Kamaliya School Alumni

Kamaliya School Alumni Official Fb Page of AKSA( Association of Kamaliya School Alumni)

30/05/2021
*കമാലിയ്യ മദ്രസ്സ AUP സ്കൂൾ പ്രവേശനം ആരംഭിച്ചു.*🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰⛔ ലോക് ഡോൺ മൂലം ഈ വർഷത്തെ അഡ്മിഷൻ അപേക്ഷ *Online* ആയി  സമർപ്...
18/05/2021

*കമാലിയ്യ മദ്രസ്സ AUP സ്കൂൾ പ്രവേശനം ആരംഭിച്ചു.*
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

⛔ ലോക് ഡോൺ മൂലം ഈ വർഷത്തെ അഡ്മിഷൻ അപേക്ഷ *Online* ആയി സമർപ്പിക്കാം.

താഴെ കൊടുത്ത ലിങ്ക് തുറന്ന് വിവരങ്ങൾ രേഖപ്പെടുത്തുക.
https://forms.gle/JDjzjETGe7NcnZhD8

06/09/2020

കമാലിയ...

ഇരിക്കൂറുകാരുടെ സർവകലാശാല. ആ ചുമരുകൾക്ക് പുസ്തകത്തിൻെറ മണത്തേക്കാൾ ജീവിതത്തിൻെറ ഗന്ധമായിരുന്നു ഉണ്ടായിരുന്നത്. അവിടെ പഠിപ്പിച്ചതും പഠിച്ചതും ജീവിതങ്ങളായിരുന്നു. അവിടെ നിന്നാണ് ഭക്ഷണം കഴിക്കാനില്ലാത്തവനെ ആദ്യമായി കണ്ടത്. സ്വന്തമായി ഒരു കുടയില്ലാത്തവനെ കണ്ടത്. വൃത്തിയുള്ള കുപ്പായമില്ലാത്തവനെ കണ്ടത്. ഒരു ചെരുപ്പ് പോലുമില്ലാത്തവനെ കണ്ടത്. പുസ്തകവും ബാഗും വാങ്ങാൻ ഗതിയില്ലാത്തവനെ കണ്ടത്. പൊട്ടിയ സ്ളേറ്റും കീറിയ കുപ്പായവും നിറഞ്ഞ കണ്ണുമുള്ള ഒരുപാട് കൂട്ടുകാരെ കിട്ടിയത്. വർഷത്തിൽ പോകുന്ന സ്‌കൂൾ ടൂർ സ്വപ്നം പോലും കാണാൻ പറ്റാത്തവർ ആയിരുന്നു എനിക്ക് ചുറ്റും. വർഷാവസാനം എടുക്കുന്ന ക്ലാസ്സ് ഗ്രൂപ് ഫോട്ടോ പൈസ കൊടുത്ത് വാങ്ങാൻ സാധിക്കാത്തവരായിരുന്നു മിക്കവരും. സത്യത്തിൽ ആ കലാലയം ഒരു "യതീം ഖാന" ആയിരുന്നു. ഉപ്പയും ഉമ്മയും കുടുംബവുമുള്ള ഒരുപാട് യതീമുകൾക്കുള്ള ഒരു ഖാന.

ഒന്നുമില്ലാത്ത വീട്ടിൽ നിന്നും വന്ന അരപ്പട്ടിണിക്കാരായ മക്കളോട് ആ സ്‌കൂളിലെ ഒരു ടീച്ചറും ഒന്നിനും തർക്കിച്ചില്ല. ഉച്ചക്കഞ്ഞി കുടിപ്പിക്കാതെ ഒരാളെയും തിരിച്ചയച്ചുമില്ല ആ കൂട്ടർ. നാലാമത്തെ പിരീഡിൻെറ അവസാന ലാപ്പിൽ ഓരോ ബാച്ച് വീതം അദ്ധ്യാപകർ അമ്മ വേഷമണിയും.വരിവരിയായി നിന്ന ആ കുട്ടികളുടെ കണ്ണിൽ നിന്നും ഇന്നലെ രാത്രി മുതലുള്ള പട്ടിണിയുടെ ആഴം അവർ അളന്നെടുക്കും. എന്നിട്ട് അവരുടെ 'നേറ്റി'യിലേക്ക് കഞ്ഞിയും പയറും വാരിയൊഴിക്കും. ഒരു വറ്റ് പോലും ബാക്കി വെച്ചേക്കരുത് എന്ന് മുന്നറിയിപ്പും തരും. ഫീസ് കൊടുക്കാതെ പരീക്ഷ എഴുതിയവരും യൂണിഫോമില്ലാതെ ക്ലാസ്സിലിരുന്നവരും എത്രയെത്ര..? പൊട്ടിയ കുട നന്നാക്കാൻ വകയില്ലാത്തവർക്ക് അതിനുള്ള പൈസ കൊടുക്കുന്നത് സ്ഥിരം കാഴ്ച. വീട്ടിലെ അടുക്കള സങ്കടങ്ങൾ പോലും അവർക്ക് നന്നായറിയാം.

