച്ചാജിയുടെ ജന്‍മദിനം. ഈ വര്‍ഷം അവര്‍ തെരഞ്ഞെടുത്തത് ഇന്ത്യയിലെ ഈ അത്ഭുതത്തെയായിരുന്നു. ഇന്ത്യാരാജ്യത്ത് ഒരു ഗ്രാമപഞ്ചായത്ത് ഒരു ആര്‍ട്ട് ഗാലറിക്ക് രൂപം നല്‍കിയ ഗ്രാമമാണ് കതിരൂര്‍. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറി...

വര്‍ണ്ണങ്ങളുടെ വിസ്മയങ്ങള്‍ ആ വിടര്‍ന്ന കണ്ണുകളില്‍ നിറങ്ങളായി തന്നെ പ്രതിഫലിച്ചു... അവരുടെ ആദ്യത്തെ അനുഭവമായിരുന്നു, അത്. വര്‍ണ്ണങ്ങളുടെ ഭാഷ അവര്‍ക്ക് അന്യമല്ലല്ലോ...ആ വരകളില്‍ നിന്ന് വര്‍ണ്ണങ്ങളുടെ ആ ആഘോഷങ്ങളില്‍ നിന്ന് അവര്‍ക്ക് അറിയാവുന്നത് അവര്‍ വായിച്ചെടുത്തു. സംശയങ്ങളും വരകളുടെ നിഗൂഢതകളും അവര്‍ അദ്ധ്യാപികമാരോട് ചോദിച്ചു കൊണ്ടിരുന്നു. അതെ നവമ്പര്‍ 14 ഒരു വ്യാഴാഴ്ചയാണല്ലോ, വ്യാഴാഴ്ച അവരുടെ ഇംഗ്ളീഷ് ഡേ യാണ്. അവര്‍ക്ക് അറിയാവുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഒതുങ്ങി നിന്ന് അവര്‍ പരസ്പരം ആഹ്ളാദം പങ്കു വെച്ചു, സംശയങ്ങള്‍ കൊണ്ടു തങ്ങളുടെ ആസ്വാദന ത്വര തുറന്നുവെച്ചു.

ആര്‍ട്ട് ഗാലറിയിലെ ചിത്രങ്ങളെ പരിചയപ്പെടുത്താന്‍ കേരളത്തിന്റെ ചിത്രകാരന്‍മാരിലെ ആ രാജകുമാരന്‍ അവിടെ തന്നെയുണ്ടായിരുന്നു. ശ്രീ. കെ.എം. ശിവകൃഷ്ണന്‍മാസ്റ്റര്‍. നിറങ്ങള്‍ സ്വന്തം വിരലുകളില്‍ ചുരുട്ടിവെച്ച് മാഷ് ചിത്രങ്ങളുടെ ഉള്ളറകളുടെ വാതായനങ്ങള്‍ ഓരോന്നായി തുറന്നിട്ടു. ഒപ്പം സജിത്ത് വിടി. സ്വന്തം ക്യാമറയുടെ കണ്ണുകള്‍ക്ക് പിന്നിലെ കണ്ണായി, കാതായി കുട്ടികളുടെ മനസ്സും ഭാവവും ഒപ്പിയെടുത്തു കൊണ്ട് നിറങ്ങളുടെ കാവലാളായി....

