Sanskrit High School Vattoli Alumni Association

Sanskrit High School Vattoli Alumni Association തിങ്കളും താരങ്ങളും, തൂവെള്ളിക്കതിർ ചിന്നും
തുംഗമാം വാനിൻചോട്ടിലാൻറെ വിദ്യാലയം!

25/12/2020
ഗോപാലേട്ടെനെ സംസ്കൃതംഹൈസ്ക്കൂൾ ആദരിച്ചു######x      നീണ്ട 54 വർഷം വാഹനങ്ങളുടെ കൂടെ ചെലവഴിച്ച നമ്മുടെ പ്രിയ സ്കൂൾ ഡ്രൈവർ ...
16/11/2019

ഗോപാലേട്ടെനെ സംസ്കൃതം
ഹൈസ്ക്കൂൾ ആദരിച്ചു
######x
നീണ്ട 54 വർഷം വാഹനങ്ങളുടെ കൂടെ ചെലവഴിച്ച നമ്മുടെ പ്രിയ സ്കൂൾ ഡ്രൈവർ ഗോപാലേട്ടനെ സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു
കാളവണ്ടി മുതൽ ദീർഘദൂര വാഹനങ്ങൾ വരെ ഈ എഴുപത്തെട്ടുകാരൻ നിയന്ത്രിച്ചിട്ടുണ്ട്. ഡ്രൈവിങ്ങ് അറിയാവുന്നവർ തന്നെ ചുരുക്കമായിരുന്ന അര നൂറ്റാണ്ട് മുൻപ് പല രോഗികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിന് ഗോപാലേട്ടനെയായിരുന്നു കക്കട്ട് കാർ ആശ്രയിച്ചിരുന്നത്. നീണ്ട അമ്പത്തിനാല് വർഷത്തിനിടയിൽ അപകടങ്ങളില്ലാതെ വാഹനമോട്ടിയ ഡ്രൈവർ എന്ന അംഗീകാരവും ഈദ് ദേഹത്തിനുണ്ട്.
ഇന്ന് (ബുധൻ 14.11. 19 ) വിശേഷപ്പെട്ട ശിശുദിനത്തിൽ അദ്ദേഹം ആദരവ് ഏറ്റുവാങ്ങി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ രാമകൃഷ്ണൻ സർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു തൊഴിലാളി എന്ന നിലയിൽ തന്റെ പ്രതിഭ തെളിയിച്ച പ്രിയ ഗോപാലേട്ടൻ ഊർജ്വസ്വലനായിന്നും പ്രവർത്തന നിരതനാണ്..
സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങ് അവിസ്മരണീയ മുഹൂർത്തമായ് മാറി...

രാജ്ഭവനിൽ വച്ച് നടന്ന രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് ഗവർണ്ണർ P സദാശിവത്തിൽ നിന്ന് വടകര വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച...
09/03/2018

രാജ്ഭവനിൽ വച്ച് നടന്ന രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് ഗവർണ്ണർ P സദാശിവത്തിൽ നിന്ന് വടകര വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് 9 ക്ലാസ് വിദ്യാർഥികളായ അമൃതേഷ് P , ദേവന്ദ് C ഏറ്റു വാങ്ങുന്നു സ്കൗട്ട് മാസ്റ്റർ ശ്രീകാന്ത് സർ സമീപം!!

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റെയിൽസ് ആഡ് ചെയ്യൂ!! പൂർവ വിദ്യാർത്ഥികളുടെ ഒരു ഡാറ്റ ബേസ് വേണ്ടിയാണ്!
02/02/2018

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റെയിൽസ് ആഡ് ചെയ്യൂ!!
പൂർവ വിദ്യാർത്ഥികളുടെ ഒരു ഡാറ്റ ബേസ് വേണ്ടിയാണ്!

Member Survey

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദന എസ് ബാബുവിന്റെ.... സ്നേഹപൂർവം...
02/02/2018

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്

വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദന എസ് ബാബുവിന്റെ.... സ്നേഹപൂർവം.... നന്ദന എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കുറ്റ്യാടി അഡീഷണൽ എസ്.ഐ. ശ്രീ.വേണുഗോപാൽ... ഹെഡ്മാസ്റ്റർ വി.രാമകൃഷ്ണൻ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.....

ഫെബ്രുവരി 2ലോകതണ്ണീർതടദിനം നമ്മുടെ സ്കൂൾ ഗൈഡ്‌സ് സംഘടിപ്പിച്ച ചാർട്ട് പ്രദർശനം... HM ഉദ്ഘാടനം ചെയ്യുന്നു 🌹🌹🌹🌹🌹🌹🌹
02/02/2018

ഫെബ്രുവരി 2
ലോകതണ്ണീർതടദിനം

നമ്മുടെ സ്കൂൾ ഗൈഡ്‌സ് സംഘടിപ്പിച്ച ചാർട്ട് പ്രദർശനം... HM ഉദ്ഘാടനം ചെയ്യുന്നു

🌹🌹🌹🌹🌹🌹🌹

ഇന്നത്തെ തണൽ സന്ദർശനം... ബഹുമാനപ്പെട്ട HM വി രാമകൃഷ്ണൻ സർ അനുഭവം പങ്കുവെക്കുന്നു.....ഏറെ സന്തോഷം അനുഭവപ്പെട്ട ദിവസമായിരു...
26/01/2018

ഇന്നത്തെ തണൽ സന്ദർശനം... ബഹുമാനപ്പെട്ട HM വി രാമകൃഷ്ണൻ സർ അനുഭവം പങ്കുവെക്കുന്നു.....

