Samprati Visvam

Samprati Visvam An official page of Samprati visvam

27/08/2023

ഓണത്തുമ്പീ ... ഓമനത്തുമ്പീ ...
ചിങ്ങം പിറന്നതറിഞ്ഞില്ലേ !
മാബലി തമ്പ്രാനെഴുന്നെള്ളും നേരമായ്
നാമൊന്നു ചേർന്നെതിരേറ്റിടേണ്ടേ
( ... )

പൂക്കളിറുക്കേണം പൂക്കളം തീർക്കേണം
താമരപ്പൂഞ്ചോലയിൽ പോകണം,
നീരാടി ആനന്ദ ധാരയിലാറാടി -
ക്കോടിയുടുത്തു തെളിഞ്ഞിടേണം.
(---)

കർക്കിടകത്തിൻ പടികടന്ന്
ശ്രാവണം വന്നിതാ എത്തി നോക്കി.!
പൂവിളി കേൾക്കുന്നു..! പൂമണം വീശുന്നു..!
പൂത്തുമ്പീ നീ വരൂ ഓണമായി ...!

രചന - അയ്യമ്പുഴ ഹരികുമാർ
സംഗീതം - എ. ഇ. വാമനൻ നമ്പൂതിരി
ആലാപനം - മധു ബാലകൃഷ്ണൻ
അവതരണം- ആകാശവാണി തൃശ്ശൂർ.
https://youtu.be/rjGHosq96uc

https://youtu.be/2Tnb8Vb_M-Y
14/07/2022

https://youtu.be/2Tnb8Vb_M-Y

Sanskrit news By School students,Head lines 1. आपत्कालीन- अवतरणाय प्रयतमानं उदग्रयानम् अरबसागरे पतितम् ।2 त्रिमासोनाः स्तनन्धयाः चलनचित्रे.....

SampratiVartah Online Sanskrit Newspaper  - अस्माकं पत्रिकायाः App सुविधा सज्जा अस्ति। अधोदत्त शृङ्खला  द्वारा प्रविश्यत...
25/04/2022

SampratiVartah Online Sanskrit Newspaper - अस्माकं पत्रिकायाः App सुविधा सज्जा अस्ति। अधोदत्त शृङ्खला द्वारा प्रविश्यताम् | युष्माकम् अङ्गत्वपत्रं स्वीक्रियताम् । संस्कृतमाता प्रतीक्षया तिष्ठति। SampratiVartah Online Sanskrit Newspaper ന്റെ ആപ്പ് തയ്യാറായിരിക്കുന്നു.

എല്ലാ അംഗങ്ങളും ഇപ്പോൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അംഗത്വ ഐഡി കാർഡ് സ്വീകരിക്കുക - Powered by Kutumb App

19/04/2021

कुजग्रहे उदग्रयानम् अटयत्। 'नास' संस्थायै प्रयत्नसाफल्यम्
www.samprativartah.in

Login as desktop view

*ഓൺലൈൻ ക്ലാസ് -  കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കുമോ ?*  ക്ലാസ് ഒഴിവാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ - ചില നിർദ്ദേശങ്ങൾ -...
19/10/2020

*ഓൺലൈൻ ക്ലാസ് - കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കുമോ ?* ക്ലാസ് ഒഴിവാക്കാതെ
പ്രശ്നങ്ങൾ പരിഹരിക്കാൻ - ചില നിർദ്ദേശങ്ങൾ -

- *Dr. ഹോരക്കാട് കൃഷ്ണൻ നമ്പൂതിരി. ചീഫ് ഫിസിഷ്യൻ നാഗാർജ്ജുന ആയുർവേദ സെന്റർ, കാലടി.*
1. https://youtu.be/0O7G5RwrL80

2. www.samprativartah.in

Please Share🙏🏻

Eye Protection. ഓൺലൈൻ ക്ലാസ് - കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കുമോ ? പ്രശ്നങ്ങൾ പ്രതിവിധികൾ. തലച്ചോറിനെ ബാധിക്കുമോ ? ഓർമ്...

01/08/2020

*സംസ്കൃതാഭിയാനം* *2020*
സംസ്കൃതദിനാചരണം

സംഘാടനം - *സമ്പ്രതിവാർത്ത* ഓൺലൈൻ പത്രം
http://www.samprativartah.in
ആഗസ്റ്റ് 3 10 am മുതൽ
(കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ )

മുഖ്യാതിഥി - ഡോ. ബലദേവാനന്ദസാഗർ (ഫോട്ടോ)

പരിപാടികൾ ലൈവായി ആസ്വദിക്കുവാൻ
http://www.samprativartah.in
https://www.youtube.com/c/SampratiVisvamOnlineChannel

Our Newsreaders are School students.Sanskrit News|SampratiVarth  | Episode 110 | 29-12-2019It is an academic project. Yo...
29/12/2019

Our Newsreaders are School students.
Sanskrit News|SampratiVarth | Episode 110 | 29-12-2019
It is an academic project. You can also support this

Our Newsreaders are School students. Sanskrit News|SampratiVarth | Episode 110 | 29-12-2019 It is an academic project. You can also support this

06/09/2018
18/07/2018

*സ്വതന്ത്ര എല്‍പി സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കണമെന്ന് ബാലവകാശ കമ്മിഷൻ*