ആ ആര്‍ട്ട് ഗാലറിയില്‍ നിന്ന് അവര്‍ നീന്തിയെത്തിയത് സ്വന്തം സ്ക്കൂള്‍ പരിസരത്ത് കുട്ടികള്‍ തന്നെ തയാറാക്കിയ സ്വന്തം ചിത്രശാലയിലേക്കായിരുന്നു. അമൃത (39 ചിത്രങ്ങള്‍) സയ്യദ് മുഹമ്മദ് റസല്‍ (31 ചിത്രങ്ങള്‍) പ്രണവ് (9 ചിത്രങ്ങള്‍) നൈന കെ. സി. (10 ചിത്രങ്ങള്‍) സഞ്ജു പ്രജിത്ത്, ശ്രദ്ധ ലതീഷ്, ഹരിനന്ദ് എ, സോനു പ്രജിത്ത്, ആയുഷ് എസ്, ആദിദേവ് പി എം, അദ്വൈത് അജേഷ്, ദേവരാഗ്. വി, ദേവര്‍ഷ് കെ പി എന്നിവരുടെ വരകള്‍, വര്‍ണ്ണങ്ങള്‍... കൈയൊതുക്കം വന്നവയും വരയുടെ മര്‍മ്മങ്ങളിലേക്ക് പിച്ചവെക്കുന്നവയുമായ നിരവധി രചനകള്‍...ഏതാണ്ട് 121 ചിത്രങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്. ഇംഗ്ളീഷ് മീഡിയം കുട്ടികളെ രണ്ടാം നിരയിലേക്ക് തള്ളുന്ന വരോട് മറുപടി പറയുന്ന കലാഭാവനകള്‍. ഇവിടെയും മുത്തുകളുണ്ടെന്ന്, വര്‍ണ്ണപ്രപഞ്ചമുണ്ടെന്ന് അറിയുന്നവര്‍ അറിയട്ടെ. നമുക്കറിയാം വിഷ്വല്‍മീഡികളില്‍ കഴിവു തെളിയിക്കാനെത്തുന്ന മിടുക്കികളും മിടുക്കന്‍മാരും സിബിഎസ്ഇ യുടെ കുട്ടികളാണ്. എല്ലാ മേഖലയിലും അവര്‍ കടന്നു കയറുകയാണ്..ആരെന്തു പറഞ്ഞാലും അതാണ് സത്യം. നന്നായി എഴുതാനും വായിക്കാനും അറിയുന്നില്ലെങ്കില്‍ എന്തു പൊതുവിദ്യാഭ്യാസം.? ഇംഗ്ളീഷ് സംസാരിക്കുന്നില്ലെങ്കില്‍ പിന്നെന്ത് ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍..?പിന്നെന്ത് ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍...?
അതെ, ഈ ശിശുദിനം അവര്‍ ആഘോഷിച്ചു. പ്രസംഗിച്ചും പാടിയും ആടിയും മനസ്സുകളില്‍ മധുരം പകര്‍ന്നു. മധുരം പങ്കുവെച്ചു. അവസ്മരണീയമായ ഓര്‍മ്മകളുടെ താളുകളിലേക്ക് നിറമുള്ള കുറേ വരകള്‍ കുറിച്ചുവെച്ചു, സ്വന്തം ശിശുദിനനാളില്‍, തങ്ങളുടെ മാത്രം സ്വാതന്ത്ര്യത്തിന് ചിറക് നല്‍കി, സ്വന്തം ആകാശങ്ങളില്‍ അവര്‍ പറന്നു കളിച്ചു....

