ALIF SARGA VEDI

  • Home
  • ALIF SARGA VEDI

ALIF SARGA VEDI 20 th Batch union Darul Huda islamic university

ഇഫ്താർ മീറ്റ് 2022
25/04/2022

ഇഫ്താർ മീറ്റ് 2022

ഇഫ്താർ മീറ്റ് മെമോറിസ്
23/04/2022

ഇഫ്താർ മീറ്റ് മെമോറിസ്

ഇഫ്താർ
22/04/2022

ഇഫ്താർ

അലിഫ് സെൻട്രൽ കമ്മിറ്റി 2022-2024
21/04/2022

അലിഫ് സെൻട്രൽ കമ്മിറ്റി 2022-2024

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം ഓഫ് ക്യാമ്പസിൽ  ഇരുപതാം ബാച്ച് അലിഫ് സർഗവേദി സ്പോൺസർ ചെയ്ത *അലിഫ് ദാറുൽ ഹുദ പ്ര...
04/04/2022

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം ഓഫ് ക്യാമ്പസിൽ ഇരുപതാം ബാച്ച് അലിഫ് സർഗവേദി സ്പോൺസർ ചെയ്ത
*അലിഫ് ദാറുൽ ഹുദ പ്രീസ്കൂൾ* ഇന്നലെ പ്രിൻസിപ്പാൾ സയ്യിദ് മുഈൻ ഹുദവി ഉദ്ഘാടനം ചെയ്യുന്നു.

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം ഓഫ് ക്യാമ്പസിൽ  ഇരുപതാം ബാച്ച് അലിഫ് സർഗവേദി സ്പോൺസർ ചെയ്ത *അലിഫ് ദാറുൽ ഹുദ പ്ര...
04/04/2022

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം ഓഫ് ക്യാമ്പസിൽ ഇരുപതാം ബാച്ച് അലിഫ് സർഗവേദി സ്പോൺസർ ചെയ്ത
*അലിഫ് ദാറുൽ ഹുദ പ്രീസ്കൂൾ* ഇന്നലെ പ്രിൻസിപ്പാൾ സയ്യിദ് മുഈൻ ഹുദവി ഉദ്ഘാടനം ചെയ്തു.
അസാമിലെ പിഞ്ചുമക്കൾ അറിവിൻറെ ആദ്യാക്ഷരം നുകരാനായി രക്ഷിതാക്കളുടെ കൈകളിൽ തൂങ്ങിപ്പിടിച്ചെത്തി
ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷമായിരുന്നു.
സഹായിച്ചവരെ അല്ലാഹു ഇരു വീട്ടിലും സഹായിക്കട്ടെ ആമീൻ.

ദാറുൽ ഹുദ 20 th ബാച്ച് Alif Sarga Vedi ആസ്സാമിലെ ബൈഷ ഗ്രാമത്തിൽ യഥാർത്ഥമാക്കിയ 🌹അലിഫ് ദാറുൽ ഹുദ pre school 🌹 ന് വേണ്ടി അ...
04/04/2022

ദാറുൽ ഹുദ 20 th ബാച്ച് Alif Sarga Vedi ആസ്സാമിലെ ബൈഷ ഗ്രാമത്തിൽ യഥാർത്ഥമാക്കിയ 🌹അലിഫ് ദാറുൽ ഹുദ pre school 🌹 ന് വേണ്ടി അണിയറ പ്രവർത്തനം നടത്തിയ പ്രിയ കൂട്ടുകാർ

28/02/2021

കാണാത്ത പ്രവാചകരെ സ്നേഹിച്ച അബ്റഹ!

അബ്സീനിയൻ രാജാവായ നജ്ജാശിയുടെ അടിമസ്ത്രീയായിരുന്നു അബ്റഹ.നജ്ജാശിയപ്പോലെ അവർക്കും പ്രവാചകരെ കാണാൻ ഭാഗ്യമുണ്ടായില്ല.

