31/10/2014
അലിഗഢില്‍ വെന്നിക്കൊടി പാറിച്ച് എസ്.ഐ.ഒ...
അലിഗഢ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ. സ്ഥാനാര്‍ത്ഥിയായ അബ്ദുല്ലാ അസ്സാം വിജയിച്ചു. നാല് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 671 വോട്ടിന്റെ ഭൂരിപക്ഷമാണ് അബ്ദുല്ല അസ്സാമിന് ലഭിച്ചത്. വൈസ് പ്രസിഡന്‍റ്, ജന.സെക്രട്ടറി സ്ഥാനങ്ങളും എസ്.ഐ.ഒയ്ക് ലഭിച്ചു.
പ്രാദേശിക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രാമുഖ്യമുള്ള അലിഗഢ് സര്‍വകലാശാലയില്‍ കലുഷമായ കാമ്പസ് അന്തരീക്ഷമായതിനാല്‍ ഏറെനാളായി തെരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ടായിരുന്നില്ല. ഇതാദ്യമായാണ് എസ്ഐഓ അലിഗഢില്‍ വിജയം നേടുന്നത്. ബിഹാര്‍ സ്വദേശിയാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല അസ്സം. സര്‍വകലാശാലയില്‍ അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ്. വൈസ് പ്രസിഡന്‍റായി എസ്.ഐ.ഓവിന്‍റെ തന്നെ മസ്ഹൂദുല്‍ ഹസനും ജന. സെക്രട്ടറിയായി ഷെഹ്സാദും പത്ത് കാബിനറ്റംഗങ്ങളില്‍ ഏക വനിതാംഗമായി കഹകാ ഷാന്‍ ഖാനമും തെരഞ്ഞെടുക്കപ്പെട്ടു.
ക്രിയാത്മക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പാണ് അലിഗഢിലുണ്ടായതെന്ന് എസ്ഐഓ ദശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹ്മദ് പറഞ്ഞു.