SreeNarayana Central School Kozhikode

SreeNarayana Central School Kozhikode ശ്രീനാരായണ സെൻട്രൽ സ്കൂൾ അത്താണിക്ക?

10/05/2023
Sree Narayana Central School 15 th Anniversaryകോഴിക്കോട്:ശ്രീ നാരായണ ഗുരുദേവന്റെ മഹിതമായ ദർശനത്തിൽ നിന്നും പ്രചോദനമുൾക്ക...
01/03/2023

Sree Narayana Central School 15 th Anniversary

കോഴിക്കോട്:
ശ്രീ നാരായണ ഗുരുദേവന്റെ മഹിതമായ ദർശനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് പറഞ്ഞു.
എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിലുള്ള വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീ നാരായണ സെൻട്രൽ സ്കൂളിന്റെ 15 മത് വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, സ്കൂൾ പ്രിൻസിപ്പാൾ ഉഷാ വിവേക്, പിടിഎ പ്രസിഡന്റ് കെ. റിജു രാജ്, സിമി ഡാഡു, ശ്യാമള എം, പ്രതിഭ സതീശ്, വിഭജിജീഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ശ്രീനാരായണ സെൻട്രൽ സ്കൂൾ 15 മത് വാർഷികാഘോഷ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് നിർവ്വഹിക്കുന്നു.
മീഡിയ കൺവീനർ

https://www.facebook.com/109681104110294/posts/326676859077383/
15/06/2021

https://www.facebook.com/109681104110294/posts/326676859077383/

#വെസ്റ്റ്ഹിൽഅത്താണിക്കൽശ്രീനാരായണഗുരുവരാശ്രമം_ശതാബ്ദിയുടെ_നിറവിൽ
കോഴിക്കോട് :
ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ വത്സല ശിഷ്യനായ ദിവ്യശ്രീ ചൈതന്യ സ്വാമികൾ 1920ൽ അത്താണിക്കൽ പ്രദേശത്ത് സ്ഥാപിച്ച പുണ്യ കേന്ദ്രമാണ് ശ്രീനാരായണഗുരു വരാശ്രമം. മലബാറിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് ഈ ആശ്രമത്തിന് ഉള്ളത്. ശതാബ്ദി ആഘോഷങ്ങൾ വെറും ഉപരിപ്ലവമായ ആഘോഷങ്ങളേക്കാളുപരിയായി ക്രിയാത്മകമായ പരിപാടികളോടെ കൊണ്ടാടുവാൻ ആണ് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ തീരുമാനിച്ചിരിക്കുന്നത് .
മലബാറിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പഴയകാല ചരിത്ര രേഖകൾ പരിശോധിച്ചാൽ ശ്രീനാരായണഗുരുവ രാശ്രമം കേന്ദ്രീകരിച്ച് ചൈതന്യ സ്വാമികൾ സ്ഥാപിച്ച ഹിന്ദുദേശ സഭയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദമായ പരാമർശങ്ങൾ ആണ് നമുക്ക് കാണാൻ സാധിക്കുക.ദിവ്യശ്രീ സത്യവ്രത സ്വാമികൾ ശ്രീനാരായണഗുരു വരാശ്രമത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഇപ്രകാരമാണ് .