അബൂസുഫ്യാൻ്റെ മകൾ ഉമ്മു ഹബീബയെ നബി തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം ഉമ്മു ഹബീബയെ ആദ്യം അറിയിക്കുന്നവരിൽ അബ്റഹയും ഉണ്ടായിരുന്നു.
ഇതിന്ന് പകരമായി ഉമ്മു ഹബീബ അവർക്ക് വലിയ പാരിതോഷികം നൽകുകയുണ്ടായി.അവർ തമ്മിലുള്ള ബന്ധം ഊഷ്മളമായി.

പിൽക്കാലത്ത് ഉമ്മു ഹബീബ മദീനയിലേക്ക് തിരിച്ചപ്പോൾ തൻ്റെ സ്നേഹഭാജനമായ പ്രവാചകരോട് തൻ്റെ "സലാം" കൈമാറാൻ ഉമ്മു ഹബീബയോട് അബ്റഹ അപേക്ഷിക്കുകയുണ്ടായി.
മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ ഉമ്മു ഹബീബയുടെ ആദ്യ പ്രവർത്തികളിലൊന്ന് അബ്റഹയുടെ സലാം കൈമാറ്റമായിരുന്നു.

Abraha was a shining example of true love, even she never met the prophet in person.



-سير اعلام النبلاء-
കടപ്പാട് Yaqeen Institute

23/01/2021

 #നൻമയുടെ_വൻമരം              5️⃣7️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
03/10/2020

#നൻമയുടെ_വൻമരം
5️⃣7️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
്ഞു_ജനം_അംഗീകരിച്ചു

അമൂല്യവും അനർഘവുമായ മുത്ത് ലഭിക്കണമെങ്കിൽ കപ്പലിൽ കയറണം. കടലിലൂടെ സഞ്ചരിക്കണം. വെള്ളത്തിൽ മുങ്ങണം. ശേഷം തപ്പിയെടുക്കണം. ശരീഅത്തും ത്വരീഖത്തും പിന്നെ ഹഖീഖത്തും കരഗതമാവുന്നതും കഠിനമായ ഇത്തരം പ്രയത്നങ്ങളിലൂടെ മാത്രമാണ്.
പരിശുദ്ധ മതത്തിന്റെ നിയമസംഹിതയെ വേണ്ടപോലെ ഉൾക്കൊള്ളാതെ ഭൗതിക നേട്ടങ്ങൾക്ക് ആത്മീയ പരിവേഷം നൽകി അരങ്ങിലെത്തുന്ന ചില കപട പൊയ്മുഖങ്ങളുണ്ട്. നശ്വരമായ ഐഹിക ലോകത്ത് മാനവന്റെ ശാരീരിക ഇച്ഛളോടുള്ള അടങ്ങാത്ത ദാഹമകറ്റാൻ വിപണിയിൽ ഏറെ മൂല്യമുള്ളത് ആത്മീയതയാണെന്ന് തിരിച്ചറിഞ്ഞ ചില ആത്മീയ വാണിഭക്കാർ. ഹൈദരാബാദിൽ നിന്ന് എത്തിയ ഒരു താരീഖത്തിൻ്റെ ആശയവൈകല്യങ്ങളെക്കുറിച്ച്
വയനാട്ടിലെ റിപ്പൺ നിവാസികൾക്ക്
സത്യം ബോധ്യപ്പെടുത്താൻ എം എം ബശീർ മുസ്‌ലിയാരും അവരുടെ ഗുരുവരൃർ കോട്ടുമല അബൂബക്ർ മുസ്ലിയാരും സ്ഥലത്തെത്തി. പിഴവുകൾ അക്കമിട്ട് നിരത്തുന്നതിന് പകരം അബൂബക്ർ മുസ്‌ലിയാർ പറഞ്ഞ ചുരുക്കം ചില വാക്കുകൾ സംശയാലുക്കളുടെ ദാഹമകറ്റുന്നതയിരുന്നു.
ഉസ്താദ് പറഞ്ഞു:
ത്വരീഖത്ത് കോഴിമുട്ട പോലെയാണ്. വിറ്റാമിനാൽ സമ്പുഷ്ഠമായ കോഴിമുട്ട തടിക്കും തൊള്ളക്കും പള്ളക്കും നല്ലതാണ്. എന്നാൽ ഇതേ കോഴിമുട്ട കെട്ടാൽ അതിന്റെ ദുർഗന്ധം ദുസ്സഹമായിരിക്കും. കോഴിമുട്ട നല്ലതാണോ കെട്ടതാണോ എന്ന് തിരിച്ചറിയുക അതുമായി നന്നായി ബന്ധപ്പെടുന്നവർക്ക് മാത്രമാണ്. അല്ലാത്തവർക്ക് അത് പൊട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഞാൻ നിങ്ങളോട് പറയാൻ കാരണം എനിക്കറിയാം എന്നുള്ളതുകൊണ്ടാണ്. നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ അറിയുന്നവർ പറഞ്ഞാൽ കേൾക്കണം എന്നല്ലേ ഖുർആനിക അധ്യാപനം. അതുകൊണ്ട് ഇത് കെട്ട കോഴിമുട്ടയാണ്. ഇതിനെ വലിച്ചെറിയുക ഇതെങ്ങാനും പൊട്ടിയാൽ അതിന്റെ ദുർഗന്ധം ദുസ്സഹമായിരിക്കും.