എനിക്ക് കമാലിയ വെറും ഏഴ് വർഷം ഇരുന്ന കെട്ടിടം മാത്രമല്ല. എൻെറ ഓർമ്മകളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ആ മുറ്റത്താണ്. ബാലൻ മാഷിൻെറ ചൂരലും ദാമോദരൻ മാഷിൻെറയും മായിൻ മാഷിൻെറയും പേടിപ്പിക്കലും ഭാർഗവി ടീച്ചറും ഗീത ടീച്ചറും തന്ന കരുണയും ഹസീന ടീച്ചറിൻെറ നുള്ളലും പുഷ്‌പ ടീച്ചറിൻെറ പാട്ട് പഠിപ്പിക്കലും കുഞ്ഞിമ്മായൻ മാഷിൻെറ ദഫ് - കോൽക്കളിയും വിനോദ് മാഷിൻെറയും അബോക്കർ മാഷിൻെറയും ക്രിക്കറ്റ് - ഫുട്ബോൾ കോച്ചിങ്ങും മെൽസി ടീച്ചറിൻെറ ഉപദേശവും രമണി ടീച്ചറിൻെറ സ്നേഹിച്ചുള്ള കൊല്ലലും മൂച്ചുക്കാക്കയുടെ ബെല്ലടിയും മേമിക്കാൻെറ കഞ്ഞിപ്പുരയുമൊക്കെ ഇപ്പോഴും അതേപോലെ ഓർമ്മയുണ്ട്. അങ്ങ് ലക്ഷ്മണൻ മാഷിൻെറ ക്ലാസ്സ് മുതൽ ഇങ്ങു കുഞ്ഞിരാമൻ മാഷിൻെറ ക്ലാസ് വരെയുള്ള എല്ലാവരും മായാതെ മങ്ങാതെ ഉള്ളിലുണ്ട്. ഞാനും അനിയൻ ജബ്ബുവും അനിയത്തി ആമിയും അടങ്ങുന്ന അഞ്ചംഗ പ്രാർത്ഥനാ ടീമും ഗ്രൂപ് മത്സരങ്ങളും ഗാങ് തിരിഞ്ഞുള്ള അടിപിടിയും കള്ളനും പോലീസും മനാഫ്‌കൻെറ കടയും മൊയ്‌തീൻ പള്ളി കുളത്തിലെ കുളിയും പരിസരത്തുള്ള വീട്ടിൽ നിന്നുള്ള പാത്രം കഴുകലും അവിടുത്തെ പുളി പറിക്കലും മാങ്ങക്ക് കല്ലെറിയലും പോലീസ് സ്റ്റേഷൻ മാവിലെ പഞ്ചസാര മാങ്ങ തിന്നലും പട്ടീലെ കാക്കാൻെറ മുളകിട്ട നാരങ്ങയും ഹാരിസ്കാക്കൻെറ സേമിയ-പാൽ ഐസും എല്ലാം.

ഓരോ വെക്കേഷനിലും എൻെറ സ്‌കൂളിലേക്ക് കയറിപ്പോകുമ്പോൾ അവരുടെ മുഖത്തു കാണുന്ന ഒരു സന്തോഷമുണ്ടല്ലോ...
വീണ്ടും വീണ്ടും അവിടേക്ക് കയറിച്ചെല്ലാൻ അത് മാത്രം മതി.

സ്നേഹപൂർവ്വം,

ഫൈസൽ സിസി - VII E

Faisal Irikkur

Happy Teachers Day
05/09/2020

Happy Teachers Day

ഇരിക്കൂർ കമാലിയ മദ്രസ എ.യു.പി സ്കൂളിൽ ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸▪ഇരിക്കൂർ പഞ്ചായത്തിൽ അക്കാദമിക മേഖലയിലും പാഠ...
26/03/2020

ഇരിക്കൂർ കമാലിയ മദ്രസ എ.യു.പി സ്കൂളിൽ ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
▪ഇരിക്കൂർ പഞ്ചായത്തിൽ അക്കാദമിക മേഖലയിലും പാഠ്യേതര രംഗത്തും മികച്ച നിലവാരം പുലർത്തുന്ന *കമാലിയ മദ്രസ എ.യു.പി സ്കൂളിൽ* 2020-2021 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനത്തിന് ഓൺലൈൻ രജിസ്ടേഷൻ തുടങ്ങി.