സ്വതന്ത്ര എല്‍പി സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടാകണമെന്ന് ബാലവകാശ കമ്മിഷൻ ഉത്തരവിറക്കി. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊല്ലം എഴുകോണ്‍ അജിത് ഭവനിലെ പി. ജി. അജിത്പ്രസാദിന്റെ മകള്‍ സമീക്ഷ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷൻ തീര്‍പ്പ് കല്‍പിച്ചത്. സ്വതന്ത്ര ​എല്‍പി സ്കൂൾ വിദ്യാര്‍ഥി ആയിരിക്കെ സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീക്ഷ പരാതി നല്‍കിയത്. 2012 ലാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതപഠനം ആരംഭിച്ചത്. എന്നാല്‍ യുപി അറ്റാച്ച്ഡ് എല്‍ പി സ്കൂളുകളില്‍ മാത്രമാണ് സംസ്കൃത പഠനം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു.
ബാലാവകാശ കമ്മീഷൻ ഉത്തരവിലൂടെ സ്വതന്ത്ര എല്‍പി സ്കൂളുകളില്‍ കൂടി സംസ്കൃത പഠനം ആരംഭിക്കാനുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒന്നാം ക്ലാസ് മുതൽ സംസ്കൃത പഠനം ആരംഭിക്കുകയും, പാഠപുസ്തകം, അധ്യാപക സഹായി, ചോദ്യപേപ്പര്‍, അധ്യാപകപരിശീലനം, സ്കോളര്‍ഷിപ്പ് എന്നിവയും തയ്യാറാക്കി നടത്തിവരുന്നുണ്ട്. ​എന്നാല്‍ തസ്തിക നിര്‍ണയത്തില്‍ എല്‍ പി ക്ലാസുകളിലെ സംസ്കൃത പഠനം ഇന്നുവരെ പരിഗണിച്ചിട്ടില്ല. അതുമൂലം പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരുടെ സേവനം ഉറപ്പുവരുത്താനായിട്ടില്ല.
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ സംസ്കൃത പഠനം ഉണ്ടെങ്കിൽ 40 പിരീഡുകള്‍ ഒരധ്യാപകന്‍ തന്നെ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

14/03/2018

Sanskrit News World First Online News channel by School Students

06/07/2015
20/05/2015

केरल संस्कृताध्यापक फेडरेषन्
KERALA SANSKRIT TEACHERS FEDERATION
www.kstfedu.org
(Reg As per GO (MS) 52/89G Edn.Tvm Dated24-05-1989)
സംസ്കൃതം പാഠപുസ്തകങ്ങള്‍ സമയത്ത് വിദ്യാലയങ്ങളില്‍ എത്തുമോ?

കൊച്ചി : കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും പുസ്തകങ്ങള്‍സമയത്ത് വിദ്യാലയങ്ങളില്‍ എത്തിയില്ലെങ്കില്‍ സംസ്കൃത പഠനം അവതാളത്തിലാകുമെന്ന് അധ്യാപകര്‍ ആശങ്കപ്പെടുന്നു. കേരളത്തിലുടനീളം അദ്ധ്യാപകര്‍ക്ക് നല്കുന്ന അവധിക്കാല പരിശീലനക്കളരിയിലാണ് അവര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം പുസ്തകങ്ങളുടെ ഫോട്ടോ കോപ്പികള്‍ സ്വന്തം ചെലവില്‍എടുത്തു നല്കിയാണ്അദ്ധ്യാപകര്‍ പഠിപ്പിച്ചത് ഒന്ന്, മൂന്ന്, അഞ്ച്, എഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം പുതുക്കിയതെങ്കില്‍ രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുസ്തകങ്ങളാണ് ഈ വര്‍ഷം മാറുന്നത്. കഴിഞ്ഞവര്‍ഷം അദ്ധ്യാപകര്‍ക്ക് നല്കേണ്ടിയിരുന്ന പുതുക്കിയ പുസ്തകങ്ങളുടെ കൈപ്പുസ്തകം വര്‍ഷാവസാനപരീക്ഷയ്ക്ക് തൊട്ടു മുമ്പ് മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. ഇപ്പോഴും വിതരണം പൂര്‍ത്തിയായിട്ടുമില്ല. ഈ അവസ്ഥയില്‍ ഇതുവരെ അച്ചടി പൂര്‍ത്തിയാക്കാത്ത പുതിയപുസ്തകങ്ങളുടെ വിതരണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ധ്യാപകര്‍ ചോദിക്കുന്നു. അധ്യാപകരുടെ അവധിക്കാല പരിശീലന കളരിയില്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നത് പ്രൂഫ്‌ നോട്ടം പൂര്‍ത്തിയാകാത്ത പുസ്തകങ്ങളുടെ ഡി ടി പി പ്രിന്റ്‌ ഔട്ട്കളാണ്. അദ്ധ്യാപക പരിശീലനത്തിന്റെയും പുസ്തക നിര്‍മാണത്തിന്റെയും ചുമതല SERT ക്കാണ്. സംസ്കൃതഭാഷയോടും ഭാരതസംസ്കാരത്തോടും ആദരവില്ലാത്തവരാണ് ഇന്ന് ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുക്കാന്‍ പിടിക്കുന്നതെന്ന് അദ്ധ്യാപകര്‍ കുററപെടുത്തി. പരിശീലന പരിപാടി നേരിട്ടു വിലയിരുത്താന്‍ എത്തിയ സംസ്ഥാന അധികാരികളുടെ മുമ്പിലുംഅധ്യാപകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഉടനെ തന്നെ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കണമെന്നും വിദ്യാലയം തുറക്കും മുമ്പ് പുസ്തകവിതരണം പൂര്‍ത്തിയാക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ മാത്രം സംസ്കൃതം പഠിക്കാന്‍ ചേര്‍ന്നവര്‍ 25,000ത്തോളം വരും. ഈവര്‍ഷം കൂടുതല്‍ കുട്ടികള്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്കൃതാധ്യാപക ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

KERALA SANSKRIT TEACHERS FEDARESHAN

Address

Samprativartah Online Newspaper
Kalady
683578

Alerts

Be the first to know and let us send you an email when Samprati Visvam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category