Photos from Morning Star, Kadirur's post 15/08/2019

INDEPENDANCE DAY CELEBRATION
Thursday, 15th August 2019

15/08/2019

INDEPENDANCE DAY CELEBRATION
Thursday, 15th August 2019

Photos from Morning Star, Kadirur's post 01/04/2019

Many many happy returns ....♥

Photos from Morning Star, Kadirur's post 27/02/2019

മോണിങ് സ്റ്റാര്‍ ഇംഗ്ളീഷ് സ്ക്കൂള്‍ വാര്‍ഷികാഘോഷം 2019 മാര്‍ച്ച് 3 ഞായറാഴ്ച കതിരൂര്‍ അഞ്ചാംമൈല്‍ ജ്യോതി ടാക്കീസില്‍ വെച്ചു നടക്കുകയാണ്. പ്രശസ്ത ബാലസാഹിത്യകാരനും ചെറുകഥാകൃത്തുമായ ശ്രീ. പ്രേമാനന്ദ് ചമ്പാട് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. പ്രൈമറി ക്ളാസുകളില്‍ മോണിങ്സ്റ്റാര്‍ ഇംഗ്ളീഷ് സ്ക്കൂളില്‍ പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ A+ നേടിയ നന്ദന എസ് പ്രദീപ്, പഞ്ചമി എസ് വിനീഷ്, ഐശ്വര്യ കെ., വൃന്ദ വാകയാട്ട്, കൃതിക പ്രകാശ് എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.അബാക്കസ് പരീക്ഷയില്‍ 100% മാര്‍ക്ക് നേടിയ വിന്നര്‍ ആര്യനന്ദ എന്‍., റണ്ണേഴ്സ് അപ്പ് അമൃത എ പി ഉള്‍പ്പടെ മികച്ചവിജയം നേടിയവര്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലും ട്രോഫികളും, സ്ക്കൂള്‍ തലത്തില്‍ മികച്ച വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡുകളും ട്രോഫികളും ഉദ്ഘാടനച്ചടങ്ങില്‍ വിതരണം ചെയ്യും. അതോടൊപ്പം രചനാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കുകയും ചെയ്യും.
സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ശ്രീ ശരത്ബാബു എ വി യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനചടങ്ങില്‍ സ്ക്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീമതി ബീന ഏ വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പാള്‍ ശ്രീ രമേശ് കണ്ടോത്ത് അനുമോദന പ്രസംഗം നടത്തും. ശ്രീമതി ശില്‍പ ബിജു സ്വാഗതവും ശ്രീമതി ഇ. രാജലക്ഷ്മി നന്ദിയും രേഖപ്പെടുത്തും. തുടര്‍ന്ന് ഡാന്‍സ് മാസ്റ്റര്‍ അനില ടീച്ചറുടെ ശിക്ഷണത്തില്‍ നടക്കുന്ന നൃത്തശില്പവും മറ്റു നൃത്തങ്ങളും സ്റ്റേജ് ഷോയും അരങ്ങേറും. അതോടൊപ്പം സ്ക്കൂള്‍ അദ്ധ്യാപികമാര്‍ അണിയിച്ചൊരുക്കുന്ന പ്രത്യേക കലാപരിപാടികളും അവതരിപ്പിക്കപ്പെടും.
മുഴുവന്‍ രക്ഷിതാക്കളേയും സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അഭ്യുദയകാംക്ഷികളേയും സഹൃദയരായ നാട്ടുകാരേയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ്.

24/02/2019

Sree veda Secured Special Prize for Drawing Competition UKG
(Organized by Soorya mudra)

18/02/2019

മനീഷാ കോളജ് കൂട്ടായ്മയായ മനീഷാ സംഗമ സമിതിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ഇല്ലം കോളനിയിലെ വിദ്യാത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തലശ്ശേരി പരിസരത്തെ പ്രധാനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുകയുണ്ടായി. 2019 ഫെബ്രുവരി 17 ഞായറാഴ്ച കാലത്ത് മുതല്‍ വൈകുന്നേരം വരെ തലശ്ശേരി യിലെ ചരിത്രപ്രാധാന്യമുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജീവിതത്തില്‍ ഇതേവരെ കടലും ബീച്ചും കടല്‍ത്തിരകളും തീവണ്ടിയും കണ്ടിട്ടില്ല കുറെ മനുഷ്യര്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു പരിപാടി മനീഷ സംഘടിപ്പിച്ചത്. ആ യാത്ര അവിടുത്തെ മനുഷ്യരുടെ കണ്ണുകളില്‍ നിറച്ച ആഹ്ളാദം ലോകത്തിലെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അപ്പുറമുള്ള ആത്മനിര്‍വൃതി മനീഷയുടെ ഓരോ സംഘാടകനിലും ഉളവാക്കി എന്നത് ഒരു സത്യം. പ്രത്യക്ഷമായും പരോക്ഷമായും ഈ സദുദ്യമത്തിന് ഭാഗവാക്കായ മുഴുവന്‍ പേര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആ നന്‍മയുടെ കണ്ണുകള്‍ ഞങ്ങളെ വിട്ടുപിരിഞ്ഞത്...

Photos from Morning Star, Kadirur's post 06/02/2019

9 D film show at Morning Star
(19 JANUARY 2019)

Photos from Morning Star, Kadirur's post 17/12/2018

2018 August 15...INDEPENDANCE DAY CELEBRATION..

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Near Old Police Station, Kadirur
Kannur
670642

Opening Hours

Monday 10am - 3:30pm
Tuesday 10am - 3:30pm
Wednesday 10am - 3:30pm
Thursday 10am - 3:30pm
Friday 10am - 3:30pm