31/05/2023
2017 ജൂൺ 5 നാണ് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു അധ്യാപക വേഷം അഴിച്ചുവെച്ച്, ഒട്ടും താൽപ്പര്യമില്ലാതെ ചെമ്പൻതൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ ജോയിൻ ചെയ്യുന്നത്. . അന്നാണ് ആദ്യമായി ചെമ്പൻതൊട്ടി യുപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ജെസ്സി സിസ്റ്ററിനെ കാണുന്നത്.
സഹപ്രവർത്തകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസറിഞ്ഞു പ്രവർത്തിക്കുന്ന, അവരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ജെസ്സി സിസ്റ്ററിനെ പോലെ ഒരൂ HM ഉണ്ടാകുമോ എന്നെനിക്കറിയില്ല.
കഴിഞ്ഞ 5 വർഷം യു. പി സ്കൂളിനായി അഹോരാത്രം പ്രവർത്തിച്ചിരുന്നു എന്ന് വ്യക്തിപരമായി അറിവുള്ളതാണ്.
ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾ സൗമ്യതയോടെ, പുഞ്ചിരിയോട് നേരിടുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടിട്ടുണ്ട്..മലപോലെ വന്ന പല പ്രതിസന്ധികളും മഞ്ഞുപോലെ ഉരുകിയില്ലാതായി ആ പുഞ്ചിരിക്ക് മുന്നിൽ.
നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണെങ്കിലും, ഇത്രയും എളിമയും വിനയവുമുള്ള വ്യക്തിത്വം വേറെ ഉണ്ടോ എന്നത് സംശയകരമാണ്. ആരെയും വേദനിപ്പിക്കാതെ കാര്യങ്ങൾ നടപ്പിൽ വരുത്തുക എന്നത് ചെറിയ കാര്യമല്ല.
സിസ്റ്ററിന്റെ Decision making skill അപാരമാണ്. തീരുമാനമെടുക്കാനും അത് നടപ്പിൽ വരുത്താനും സിസ്റ്ററിന് പ്രത്യേക കഴിവുണ്ട്.
കമ്പ്യൂട്ടർ ലാബ് നവീകരണം, കമ്പ്യൂട്ടർ ലാബിൽ inverter, ഓഫീസ് കളർ പ്രിന്റർ, ഹാൾ ഷട്ടറിട്ട് വേർതിരിച്ച ക്ലാസ്സ് റൂമുകൾ, സ്റ്റേജിൽ പ്രത്യേക മൈക് സിസ്റ്റം, ക്ലാസ്സ് ലൈബ്രറികൾ, ക്ലാസ് തല അസംബ്ലി, PTA - ക്ലാസ്സ് ഫാദർ - ക്ലാസ്സ് മദർ - സ്കൂൾ ബസ് - etc etc ഇങ്ങനെ പോകുന്നു 2017 -18 വർഷത്തെ മാത്രം വികസനങ്ങൾ....
ഇന്ന് സ്കൂളിന് പുതിയ കെട്ടിടം, പണി പൂർത്തിയായി വരുന്നു.....മൂന്ന് സ്കൂൾ ബസുകൾ..... ഇതെല്ലാം ജെസ്സിക്കുട്ടി സിസ്റ്ററിന്റെ നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ട് നടപ്പിൽ വരുന്നതാണ് എന്നത് യഥാർഥ്യമാണ്...
അക്കാദമികമായും, കലാകായികപരമായും നിരവധി നേട്ടങ്ങൾ വേറെ...
ജെസ്സി സിസ്റ്റർ നാടിനും സ്കൂളിനും അഭിമാനമാണ്... ചെമ്പന്തോട്ടി യു. പി സ്കൂളിന്റെ ഭാഗ്യമായിരുന്നു.
ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ജെസ്സി സിസ്റ്ററിന് ആശംസകൾ, പ്രാർത്ഥനകൾ ❤️
പുതിയ കർമ്മമേഖലകളിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി ❤️