"ഇത് ഭഗവാൻ ശ്രീ നാരായണ പരമ ഹംസ ദേവൻ്റെ നാമധേയ സ്മാരകമായി ലോ കോപകരാർത്ഥം അദ്ദേഹം അരുളി ചെയ്തിട്ടുള്ള ഉപദേശങ്ങളെയും സനാതനധർമ്മ തത്വങ്ങളെയും ജനമദ്ധ്യത്തിൽ പ്രചരിപ്പിക്കണം എന്നുള്ള മഹത്തായ ഉദ്ദേശത്തോടെ അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യനായ ശ്രീനാരായണ ചൈതന്യ സ്വാമികൾ സ്ഥാപിച്ച് ഭംഗിയായി നടത്തി വരുന്ന ഒരു ഹിന്ദു ധർമ്മസ്ഥാപനം ആകുന്നു. കോഴിക്കോട് നഗരത്തിന് തൊട്ടു വടക്കുവശം ഉള്ള വരക്കൽ എന്ന സ്ഥലത്താണ് ഗുരു വരാശ്രമം സ്ഥാപിച്ചിരിക്കുന്നത്. അവിടെ പ്രധാനമായി ഒരു ആരാധനാ മന്ദിരം ഉണ്ട് .നിത്യാരാധനക്ക് പുറമേ ആഴ്ചയിലൊരു ദിവസം ഹിന്ദു മതത്തിൽ പെട്ട നായർ ,തിയ്യർ, ബ്രാഹ്മണർ ,പഞ്ചമർ മുതലായ എല്ലാ ജാതി വിഭാഗങ്ങളും ചേർന്ന് പ്രത്യേക ആരാധനയും ഭജനയും നടത്തിവരുന്നു. ഇതിനു പുറമേ സനാതനധർമ്മ സിദ്ധാന്തങ്ങളെ പറ്റി ആ വിഷയത്തിൽ അഗാദ ജ്ഞാനം ഉള്ള മഹാന്മാരുടെ പ്രസംഗങ്ങളും നടത്തിവരുന്നുണ്ട്. ഇതുകൂടാതെ സ്വാമി സന്ദേശങ്ങൾ മതതത്വങ്ങൾ മുതലായവയെപ്പറ്റി പ്രതിപാദിക്കുന്ന ലഘു ലേഖനങ്ങളും മാസത്തിൽ ഒന്നിൽ കുറയാതെ പ്രചരിപ്പിച്ചു വരുന്നു. ശ്രീനാരായണഗുരു അഷ്ടോത്തരശതനാമാവലി എന്നൊരു ചെറിയ ഗ്രന്ഥവും ഇതിൻപ്രകാരം ഗുരുപൂജ ചെയ്യുന്നതിന് ഏറ്റവും തന്മയത്വം ഉള്ള ഗുരുദേവൻ്റെ ഒരു ഫോട്ടോയും അവിടെ ഗുരു പ്രത്യക്ഷ ദൈവതം എന്ന തത്വത്തെ ആദർശമായി സ്വീകരിച്ചിട്ടുള്ള ചൈതന്യ സ്വാമികൾ വിതരണം ചെയ്തിരിക്കുന്നു. കോഴിക്കോടുള്ള മിക്കവാറും ഭവനങ്ങളിൽ സന്ധ്യാസമയത്ത് ദേഹശുദ്ധി ചെയ്ത ശുക്ലാംഭര ഭസ്മധാരികളായി ആബാലവൃദ്ധം ജനങ്ങൾ പ്രകാശമാനമായി കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന് അടുത്തുള്ള ഗുരുദേവൻ്റെ ഫോട്ടോയുടെ മുന്നിലിരുന്ന് 108 നാമങ്ങളും ഭക്തിപൂർവ്വകവും കർണാനന്ദകരവുമായ വിധത്തിൽ ജപിക്കുന്ന അവസ്ഥ കാണുകയും കേൾക്കുകയും ചെയ്യുന്നത് മത അഭിമാനമുള്ള ഏതൊരു ഹിന്ദുവിൻ്റെയും രക്തം ആനന്ദം കൊണ്ട് തിളച്ചു പോകുന്നതാണ്." ഇത്തരത്തിൽ ഒരു കാലഘട്ടത്തിൽ നാടിന് അഭിമാനമായി പ്രകാശം ചൊരിയുകയും സമൂഹത്തിന് ദിശാബോധം നൽകുകയും ചെയ്തിരുന്ന മഹത്തായ സ്ഥാപനമായിരുന്നു ഗുരുവരാശ്രമം. എന്നാൽ ഗുരുവരാ ശ്രമം ഇടക്കാലത്ത് നാശോന്മുഖമായി മാറിയെങ്കിലും എസ്എൻഡിപി യോഗത്തിന് നവോന്മേഷം പകർന്ന ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ജനറൽ സെക്രട്ടറിയായി അധികാരം ഏറ്റെടുത്തതിനു ശേഷം സമുദായത്തിലും സംഘടനയിലും ഉണ്ടായ മുന്നേറ്റം മലബാറിലേക്കും വ്യാപിക്കുകയുണ്ടായി .അതിൻ്റെ ഫലമായി എസ്എൻഡിപി യോഗ പ്രവർത്തനം ഇവിടെയും ഊർജ്ജസ്വലമായി. 