▪LKG മുതൽ 7 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്താം.

▪ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ് .

*▪ ഹൈടെക്ക് ക്ലാസ് റൂമുകൾ*
*▪️ഇംഗ്ലീഷ് & മലയാളം മീഡിയം ബാച്ചുകൾ*
*▪️വിശാലമായ കമ്പ്യൂട്ടർ ലാബ്*
*▪️വിവിധ ക്ലബ്ബുകൾ*
*▪️എല്ലാ ക്ലാസ്സുകളിലും പോക്കറ്റ് ലൈബ്രറികൾ*

*▪️പഠന വൈകല്യം നേരിടുന്ന വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ*

*▪️ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും സ്പോർട്സിലും മികവ് തെളിയിക്കാൻ പ്രത്യേക പരിശീലനം*

*▪️LSS, USS, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് സമഗ്ര പരിശീലനം*

*▪️ കുട്ടാവ്, ഫാറൂഖ് നഗർ, പെരുവളത്ത് പറമ്പ, പാറ്റക്കൽ, സിദ്ദീഖ് നഗർ ,പട്ടീൽ, പെടയങ്കോട്,പട്ടുവം, നിടുവള്ളൂർ, കൊളപ്പ, ആഴിപ്പുഴ ,കൂരാരി ,നിലാമുറ്റം, വയക്കാം കോട് പൈസായി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം*

*▪മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും*

▪സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് ഇംഗ്ലീഷിലോ , മലയാളത്തിലോ ഫോറം പൂരിപ്പിച്ച് ഏറ്റവും താഴെ കാണുന്ന *SUBMIT* ബട്ടൺ അമർത്തിയാൽ നിങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാകും.

*രജിസ്ട്രേഷൻ ലിങ്ക്* 👇
https://forms.gle/FCmh9sRRFdehswEg9
▪ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് അഡ്മിഷൻ വിവരങ്ങൾ ഫോൺ മുഖേന അറിയിക്കുന്നതായിരിക്കും.

*സംശയങ്ങൾക്ക് വിളിക്കുക*
📞 *+91 94479 48102*
📞 *+91 94475 47473*
📞 *+91 90376 62354*
📞 *+91 96336 01671*

*വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ കമാലിയ്യ ഒരുങ്ങി*🔘🌕🌖🌗🌘🌑🌒🌓🌔⚫⚫⚫⚫ഈ നൂറ്റാണ്ടിലെ അപൂർവ്വ ആകാശ വിസ്മയവും, നമ്മുടെ നാട്ടിലൂടെ ക...
25/12/2019

*വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ കമാലിയ്യ ഒരുങ്ങി*🔘
🌕🌖🌗🌘🌑🌒🌓🌔⚫⚫⚫⚫

ഈ നൂറ്റാണ്ടിലെ അപൂർവ്വ ആകാശ വിസ്മയവും, നമ്മുടെ നാട്ടിലൂടെ കടന്ന് പോകുന്നതുമായ *വളയ സൂര്യഗ്രഹണത്തെ* വീക്ഷിക്കാൻ കമാലിയ്യ സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

*ഡിസംബർ 26 ന് രാവിലെ 8 മണി* മുതൽ ആരംഭിക്കുന്ന ഈ ഗ്രഹണത്തെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തതിനാൽ ,
പ്രത്യേകം തയ്യാറാക്കിയ സോളാർ ഫിൽറ്റർ കണ്ണടകളിലൂടെ നമുക്ക് വീക്ഷിക്കാൻ സാധിക്കും.

രണ്ടര മണിക്കൂർ നീണ്ടുന്ന നിൽക്കുന്ന ശാസ്ത്ര പ്രതിഭാസം നേരിൽ കാണുവാനും, ശാസത്ര രഹസ്യങ്ങൾ മനസിലാക്കുവാനും,
സ്കൂളിലേക്ക് നല്ലവരായ നാട്ടുകാരെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നു.

01/06/2018
01/06/2018
Annual Day"18
14/02/2018

Annual Day"18

Congratulations....
08/10/2017

Congratulations....

Address

Kamaliya Madrassa AUP School, Irikkur
Kannur
670593

Alerts

Be the first to know and let us send you an email when Kamaliya School Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kamaliya School Alumni:

Shortcuts

Share

Category