മനസ്സിൽ നിന്ന് മനസ്സിലേക്ക് പ്രവഹിച്ച ആ ഒരു ചെറിയ അവതരണം മതിയായിരുന്നു ആ ത്വരീഖത്തിന്റെ വളർച്ചയെ പിടിച്ചുകെട്ടാൻ. സജ്ജനങ്ങളുടെ പാത പിന്തുടരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 സുഹൈർ ഹുദവി പുത്തനഴി

 #നൻമയുടെ_വൻമരം              5️⃣6️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
03/10/2020

#നൻമയുടെ_വൻമരം
5️⃣6️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#ദീർഘദൃഷ്ടിയുടെ_ഫലങ്ങൾ

സത്യദീനിന്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ കാലോചിതമായി ചിന്തിച്ചവരായിരുന്നു എം എം ബശീർ മുസ്‌ലിയാർ. ആ ചിന്തയുടെ ഫലമായിരുന്നു ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി.
ദാറുൽ ഹുദായുടെ പ്രാരംഭഘട്ടത്തിൽ തന്നെ ദിവംഗതനായ മഹാനവർകൾ കൂടുതൽ കാലം സേവനം ചെയ്തത് കടമേരി റഹ്മാനിയ്യ യിലായിരുന്നു.
വിദ്യാർഥികളെ ഉപയോഗപ്പെടുത്തി അവർ നടത്തിയ മൊബൈൽ വഅള് എടുത്തുപറയേണ്ട ഒന്നാണ്.
വിദ്യാർത്ഥി ജീവിതത്തിലെ വൈകുന്നേരങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഉസ്താദ് കണ്ടെത്തി പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത തികച്ചും വ്യത്യസ്തമായ രീതിയായിരിന്നു ഇത്.
വൈകുന്നേരമായാൽ ഉസ്താദ് ഒരു ജീപ്പ് വിളിക്കും. നാദാപുരം കുഴിതേരി തുടങ്ങി സ്ഥാപനം സ്ഥിതി ചെയ്യുന്ന അയൽപ്രദേശങ്ങളിലേക്ക് മൈക്കും ബോക്സും പെട്രോൾ മാക്സും കുട്ടികളെയും കൂട്ടി കടന്നുചെല്ലും.
ഗ്രാമങ്ങളിൽ ആളുകൾ ഒരുമിക്കുന്ന സ്ഥലത്ത് വണ്ടി നിറുത്തും. ഉസ്താദവർകളും കുട്ടികളും പ്രഭാഷണം നടത്തും.
റഹ്മാനിയ്യയുടെ സ്ഥാപകൻ കുഞ്ഞഹമ്മദ് മുസ്ലിയാർ ധന ശേഖരണവും നടത്തും. ശേഷം അവർ തിരിച്ചു പോരും.
അങ്ങനെ കിട്ടിയ കാശ് കൊണ്ട് കോളേജ് നടത്തും.
കുട്ടികൾക്കും ഉസ്താദുമാർക്കും മാനേജ്മെൻറ് ഭാരവാഹികൾക്കും ഒരു ഹരമായിരുന്നു മൊബൈൽ വഅള്.