ഏറെ സന്തോഷം അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്ന്.
തണലിലെ അന്തേവാസികൾക്കൊപ്പം ഏകദേശം മൂന്നുമണിക്കൂറോളം ചിലവഴിച്ചപ്പോൾ ഒരുപാട് തിരച്ചറിവുകൾ നേടാൻ സാധിച്ചു. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ഇരുന്നൂറിലധികം രോഗികളെയാണ് അവടെ കണ്ടത്. ചികിത്സയും മരുന്നും കിട്ടാതെയും സംരക്ഷിക്കാൻ ആരുമില്ലാതെയും സങ്കടക്കണ്ണുനീർ കുടിച്ചു കഴിയേണ്ടിവന്ന ഒരുപാട് പേരാണ്‌ ഇടച്ചേരിയിലെ തണൽ എന്ന മഹാ സ്നേഹതണലിൽ ഒരുകുടുംബത്തെപോലെ കഴിയുന്നത്‌.
അവിടത്തെ അന്തേവാസികൾക്കുള്ള പുതപ്പുമായി ഞങ്ങളവിടെ എത്തിയപ്പോൾ അവരുടെ സ്വീകരണം തന്നെ ഹൃദ്യമായിരുന്നു...
നമ്മുടെ ഇരുന്നൂറ്റി ഇരുപതോളം പുതപ്പുകളുമായുള്ള തണൽ സന്ദർശനം തണൽ ഭാരവാഹികൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് നമ്മളുമായി പങ്കുവെച്ചത്. ഒരു വിദ്യാലയം എന്നനിലയിൽ ഇത്രയും വലിയ ഒരു സ്നേഹസമ്മാനം തണലിനു ഇതാദ്യമാണെന്ന് അവർ പറഞ്ഞപ്പോൾ മനസ്സുനിറഞ്ഞുപോയി..

തണലിലെ രോഗികളുമായി സംസാരിക്കാനും, അവരെ സ്വാന്ത്വനിപ്പിക്കാനും അവർക്കുപാട്ടുപാടിക്കൊടുക്കുവാനും അവരോടൊപ്പം കൈമുട്ടുവാനുമൊക്കെ നമ്മൾ തയ്യാറായപ്പോൾ അവരുടെ മുഖത്ത് ആനന്ദത്തിന്റെ അശ്രുകണങ്ങൾ കാണാമായിരുന്നു. ചിലർ നമുക്കുവേണ്ടി തിരിച്ചും മനോഹരമായ പാട്ടുകൾ പാടിയപോൾ ഏറെ സന്തോഷമായി. അദ്ധ്യാപകർക്കും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറക്കാൻ പറ്റാത്ത അനുഭവം താന്നെയായിരുന്നു തണൽ.

ഏറെ ആകർഷിച്ചത് അവിടുത്തെ രോഗികൾക്കൊപ്പം സദാസമയവും ചിലവഴിക്കുന്ന ജീവനക്കാരെയായിരുന്നു. രോഗികളെ ചികിത്സിക്കലും ശുശ്രൂഷിക്കലും സ്വാന്തനപ്പെടുത്തലും പരിചരിക്കലും അതുരസേവനങ്ങളായി കാണുന്ന ധാരാളം സുമനസ്സുകൾ...
എവിടെനിന്നൊക്കെയോ വന്ന അന്യർ തണൽ എന്ന മഹാ തണലിൽ ഒരു കുടുംബത്തെപോലെ കഴിയുന്നത്‌ ഇങ്ങനെയുള്ള സുമനസ്സുകളുടെ സാനിധ്യം ഉള്ളതുകൊണ്ടുമാത്രമാണ്.ഇവരെ കാണുമ്പോൾ ഓർമവന്നത് മഹാനായ ഒരു തത്വചിന്തകന്റെ വാക്കുകളാണ്. They alone live who live for others. The rest are more dead than alive അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ. മറ്റുള്ളവർ മരിച്ചവർക്ക് സമമാണ്.

തണൽ നൽകിയ മനോഹരമായ സൽക്കാരവും കഴിഞ്ഞു തിരിച്ചുവരുമ്പോൾ ഇനിയും ഇവരോടൊപ്പം ചിലവഴിക്കാൻ പുതിയ സമ്മാനങ്ങളുമായി വരാൻ കഴിയണേയെന്ന പ്രാർത്ഥനയായിരുന്നു മനസ്സുനിറയെ..

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മഹത്തായ പരിപാടി MLA ഉൾപ്പെടെ എല്ലാവരാലും പ്രശംസിക്കപ്പെട്ടു.
എല്ലാ സ്റ്റാഫ്‌ അംഗങ്ങളും, വിദ്യാർത്ഥികളും മനസ്സറിഞ്ഞു സഹകരിച്ചതുകൊണ്ടാണ് ഇത്രയും ഗംഭീരമാക്കാൻ കഴിഞ്ഞത്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

വി. രാമകൃഷ്ണൻ
ഹെഡ്മാസ്റ്റർ
സംസ്കൃതം ഹൈസ്കൂൾ വട്ടോളി

Address

Calicut
673510

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

0496-2447077

Website

Alerts

Be the first to know and let us send you an email when Sanskrit High School Vattoli Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sanskrit High School Vattoli Alumni Association:

Shortcuts

Share

Category