2005 മുതൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവർകളുടെ അനുഗ്രഹാശിസ്സുകളോടെ കോഴിക്കോട് യൂണിയൻ്റെ സാരഥ്യം ഏറ്റെടുത്ത പ്രസിഡണ്ട് ഷനൂബ് താമരകുളത്തിൻ്റെ യും സെക്രട്ടറി സുധീഷ് കേശവപുരി യുടെയും നേതൃത്വത്തിൽ ഗുരു വരാശ്രമം പഴയ പ്രഭാവം വീണ്ടെടുക്കുകയുണ്ടായി. ദിവ്യശ്രീ ചൈതന്യ സ്വാമികൾ 1920-ലാണ് ആശ്രമം സ്ഥാപിച്ചത് .1924 പാറമഠത്തിൽ തറവാട്ടിൽനിന്ന് സ്വാമികൾ വാങ്ങിയതാണ് ഈ സ്ഥലം .1952ൽ ചൈതന്യ സ്വാമികളുടെ സമാധി നടന്നതിനുശേഷം 1968ലാണ് ശ്രീ നാരായണ ഗുരു വരാശ്രമ കമ്മറ്റിയും ഹിന്ദു ദേശ സഭയും ആശ്രമം കോഴിക്കോട് യൂണിയന് ദാനമായി നൽകിയിട്ടുള്ളത്. അന്നത്തെ യൂണിയൻ സെക്രട്ടറി ടിഎൻ കാമപാലൻ മാസ്റ്ററായിരുന്നു. എസ്എൻഡിപി യോഗത്തിൻ്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനമാരംഭിച്ചത് ഗുരുവരാശ്രമം കേന്ദ്രീകരിച്ച് ആയിരുന്നു .മലബാർ എസ്എൻഡിപി യോഗം എന്ന പേരിലായിരുന്നു ആദ്യകാലത്ത് മലബാറിലെ സംഘടനാപ്രവർത്തനം പിന്നീട് എസ്എൻഡിപി യോഗത്തിന് കീഴിൽ പ്രവർത്തനങ്ങൾ മാറുകയാണുണ്ടായത് .കോഴിക്കോട് യൂണിയനിലെ നിലവിലുള്ള ഭരണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ സംഘടനാപരമായി വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.
ശ്രീനാരായണ സെൻട്രൽ സ്കൂൾ സ്ഥാപിക്കാനും സ്കൂളിന് കേന്ദ്ര സർക്കാരിൻറെ എൻ ഐ ഒ എസ് അംഗീകാരം വാങ്ങുവാനും സാധിച്ചിട്ടുണ്ട്.യൂണിയന് കീഴിൽ അരുവിപ്പുറം നിധി ലിമിറ്റഡ് എന്ന പേരിൽ കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനം സ്ഥാപിക്കുവാനും യൂണിയന് സാധിച്ചിട്ടുണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ആശ്രമം ഗുരുദേവൻ്റെ പഞ്ചലോഹ പ്രതിഷ്ഠയോട് കൂടി പുതുക്കി പണിയാനും ഗുരുപൂജ ഹാൾ, മെഡിറ്റേഷൻ ഹാൾ, ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, സന്യാസിമാർക്കും ഭക്തർക്കുമുള്ള ലളിതമായ താമസ സൗകര്യം എന്നിവ ഉണ്ടാക്കുവാനും ആണ് യൂണിയൻ തീരുമാനിച്ചിട്ടുള്ളത്.ആശ്രമത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം 2020 സെപ്റ്റംബർ രണ്ടിന് ഗുരുദേവജയന്തി ആഘോഷത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള സാറാണ് നിർവഹിച്ചത് .
കോവിഡ് രോഗവ്യാപനത്തെ തുടർന്ന്
ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നിശ്ചയിച്ചിരുന്ന വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് .2022 മെയ് മാസത്തോടുകൂടി ആശ്രമത്തിൻ്റെ നവീകരണം പൂർത്തീകരിച്ച്
ശതാബ്ദി ആഘോഷ സമാപനം കുറിക്കണമെന്നാണ് യൂണിയൻ ആഗ്രഹിക്കുന്നത്. ചൈതന്യ സ്വാമികൾ സ്ഥാപിക്കുകയും ഗുരുദേവ തൃപ്പാദങ്ങളുടെ പാദസ്പർശം ഏൽക്കുകയും ചെയ്ത ഈ പുണ്യഭൂമി മലബാറിലെ ഗുരുഭക്തരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി അതിവിദൂരമല്ലാത്ത ഭാവിയിൽ മാറും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ശ്രീനാരായണഗുരു വശ്രമത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ സജ്ജനങ്ങളുടെയും പരിപൂർണ്ണമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്.
സുധീഷ് കേശവപുരി