വേറിട്ട ചിന്തകൾ കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു അവർ.
പ്രിയപ്പെട്ട ശിഷ്യന്മാർക്ക് പോലും ഉൾക്കൊള്ളാനാവാത്ത ദീർഘദൃഷ്ടിക്ക് ഉടമ കൂടിയായിരുന്നു മുസ്ലിം കൈരളിക്ക് ധൈഷണിക വെളിച്ചം പകർന്നു കടന്നുപോയ മഹാനവർകൾ.
നെൽ പാടത്തിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന കടമേരി റഹ്മാനിയ്യയുടെ ഒറ്റനില കെട്ടിടത്തിൽനിന്ന് ദീർഘദൃഷ്ടിയോടെ ഉസ്താദ് കാര്യങ്ങൾ അവതരിപ്പിക്കും. പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനാവാതെ കുട്ടികളുടെ ഭാഗത്തുനിന്ന് കൂട്ടച്ചിരി ഉയരാൻ തുടങ്ങും.
യാത്രക്കും ചരക്കുനീക്കത്തിനും കാളവണ്ടി കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്ന അന്ന് വടകര വില്ല്യാപള്ളി റൂട്ടിൽ സർവീസ് നടത്താൻ ഒരു ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോൾ ഉസ്താദ് പറയും:
മക്കളെ... ഒരു കാലം വരും. അന്ന് വ്യാഴാഴ്ച ഉസ്താദുമാർ പോകുമ്പോൾ കൊണ്ടുപോകാൻ ഇവിടെ ഈ മുറ്റത്ത് വണ്ടി വരും. ഇവിടെയൊക്കെ റോഡ് ഉണ്ടാകും. ശേഷം ഭാവിയിൽ കോളേജിന് വന്നേക്കാവുന്ന ഒരുപാട് മാറ്റങ്ങൾ വിവരിച്ചു കൊടുക്കും.
ഇതെല്ലാം കേട്ട് ചിരിക്കുന്നവരോട് ഉസ്താദ് പറയും.
നിങ്ങൾ ചിരിച്ചോളൂ. വീണ്ടും വീണ്ടും ചിരിച്ചോളൂ. പക്ഷേ, ഒരു കാര്യം, ഞാൻ ഈ പറയുന്നത് വേണമെങ്കിൽ എഴുതി വക്കുക. ശേഷം ഒരു കവറിൽ നിക്ഷേപിക്കുക. അഞ്ച് വർഷത്തിനു ശേഷം മാത്രം നിങ്ങൾ അത് തുറക്കുക.

ഇന്ന് കടമേരി റഹ്മാനിയയിൽ കാണപ്പെടുന്ന എല്ലാ വികസന പ്രവർത്തനങ്ങളും വൈദ്യുതീകരിക്കുകപോലും ചെയ്യപ്പെടാത്ത ക്യാമ്പസ് മുറ്റത്ത്, പെട്രോൾ മാക്സിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് അന്ന് തന്റെ മക്കളോട് ഉസ്താദ് ഓർമ്മപ്പെടുത്തിയ കാര്യങ്ങളാണെന്നറിയുമ്പോൾ ആ മഹാനുഭാവന്റെ ക്രാന്തദർശിത്വം എത്രത്തോളം ദീർഘവും ശരിയുമായിരുന്നുവെന്ന് കാലം ബോധ്യപ്പെടുത്തുന്നു.
അവർ കണ്ട സ്വപ്നങ്ങൾക്ക് നിറം പകരാനും ആഗ്രഹങ്ങൾ സഫലീകരിച്ചു നൽകാനും നമുക്കാവണം. അതിനായി നമുക്ക് പ്രവർത്തിക്കാം. പ്രാർത്ഥിക്കാം.

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 സുഹൈർ ഹുദവി പുത്തനഴി

Address

Chemmad

Telephone

+918589816924

Website

Alerts

Be the first to know and let us send you an email when ALIF SARGA VEDI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ALIF SARGA VEDI:

Shortcuts

  • Want your school to be the top-listed School/college?

Share