St Augustine's HSS Aroor

St Augustine's HSS Aroor ST AUGUSTINE'S HSS AROOR was established in 1952 and it is managed by the Pvt. Aided. It is located in Rural area. The school consists of Grades from 5 to 12

It is located in THURAVUR block of ALAPPUZHA district of Kerala.

അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായി സ്വാതന്ത്ര്യദിനാഘോഷം:-അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി...
15/08/2026

അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായി സ്വാതന്ത്ര്യദിനാഘോഷം:-

അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായും ദേശഭക്തിനിർഭരമായും സംഘടിപ്പിച്ചു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. ജിനീഷ് പീറ്റർ ദേശീയപതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് എസ്.പി.സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഗ് സല്യൂട്ടും മനോഹരമായ പരേഡും നടന്നു. വിദ്യാർത്ഥികളുടെ അച്ചടക്കവും ആത്മവിശ്വാസവും പ്രകടമാക്കിയ പരേഡ് ചടങ്ങിന് ഏറെ മികവേകി.
ഗൈഡ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മാസ് ഡ്രില്ലും, ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർത്ഥികളുടെ നൃത്തവും ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ദേശഭക്തി ഗാനവും ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.
സ്കൂൾ ചെയർമാൻ നിർമൽ ഫ്രാൻസിസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ. ജിനീഷ് പീറ്റർ, പി.ടി.എ. പ്രസിഡന്റ് നിൻസി, വാർഡ് മെമ്പർ ശ്രീ. ജോസഫ് ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ ജോർജ് മാത്യു, സ്കൂൾ ലീഡർ പാർവതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും, വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികളുടെ ത്യാഗസ്മരണ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. രക്തസാക്ഷികളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്മരണാഞ്ജലി ഏറെ ഹൃദയസ്പർശിയായി. അവരുടെ ത്യാഗവും ദേശസ്നേഹവും പുതുതലമുറയ്ക്ക് പകരുന്ന മനോഹരമായ സന്ദേശമായി ഈ അവതരണം മാറി.

14/08/2026
"കൃഷി തന്നെ ലഹരി" – അഗ്രിഫെസ്റ്റ് 2026-ൽ അരൂർ സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ സജീവ പങ്കാളിത്തം:-കാർഷിക വികസന-കർഷക ക്ഷേമ...
01/08/2026

"കൃഷി തന്നെ ലഹരി" – അഗ്രിഫെസ്റ്റ് 2026-ൽ അരൂർ സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ സജീവ പങ്കാളിത്തം:-
കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സ്കൂൾ അഗ്രിഫെസ്റ്റ് 2026 – "കൃഷി തന്നെ ലഹരി" പരിപാടി ജൂലൈ 23-ന് ചേർത്തലയിൽ നടന്നു.
പരിപാടി ആലപ്പുഴ എം.എൽ.എ. ശ്രീ. എ. ഡി. തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അരൂർ സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവം പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധയിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ലഭിച്ച തൈകൾ വീടുകളിൽ നട്ടുപിടിപ്പിച്ച് കുട്ടികൾ താത്പര്യത്തോടെയും ഉത്തരവാദിത്തത്തോടെയും പരിപാലിച്ചുവരികയാണ്. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പരിപാടി സഹായകമായി.
"കൃഷി തന്നെ ലഹരി" എന്ന സന്ദേശം ജീവിതത്തിൽ പകർത്തിക്കൊണ്ട് കുട്ടികൾ വീടുകളിൽ മാതൃകാപരമായ കൃഷിപ്രവർത്തനങ്ങൾ നടത്തുന്നത് പരിപാടിയുടെ വിജയത്തിന് തെളിവായി മാറുകയാണ്.

17/07/2026

വിവിധ ക്ലബുകളുടെ ഉദ്ഘാടനം

30/06/2026

Address

Aroor
Aroor

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919995226298

Website

Alerts

Be the first to know and let us send you an email when St Augustine's HSS Aroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category