https://www.youtube.com/channel/UCF3nxC2W47azFRbRL-LQ6JAശ്രീനാരായണ ഗുരുദേവൻ എഴുതിയ കൃതികൾ മനനം ചെയ്യുവാനുള്ള ഏറ്റവും ഉചി...
26/05/2021

https://www.youtube.com/channel/UCF3nxC2W47azFRbRL-LQ6JA

ശ്രീനാരായണ ഗുരുദേവൻ എഴുതിയ കൃതികൾ മനനം ചെയ്യുവാനുള്ള ഏറ്റവും ഉചിതമായ യൂട്യൂബ്‌ ചാനൽ ഇന്നു തന്നെ സബ്സ്ക്രൈബ് ച്യ്താലും. ഈ ലിങ്കിൽ അമർത്തി playlist നോക്കിയാൽ ഗുരുദേവകൃതികളാകുന്ന അമൃതകുംഭത്തിലെ ഭക്തിയാകുന്ന അമൃത് നുകരാം
വിനായകാഷ്ടകം
https://youtu.be/Qc82gdFdwp4
ദൈവദശകം
https://youtu.be/mHu_rGWBktI

ശ്രീവാസുദേവാഷ്ടകം
https://youtu.be/xgCBFnFkDhY

വിഷ്ണ്വഷ്ടകം
https://youtu.be/MbhXiJaYFM8

ശ്രീകൃഷ്ണദർശനം
https://youtu.be/WL9nogBCj8k

ചിജ്ജഡചിന്തനം
https://youtu.be/QpNYrnA3cP8

മനനാതീതം
https://youtu.be/DWq3zYJPQ0o

ശിവപ്രസാദപഞ്ചകം
https://youtu.be/s4qclmuAiJw

സദാശിവദർശനം
https://youtu.be/cF8Y5KQeWZk

കുണ്ഡലിനിപ്പാട്ട്
https://youtu.be/lbHEaj8UIv8

ഇന്ദ്രിയവൈരാഗ്യം
https://youtu.be/4FRRZx3dDCI

പിണ്ഡനന്ദി
https://youtu.be/s84ZDqh3eQY

കോലതീരേശസ്തവം
https://youtu.be/eU-E4FKQMsI

അർദ്ധനാരീശ്വരസ്തവം
https://youtu.be/DOiwsLrMH_8

സ്വാനുഭവഗീതി

ശിവസ്തവം
https://youtu.be/900OvPginOY

ചിദംബരാഷ്ടകം
https://youtu.be/eXtcS2_vUag

ശിവശതകം

ഭദ്രകാള്യഷ്ടകം
https://youtu.be/iaXyHagWz10

ദേവീസ്തവം
https://youtu.be/1yRa1GFuBT8

കാളിനാടകം
https://youtu.be/xN58JmW9cmw

മണ്ണന്തലദേവീസ്തവം
https://youtu.be/ouRV3DoPFhk

ജനനീനവരത്നമഞ്ജരി
https://youtu.be/UzvNbv9jKQo

ദേവീപ്രണാമദേവ്യഷ്ടകം
https://youtu.be/Zw6C9g9fIfg

ഗുഹാഷ്ടകം
https://youtu.be/lOP-gIhbOGU

നവമഞ്ജരി
https://youtu.be/7gOGC1eJXBI

ഷണ്മുഖസ്തോത്രം
https://youtu.be/eqhIUZW2DaE

ഷണ്മുഖദശകം
https://youtu.be/i-Br3nD3_AM

സുബ്രഹ്മണ്യ കീർത്തനം
https://youtu.be/pFfXp4ZUHHU

ബാഹുലേയാഷ്ടകം
https://youtu.be/mNXIiUrKKZU

ഷാണ്മാതുരസ്തവം
https://youtu.be/dma3XUZ_Ucs

വിശാഖഷഷ്ടി
അദ്വൈതദീപിക
https://youtu.be/E0oXhQJ0VBg

അറിവ്
https://youtu.be/YFszMg-hu9k

ബ്രഹ്മവിദ്യാപഞ്ചകം
https://youtu.be/TVqHxjYSSVo

നിർ‌വൃതിപഞ്ചകം
https://youtu.be/NmcHt_SGzgc

ഹോമമന്ത്രം
https://youtu.be/Xhq0zs4LsJ0

ആത്മോപദേശശതകം
https://youtu.be/x5TB4dAMl4w
https://youtu.be/33ocnUKlXVY

ശ്ലോകത്രയീ
https://youtu.be/bZjxwluhlTM

