The uplift mission

The uplift mission Our GOAL is to make our partners, the better version of themselves

എന്താണ് ലേർണിംഗ് അഥവാ പഠനം ?പഠനം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത്, ക്ലാസ് മുറികളും, അദ...
10/05/2024

എന്താണ് ലേർണിംഗ് അഥവാ പഠനം ?

പഠനം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത്, ക്ലാസ് മുറികളും, അദ്ധ്യാപകരും വിദ്യാർത്ഥികളും ഒക്കെ ആയിരിക്കും അല്ലെ ?.

അങ്ങനെ മനസ്സിൽ വരുന്നത് ഒരു തെറ്റല്ല

പക്ഷെ അതല്ല പഠനം, നമ്മൾ നേരത്തെ പറഞ്ഞതിന്റെ പേരാണ് ഔപചാരിക വിദ്യാഭ്യാസം, പഠനം നടക്കുന്ന ഒരു പാട് സ്ഥലങ്ങളിൽ ഒന്ന് മാത്രമാണ് സ്കൂളുകൾ

പഠനം എന്നാൽ, ഒരു കുഞ്ഞ് ജനിച്ചത് മുതൽ ഓരോ നിമിഷവും നടക്കുന്ന, നമ്മുടെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒന്നാണ്.

ഒരു പക്ഷിക്ക് പറക്കാൻ കഴിയുന്നത് പോലെ, അല്ലെങ്കിൽ മത്സ്യത്തിന് നീന്താൻ കഴിയുന്നത് പോലെ, മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ഗുണമാണ് പഠിക്കാനുള്ള കഴിവ്.

സ്കൂളുകളിൽ നിന്ന് മാത്രമല്ലാതെ, ജീവിതത്തിൽ നിന്ന് കൂടെ ആർജ്ജിച്ചെടുക്കുന്ന കഴിവുകളാണ് ഒരു വ്യക്തിയെ ജീവിത വിജയത്തിന് പ്രാപ്തനാക്കുന്നത് എന്ന് നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമാണ്.

ഭൂരിഭാഗം കമ്പനികളും ജോലിക്ക് വേണ്ടി നടത്തുന്ന അഭിമുഖ പരീക്ഷകളിൽ, ഹാർഡ് സ്‌കില്ലുകളോടൊപ്പം (സാങ്കേതിക അറിവ്) തന്നെ അളക്കുന്ന ഒന്നാണ് സോഫ്റ്റ് സ്കില്ലുകൾ(വ്യക്തിത്വ പരമായ സാമൂഹികമായ കഴിവുകൾ)

എന്നാൽ സാധാരണ ഗതിയിലുള്ള സ്കൂൾ പഠനത്തിലൂടെ എത്ര മാത്രം സോഫ്റ്റ് സ്കില്ലുകൾ എല്ലാ കുട്ടികൾക്കും കിട്ടുന്നുണ്ട് എന്ന് സംശയമാണ്

വ്യക്തിത്വ, സാമൂഹിക ഗുണങ്ങൾ ഇല്ലാതെ, നിങ്ങളുടെ കുട്ടികൾ ജീവിതത്തിൽ പുറകിലോട്ട് പോകരുത് എന്ന് ഉറപ്പു വരുത്തേണ്ടത് ഏതൊരു മാതാപിതാക്കളുടെയും പ്രാഥമിക കടമയാണ്

Address

Kannur
Kannur
670643

Alerts

Be the first to know and let us send you an email when The uplift mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share