06/09/2022
കുട്ടികളുടെ ദീപിക ഓണപ്പതിപ്പിൽ മലപ്പുറം ജില്ല കവർ ചിത്രമായി Select ചെയ്തത് 9 G യിൽ പഠിക്കുന്ന റാസിക പാർവിൻ എന്ന കുട്ടി വരച്ച ചിത്രമാണ്.. വലിയ നേട്ടം❤️ കുട്ടിക്കും, അതിനു വേണ്ട എല്ലാ പ്രോൽസാഹനവും നിർദ്ദേശവും കൊടുത്ത് ഉയർച്ചയിലെത്തിച്ച Drawing sir ശ്രീ. അനൂപിനും അഭിനന്ദനങ്ങൾ ..❤️❤️
06/08/2019
*യുദ്ധവിരുദ്ധ തെരുവ് നാടകവുമായി കക്കോവ് സ്കൂൾ*
വാഴയൂർ:കക്കോവ് പി എം എസ് എ പി ടി ഹയർ സെക്കൻഡറി സ്കൂളിലെ യുപി പി വിഭാഗം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി 'ഹിരോഷിമയുടെ ദുഃഖപുത്രി'
എന്ന തെരുവുനാടകം കക്കോവ് , വാഴയൂർ, കോട്ടുപാടം ,തിരുത്തിയാട്, പുഞ്ചപ്പാടം ,എന്നീ പ്രദേശങ്ങളിൽ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ഉഷാ മണി നിർവഹിച്ചു.
ഇതോടനുബന്ധിച്ച് JRC വിദ്യാർത്ഥികൾ സുഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ പ്രദർശനം,ഒപ്പുമരം യുദ്ധവിരുദ്ധ റാലി തുടങ്ങിയവ സംഘടിപ്പിച്ചു.
31/07/2019
"റോബർട്ടുകളുമായി സംവദിച്ച് സ്കൂൾ വിദ്യാർത്ഥികൾ" പി എം എസ് എ പി ടി ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ റോട്ടെക്ക്എജ്യു ഗ്രൂപ്പുമായി സഹകരിച്ച് റോബർട്ടിക്ക് പരിശീലന ദ്വിദിന ശിൽപശാലയും മത്സരവും നടന്നു (25/07/19 to 26/07/19). കോഴിക്കോട് മലപ്പുറം ജില്ലകളിലെ യുപി, എച്ച്എസ് വിഭാഗത്തിലെ 15 സ്കൂളുകൾ പങ്കെടുത്തു. മലബാർ മേഖലയിലെ ആദ്യത്തെ റോബോട്ടിക് ചാമ്പ്യൻഷിപ്പാണ് സ്കൂളിൽ വെച്ച് നടന്നത്