ദർശനമാല
1.അധ്യാരോപദർശനം
https://youtu.be/n7rCw5NERg0
2.അപവാദദർശനം
https://youtu.be/iReJ9Gvr7r0
3. അസത്യദർശനം
https://youtu.be/ZF0-V55R-r8
4. മായാദർശനം
https://youtu.be/v-Uq-6SDB0E
5.ഭാനദർശനം
https://youtu.be/IcYKsK4f9a4
6.കർമ്മദർശനം
https://youtu.be/SOb22i7m6Kk
7.ജ്ഞാനദർശനം
https://youtu.be/Zc5ABPfTSp8
8.ഭക്തിദർശനം
https://youtu.be/bwJ-yfBUc6M
9.യോഗദർശനം
https://youtu.be/3BiTxIMNkL4
10. നിർവാണദർശനം
https://youtu.be/VeF6o4xCyJ0

ധർമ്മഃ
https://youtu.be/KXoFk5Pgq1Q

മുനിചര്യാപഞ്ചകം
https://youtu.be/H72jRBeX1xE

ജീവകാരുണ്യപഞ്ചകം
https://youtu.be/H72jRBeX1xE

അനുകമ്പാദശകം
https://youtu.be/S8kdsWo3FN0

ആശ്രമം
https://youtu.be/tDVWhIrYJsM

സദാചാരം, ദത്താപഹാരം
https://youtu.be/N-zOHdpE2L0

അഹിംസ
https://youtu.be/09z2WbdN8_Q

ജാതിലക്ഷണം
https://youtu.be/ECaGJFO-lH8

ജാതിനിര്‍ണ്ണയം
https://youtu.be/j6L_7o3cIwg

ഈശാവാസ്യോപനിഷത്
https://youtu.be/DSYbUm6NVh8

വേദാന്തസൂത്രം
https://youtu.be/CLwxT3BKlxQ

ഭാര്യാധര്‍മ്മം
https://youtu.be/WjnoXevSI54

ഒഴുവിലൊടുക്കം
തിരുക്കുറൾ
ഒരു തമിഴ്‌ശ്ലോകം
https://youtu.be/Y6Y9vSFSGvo

തേവാരപ്പതികങ്കൾ
ദൈവചിന്തനം 1
ദൈവചിന്തനം 2
ആത്മവിലാസം
ചിജ്ജഡചിന്തകം
ഗദ്യപ്രാർത്ഥന
https://youtu.be/dMXLMqfuPig

സമാധിശ്ലോകങ്ങൾ

മംഗളാശംസ
https://youtu.be/QzeVK-MvQbA

ഒരു സമസ്യാപൂരണം
https://youtu.be/tJWROcSTHO4

Share your videos with friends, family, and the world

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള അരുവിപ്പുറം നിധി ലിമിറ്റഡിൻ്റെ കലണ്ടർ പ്രകാശനം നിര്‍വ്വഹിച്ചു
30/12/2020

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള അരുവിപ്പുറം നിധി ലിമിറ്റഡിൻ്റെ കലണ്ടർ പ്രകാശനം നിര്‍വ്വഹിച്ചു

കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള അരുവിപ്പുറം നിധി ലിമിറ്റഡിൻ്റെ കലണ്ടർ പ്രകാശനം അത്...

14/11/2020

ചൈതന്യ സ്വാമികൾ സ്ഥാപിച്ച വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ ശതാബ്ദി ലോഗോ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു -

Address

Athanikkal
Calicut
673005

Alerts

Be the first to know and let us send you an email when SreeNarayana Central School Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SreeNarayana Central School Kozhikode:

Shortcuts

Share

Category